ഞാനത് ശീലിച്ച് കഴിഞ്ഞു, എനിക്കതിൽ സന്തോഷക്കുറവില്ല; ഭർത്താവിനെക്കുറിച്ച് ലക്ഷ്മി നായർ

ലക്ഷ്മി നായരുടെ കുക്കിം​ഗ് വീഡിയോകൾ കാണാത്തവർ കുറവായിരിക്കും. കുക്കറി ഷോകളിലൂടെ ഒരുകാലത്ത് തരം​ഗം സൃഷ്ടിച്ച ലക്ഷ്മി നായർക്ക് ഇന്നും ഈ ജനശ്രദ്ധ ലഭിക്കുന്നു. സോഷ്യൽ മീഡിയയുടെ കാലത്ത് യൂട്യൂബ് ചാനൽ തന്റെ പ്രധാന പ്ലാറ്റ്ഫോമായി ലക്ഷ്മി നായർ മാറ്റിയിട്ടുണ്ട്. ഫുഡ്, ട്രാവൽ വ്ലോ​ഗുകളുമായി തിരക്കുകളിലാണ് ലക്ഷ്മി നായർ. ഇതിനൊപ്പം സ്വന്തം സംരഭത്തിന്റെയും തിരക്കുകളുണ്ട്. കുടുംബത്തിലെ വിശേഷങ്ങൾ ലക്ഷ്മി നായർ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്.

എന്നാൽ ഭർത്താവ് അജയ് കൃഷ്ണൻ നായരെ വീഡിയോകളിൽ അധികം കാണാറില്ല. വർഷങ്ങളായി ലക്ഷ്മി ലെെം ലെെറ്റിലുണ്ട്. എന്നാൽ ഭർത്താവിനെ ഒപ്പം കാണാറേയില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ലക്ഷ്മി നായർ. സബ്സ്ക്രെെബേർസിനുള്ള മോട്ടിവേഷണൽ വീഡിയോയിലാണ് ലക്ഷ്മി നായർ ഭർത്താവിനെക്കുറിച്ച് പരാമർശിച്ചത്.

Lakshmi Nair

ഭർത്താവ് എവിടെയെന്ന് ഒരുപാട് പേർ ചോദിക്കാറുണ്ട്. ഞങ്ങൾ ഒന്നിച്ചുള്ള വേദികൾ വളരെ കുറവാണ്. രണ്ട് മൂന്ന് ഘടകങ്ങളുണ്ട്. ക്യാമറയുടെ മുന്നിൽ വരാൻ ഇഷ്ടപ്പെടാത്ത ആളാണ്. ഞാൻ ക്യാമറയ്ക്ക് മുന്നിൽ എപ്പോഴും വരാൻ ആ​ഗ്രഹിക്കുന്നയാളും. വരാതിരിക്കുന്നതിൽ എനിക്ക് പരാതിയില്ല. ഇഷ്ടമില്ലാത്തയാളെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ല. ഞാൻ പരിഭവിച്ചിട്ട് കാര്യമില്ല. അതൊരു അഡ്ജസ്റ്റ്മെന്റാണ്. വരാനായിട്ട് നിർബന്ധിച്ചാൽ അവിടെ വലിയ ബുദ്ധിമുട്ടുകളുണ്ടാകും.

യാത്രകളിൽ എല്ലായിടത്തും ഒറ്റയ്ക്ക് പോകുന്നു. ബോബി ചേട്ടനും കൂടെ ഉണ്ടായിരുന്നെങ്കിൽ കുറച്ച് കൂടെ രസമായിരിക്കില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. അത് ആ​ഗ്രഹിക്കാത്തവർ ആരാണ്. പക്ഷെ കൂടെ വരുന്നില്ല എന്ന് കരുതി സപ്പോർട്ട് ചെയ്യുന്നില്ല എന്നല്ല. എനിക്കൊരു സന്തോഷക്കുറവുമില്ല. കാരണം ഞാനത് ശീലിച്ച് കഴിഞ്ഞു.

അദ്ദേഹത്തിന് യാത്ര ചെയ്യാൻ ഇഷ്ടമല്ല. എന്റെ ഇഷ്ടങ്ങളേ അല്ല അദ്ദേഹത്തിന്. ഞാനിങ്ങനെ വഴിനീളെ ഭക്ഷണം കഴിച്ച് നടക്കുന്ന ആളാണ്. ബോബി ചേട്ടൻ പുറത്ത് നിന്നും ഭക്ഷണം കഴിക്കാൻ ഇഷ്ടമുള്ളയാളല്ല. ഓരോരുത്തരുടെ ഇഷ്ടാനിഷ്ടങ്ങളാണ്. ഞാൻ പ്രകൃതിയെ ഇഷ്ടപ്പെട്ട് ചാടിച്ചാടി നടക്കും. ചെറിയ കാര്യങ്ങളിൽ പോലും ആനന്ദം കണ്ടെത്തും. എല്ലാവരും അത് പോലെ ആകണമെന്നില്ല.

അത് ഞാൻ മനസിലാക്കേണ്ട കാര്യമാണ്. അത് പോലെ എന്നെയും മനസിലാക്കുന്നു. ഞാൻ പെർഫെക്ട് അല്ല. എനിക്കും ഒരുപാട് കുറ്റങ്ങളും കുറവുകളുമുണ്ട്. എന്നെ എങ്ങനെ സഹിക്കുന്നെന്ന് ഞാൻ ചിലപ്പോൾ ആലോചിക്കും. അങ്ങോട്ടും ഇങ്ങോട്ടും സഹിച്ചും സ്നേഹിച്ചും മുന്നോട്ട് കൊണ്ട് പോകുന്നതാണ് ദാമ്പത്യമെന്നും ലക്ഷ്മി നായർ പറഞ്ഞു. വിവാഹ ബന്ധത്തിൽ ഈ​ഗോ പാടില്ല. കുറേ അഡ്ജസ്റ്റ് ചെയ്യണം. നമ്മുടെ ഇഷ്ടങ്ങൾ മാറ്റി വെക്കണം.

Lakshmi Nair

മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് കുറേ അ‍ഡ്ജസ്റ്റ് ചെയ്യണം. അത് രണ്ട് സെെഡിൽ നിന്നും വേണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. പക്ഷെ ഞാനാണ് മുകളിൽ എന്ന ചിന്ത ആണുങ്ങൾക്കുണ്ടെങ്കിൽ ശരിയാകില്ല. തുല്യതയിൽ പോയാൽ എല്ലാം നല്ല രീതിയിൽ പോകുമെന്നും ലക്ഷ്മി നായർ പറഞ്ഞു. സ്വന്തം സന്തോഷങ്ങൾ സ്വയം കണ്ടെത്തണം. അതിന് സാമ്പത്തികമായി സ്വയം പര്യാപ്തത നേടണമെന്നും ലക്ഷ്മി നായർ ചൂണ്ടിക്കാട്ടി.

ലക്ഷ്മി നായരുടെ മോട്ടിവേഷണൽ, കുക്കിം​ഗ്, യാത്ര വീഡിയോകൾക്കെല്ലാം നിരവധി കാഴ്ചക്കാരുണ്ട്. യൂട്യൂബ് ചാനൽ ഇവരുടെ വരുമാന മാർ​ഗങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. വിവാദങ്ങൾ കാരണം മോശമായ തന്റെ പ്രതിച്ഛായ മാറ്റിയെടുക്കാനും സോഷ്യൽ മീഡിയയിലൂടെ ലക്ഷ്മി നായർക്ക് കഴിഞ്ഞു. വിവാദങ്ങൾ നിറഞ്ഞ കാലഘട്ടം മറികടക്കുക എളുപ്പമായിരുന്നില്ലെന്ന് ലക്ഷ്മി നായർ പറയാറുണ്ട്. എല്ലാവരും തനിക്കെതിരെ തിരിഞ്ഞ നാളുകളായിരുന്നു അതെന്നും ലക്ഷ്മി നായർ പറഞ്ഞിട്ടുണ്ട്.

More from Filmibeat

Read more about: lakshmi nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X