മോഹന്‍ലാലിനും ദിലീപിനുമൊപ്പം തിളങ്ങിയ ലൈല മടങ്ങിവരുന്നു? തിരിച്ചുവരവ് ബിഗ് ബോസിലൂടെയോ? നടി പറയുന്നത്
തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങിനിന്ന അഭിനേത്രികളിലൊരാളാണ് ലൈല. വിക്രമിനും മോഹന്‍ലാലിനും ദിലീപിനുമൊപ്പവുമൊക്കെ തിളങ്ങിയ താരം ഇടക്കാലത്ത് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. തമിഴിലും തെലുങ്കിലും തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു താരം മലയാളത്തിലേക്കെത്തിയത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. പരസ്യത്തില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് തുടക്കം മുതലേ തന്നെ ശക്തമായ സ്വീകാര്യതയായിരുന്നു ലഭിച്ചത്. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്നും ഈ താരം തെളിയിച്ചിരുന്നു.
നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ലൈലയെത്തേടി നിരവധി അവസരങ്ങളായിരുന്നു എത്തിയത്. സിനിമയ്ക്ക് പുറമേ സീരിയല്‍ രംഗത്തുനിന്നും താരത്തിന് അവസരം ലഭിച്ചിരുന്നു. 2006ലായിരുന്നു ഇറാനി ബിസിനസ്സുകാരനായ മെഹ്ദിയെ താരം വിവാഹം ചെയ്തത്. രണ്ട് കുട്ടികളാണ് ഇവര്‍ക്ക്. നീണ്ട നാളുകള്‍ക്ക് ശേഷം ലൈല തിരികയെത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചാനല്‍ പരിപാടിയിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവെന്നും കമല്‍ഹാസന്‍ നയിക്കുന്ന ബിഗ് ബോസ് പുതിയ പതിപ്പില്‍ ലൈലയും പങ്കെടുക്കുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.

ബിഗ് ബോസിലൂടെ ലൈല തിരികയെത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് ഇക്കാര്യത്തെക്കുറിച്ച് വിശദീകരണവുമായി താരമെത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യാപകമായി പ്രചരിച്ചിരുന്നു. ആ പ്രചാരണം ശരിയല്ലെന്നും അത്തരത്തിലുള്ള പരിപാടിയില്‍ താന്‍ പങ്കെടുക്കുന്നില്ലെന്നും വ്യക്തമാക്കി താരം തന്നെയാണ് രംഗത്തെത്തിയത്. ഡാന്‍സ് ജോഡി ഡാന്‍സ് ജൂനിയേഴ്‌സില്‍ ജഡ്ജായി എത്തുന്ന കാര്യത്തെക്കുറിച്ച് താരം തന്നെ സ്ഥിരീകരിച്ചിരുന്നു.


Click it and Unblock the Notifications











