ലച്ചുവിനെ കാണാനേയില്ല! ശിവാനിക്കായി പൂഴിക്കടകന്‍ പ്രയോഗവുമായി നീലു! ഉപ്പും മുളകും പ്രമോ!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ആയിരവും പിന്നിട്ട് കുതിക്കുകയാണ് ഈ പരിപാടി. നിമിഷനേരം കൊണ്ടാണ് പരിപാടിയിലെ വിശേഷങ്ങള്‍ ശ്രദ്ധ നേടുന്നത്. ഒരു കുടുംബത്തിലെ സാധാരണ സംഭവങ്ങള്‍ നര്‍മ്മം ചേര്‍ത്ത് അവതരിപ്പിക്കുകയാണ് പരിപാടിയില്‍. സ്വഭാവികത നിറഞ്ഞ അഭിനയവുമായാണ് താരങ്ങള്‍ ഓരോരുത്തരും എത്തിക്കൊണ്ടിരിക്കുന്നത്. കുടുംബത്തിലെ മൂത്ത മകളായ ലച്ചുവിനെ വിവാഹം ഈയ്യിടെയ്ക്കാണ് നടന്നത്. വിവാഹത്തോടെ ലച്ചു പരമ്പരയില്‍ നിന്നും അപ്രത്യക്ഷയായിരിക്കുകയാണ്. ലച്ചുവിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
അതാത് ദിവസത്തെ എപ്പിസോഡുമായി ബന്ധപ്പെട്ട പ്രമോ വീഡിയോ നേരത്തെ തന്നെ പുറത്തുവരാറുണ്ട്. പുതിയ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ശിവാനിയെ ശല്യം ചെയ്യുന്നവനെ പ്രതിരോധിക്കാനുള്ള മാര്‍ഗം ഉപദേശിക്കുന്ന നീലുവിനെയാണ് പുതിയ പ്രമോയില്‍ കാണുന്നത്. രണ്ട് ദിവസമായി ഒരു ചേട്ടന്‍ തന്‍രെ പുറകെ നടക്കുന്നുണ്ടെന്നും ഇന്നലെ അവന്‍ കൈയ്യില്‍ കയറി പിടിച്ചുവെന്നുമായിരുന്നു ശിവാനി പറഞ്ഞത്. പോയി വെട്ടെടായെന്നായിരുന്നു നീലു മുടിയനോട് പറഞ്ഞത്.

നമ്മുടെ അനുവാദമില്ലാതെ ശരീരത്തില്‍ തൊടുന്നയാളോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന കാര്യത്തെക്കുറിച്ചും നീലു ശിവാനിയോട് പറയുന്നുണ്ട്. നീലുവിന്റെ രോഷം അടക്കുന്നത് ബാലുവായിരുന്നു. ബാലു മാവിന് മരുന്നടിക്കുമ്പോഴും നീലു ആശങ്കയിലായിരുന്നു. ഇതിന് പിന്നാലെയായാണ് ബാലുവിനോട് ചോദിക്കാതെ താനൊരു തീരുമാനമെടുത്തതെന്ന് വ്യക്തമാക്കി നീലു എത്തിയത്. അത് ശരിയായ തീരുമാനമല്ലെന്നായിരുന്നു കേശു പറഞ്ഞത്. എന്താണ് ആ തീരുമാനമെന്നത് സസ്‌പെന്‍സാക്കി വെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.


Click it and Unblock the Notifications