മരുമകൾക്ക് അന്ന് എന്നെ പേടിയായിരുന്നു, അവരുടെ പേഴ്സണൽ കാര്യങ്ങളിൽ തലയിടരുത്: ലക്ഷ്മി നായർ
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ലക്ഷ്മി നായർ. വർഷങ്ങളായി ടെലിവിഷൻ ചാനലുകളിൽ കുക്കറി ഷോകൾ ചെയ്ത ലക്ഷ്മി നായർ ഇന്ന് സോഷ്യൽ മീഡിയയിലേക്ക് കളം മാറ്റി. വളരെ പെട്ടെന്ന് യൂട്യൂബ് ചാനലിൽ ലക്ഷ്മി നായർ വലിയ സാന്നിധ്യമായി വളർന്നു. യൂട്യൂബ് ചാനലിലൂടെ ഹേറ്റേഴ്സിനെ പോലും ആരാധകരാക്കി മാറ്റാൻ ലക്ഷ്മി നായർക്ക് സാധിച്ചു. വിവാദങ്ങൾ വലച്ച ഒരു കാലഘട്ടം ലക്ഷ്മി നായർക്കുണ്ടായിരുന്നു. ഇന്ന് നിരവധി പേർ ലക്ഷ്മി നായരെ സ്നേഹിക്കുന്നു. മകന്റെ ഭാര്യയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ലക്ഷ്മി നായർ. യൂട്യൂബ് ചാനലിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് പരാമർശം.
മരുമകൾ എന്നതിലുപരി നമ്മുടെ വീട്ടിലേക്ക് ഒരു കുട്ടി വരികയാണെങ്കിൽ നമ്മളുടെ മക്കളെ പോലെ സ്നേഹിക്കുക. എനിക്കൊരു മകനും മകളുണ്ട്. എന്റെ മകൾ വേറൊരു വീട്ടിലെ മരുമകളാണ്. ഞാനല്ല മോളുടെ കാര്യങ്ങൾ നോക്കുന്നത്. അത്യാവശ്യം ഹെൽപ്പിന് പോയിട്ടുണ്ട്. മകളുടെ ഭർത്താവിന്റെ ബ്രദേഴ്സും സിസ്റ്റേഴ്സുമെല്ലാം മാഞ്ചസ്റ്ററിലാണ്.

അവരെല്ലാം പൊന്നുപോലെയാണ് മകളെ നോക്കുന്നത്. അത് തന്നെയാണ് ഇവിടെ നടക്കുന്നത്. എനിക്കെന്റെ കൂടെ മകളുടെ സ്ഥാനത്ത് അനുക്കുട്ടിയാണ്. മകന്റെ ഭാര്യ മകൾ തന്നെയാണെന്ന സങ്കൽപ്പമാണ് എനിക്ക്. കോളേജിൽ പഠിക്കുമ്പോൾ എന്റെ സ്റ്റുഡന്റായിരുന്നു അനുക്കുട്ടി. ഒരുപാട് വർഷങ്ങളായി അറിയാം. എൽഎൽബിക്ക് ജോയിൻ ചെയ്ത ദിവസം തൊട്ട് എനിക്കറിയാം. ഞാനും അച്ഛനും കൂടിയാണ് ഇന്റർവ്യൂ ചെയ്തത്. അന്ന് മരുമകളായി വരുമെന്ന് അറിയില്ല. അന്നേ എനിക്കിഷ്ടമായിരുന്നു. ഞാൻ ക്ലാസ് എടുത്തിട്ടുണ്ട്. ആ സമയത്ത് ഞാൻ പ്രിൻസിപ്പലായതിനാൽ പേടിയായിരുന്നു.
മകന്റെ ഭാര്യയായി വരാൻ പോകുന്ന കുട്ടിയാണെന്ന് അറിഞ്ഞപ്പോൾ കൂടുതൽ സ്നേഹിച്ചിട്ടേയുള്ളൂ. വിവാഹത്തിന് മുമ്പേ. പിന്നെ എന്നോടൊപ്പം ചേർന്ന് നടക്കുന്ന ആളായെന്ന് ലക്ഷ്മി നായർ പറയുന്നു. മരുമകളുമായുള്ള ബന്ധം നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിനെക്കുറിച്ചും ലക്ഷ്മി നായർ സംസാരിച്ചു. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാൻ പാടില്ല.

പേഴ്സണൽ കാര്യങ്ങളിൽ തലയിടാതിരിക്കുക. നമ്മളെക്കൊണ്ട് പറ്റുന്ന കാര്യങ്ങൾ ചെയ്ത് കൊടുക്കുക. നമ്മൾ അവരോട് എങ്ങനെയാണോ പെരുമാറുന്നത് അതനുസരിച്ചാണ് അവരും പെരുമാറുക. ആവശ്യമില്ലാത്ത ഉപദേശങ്ങൾ കൊടുക്കരുത്. അവർക്കറിയാം അവരുടെ കാര്യങ്ങൾ. ഞങ്ങൾ വളരെ കംഫർട്ടബിളാണെന്നും ലക്ഷ്മി നായർ വ്യക്തമാക്കി.
താൻ വീട്ടിലില്ലാത്തപ്പോൾ വീട്ടിലെ കാര്യങ്ങൾ നോക്കാൻ ജോലിക്കാരുണ്ടെന്നും ലക്ഷ്മി നായർ പറയുന്നു. കിച്ചൺ മാനേജ് ചെയ്യാൻ ഒരു പാടുമില്ല. ഹെൽപ്പ് ചെയ്യാൻ ആൾക്കാർ വരും. ഞാനില്ലാത്ത സമയത്ത് കൂടുതലായി കാര്യങ്ങൾ ചെയ്യാൻ ആളുകൾ വരും. കുക്കിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സേഫ് ആണ്. ക്ലീനിംഗിനുള്ള ആൾക്കാർ അല്ലെങ്കിലും വരുന്നുണ്ട്. പിന്നെ ഇവിടെ അനുക്കുട്ടിയുണ്ടാകും. ചേട്ടനുണ്ടാകും. അവർ മാനേജ് ചെയ്യും. പറ്റാത്ത കാര്യങ്ങൾ പുറത്ത് നിന്ന് വാങ്ങി കഴിക്കാൻ പറ്റും. സ്വിഗിയുണ്ടല്ലോ. അതൊന്നും പ്രശ്നമല്ല.
ഞാൻ വന്ന് കഴിയുമ്പോൾ അതനുസരിച്ച് മാറ്റങ്ങൾ വരും. തന്റെ ഭർത്താവിന് താൻ തന്നെ ഭക്ഷണം വിളമ്പിക്കൊടുക്കണമെന്ന് നിർബന്ധമില്ലെന്നും ലക്ഷ്മി നായർ പറഞ്ഞു. ലക്ഷ്മി നായരുടെ വീഡിയോകളിൽ ഇടയ്ക്ക് മരുമകളെ കാണാറുണ്ട്. കൊച്ചുമകളാണ് ഇന്ന് തന്റെ ഏറ്റവും വലിയ സന്തോഷമെന്നാണ് ലക്ഷ്മി നായർ പറയുന്നത്. വീണ്ടും അമ്മയായത് പോലെയാണ് തോന്നുന്നത്. അച്ഛമ്മയെന്നാണ് എന്നെ വിളിക്കേണ്ടത്. പക്ഷെ അമ്മമ്മ എന്ന് വിളിക്കുന്നതാണ് തനിക്കിഷ്ടമെന്നും ലക്ഷ്മി നായർ പറഞ്ഞു.


Click it and Unblock the Notifications











