ഞാൻ എങ്ങനെയൊക്കെ സാരിയുടുത്താലും ഇങ്ങനെ, ഒരുപാട് കവർ ചെയ്യാത്തതിന് കാരണം: ലക്ഷ്മി നായർ
സോഷ്യൽ മീഡിയയിൽ പ്രിയങ്കരിയാണ് ലക്ഷ്മി നായർ. ടെലിവിഷൻ രംഗത്ത് നിന്നും സോഷ്യൽ മീഡിയയിലേക്ക് കടന്ന് വന്ന ലക്ഷ്മി നായർക്ക് മുമ്പത്തേക്കാൾ ജനപ്രീതി ഇന്നുണ്ട്. യൂട്യൂബ് ചാനലിലൂടെ വ്യൂവേഴ്സിന് ലക്ഷ്മി നായരെ അടുത്തറിയാൻ സാധിച്ചു. ഇപ്പോഴിതാ തന്റെ വസ്ത്രധാരണത്തെക്കുറിച്ച് ലക്ഷ്മി നായർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
എന്റെ ഡ‍്രസ്സിങ്ങിനെ വിമർശിക്കുന്നവരുണ്ട്. ഞാൻ കുറച്ച് എക്സ്പോസ് ചെയ്യുന്നു എന്ന രീതിയിൽ സംസാരിക്കാറുണ്ട്. മനപ്പൂർവമല്ല അത്. എന്റെ ഡ്രസിംഗ് പാറ്റേൺ അനുസരിച്ച് ഞാൻ കംഫർട്ടബിൾ ആയ രീതിയിൽ ഞാൻ നടക്കുന്നു. ഞാൻ എങ്ങനെയൊക്കെ സാരിയുടുത്താലും എന്റെ ഷെയ്പ്പും സെെസും അനുസരിച്ച് അതങ്ങനെയൊക്കെ തന്നെയേ ഇരിക്കുള്ളൂ. ഒരുപാട് കവർ ചെയ്താൽ എന്നെ കാണാൻ ഒരു ഭംഗിയുമുണ്ടാകില്ല. ഭയങ്കര ബൾക്കിയായി തോന്നും. വൃത്തികേടായിരിക്കുകയേയുള്ളൂ.

അതെനിക്ക് അറിയാം. ഞാൻ കണ്ണാടിയിൽ നോക്കുന്ന ആളാണല്ലോ. അത് മനസിൽ കണ്ടാണ് ഞാൻ ചെയ്യുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പാറ്റേൺ അല്ല. ഞാൻ സാരിയുടുത്ത് തുടങ്ങിയ കാലം തൊട്ട് ഇങ്ങനെ തന്നെയാണ്. എൽഎൽബിക്ക് പഠിക്കുന്ന സമയത്താണ് ഞാൻ സാരിയുടുത്ത് തുടങ്ങിയത്. ആ സമയത്ത് സാരിയുടുക്കണമെന്ന് നിർബന്ധമായിരുന്നു. അന്ന് തൊട്ടേ സാരിയുടുത്ത് ഞാൻ എക്സ്പേർട്ട് ആയി. ഓരോരുത്തരും അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കണമെന്നും ലക്ഷ്മി നായർ പറഞ്ഞു.
ഫുഡ്, ട്രാവൽ വ്ലോഗുകളുമായി തിരക്കുകളിലാണ് ലക്ഷ്മി നായർ. ഇതിനൊപ്പം സ്വന്തം സംരഭത്തിന്റെയും തിരക്കുകളുണ്ട്. കുടുംബത്തിലെ വിശേഷങ്ങൾ ലക്ഷ്മി നായർ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ലക്ഷ്മി നായരുടെ മോട്ടിവേഷണൽ, കുക്കിംഗ്, യാത്ര വീഡിയോകൾക്കെല്ലാം ആരാധകർ ഏറെയാണ്. യൂട്യൂബ് ചാനൽ വരുമാന മാർഗങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. വിവാദങ്ങൾ കാരണം മോശമായ തന്റെ പ്രതിച്ഛായ മാറ്റിയെടുക്കാൻ ലക്ഷ്മി നായരെ സഹായിച്ചത് സോഷ്യൽ മീഡിയയാണ്.

ഒരു കാലത്ത് ടെലിവിഷൻ ചാനലുകളിൽ കുക്കറി ഷോകളുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയ ലക്ഷ്മി നായർ വീട്ടമ്മമാർക്കിടയിൽ അന്നും ജനശ്രദ്ധ നേടി. ലക്ഷ്മി നായരുടെ കുക്കറി വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയായിരുന്നു. ഓൺലെെൻ സാധ്യതകൾ വന്നതോടെ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങി. വളരെ പെട്ടെന്നായിരുന്നു യൂട്യൂബ് ചാനലിലെ വളർച്ച. വർഷങ്ങളായി ലക്ഷ്മി ലെെം ലെെറ്റിലുണ്ടെങ്കിലും ഭർത്താവിനെ ഒപ്പം കാണാറേയില്ല. ഇതേക്കുറിച്ച് അടുത്തിടെ ഇവർ സംസാരിച്ചിരുന്നു.
ക്യാമറയുടെ മുന്നിൽ വരാൻ ഇഷ്ടപ്പെടാത്ത ആളാണ്. ഞാൻ ക്യാമറയ്ക്ക് മുന്നിൽ എപ്പോഴും വരാൻ ആഗ്രഹിക്കുന്നയാളും. വരാതിരിക്കുന്നതിൽ തനിക്ക് പരാതിയില്ലെന്നും ലക്ഷ്മി നായർ വ്യക്തമാക്കി. ഇഷ്ടമില്ലാത്തയാളെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ല. ഞാൻ പരിഭവിച്ചിട്ട് കാര്യമില്ല. അതൊരു അഡ്ജസ്റ്റ്മെന്റാണ്. പരസ്പരം മനസിലാക്കി മുന്നോട്ട് പോകുന്നവരാണ് താനും ഭർത്താവുമെന്നും ലക്ഷ്മി നായർ വ്യക്തമാക്കി.


Click it and Unblock the Notifications











