കടുവ ലക്ഷ്മി നായര്‍ക്ക് കൊടുത്ത പണി! ട്രാവല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍, കണ്ടു നോക്കൂ..!!
കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കുക്കറി ഷോ യിലൂടെ ശ്രദ്ധേയയായ പാചകവിദഗ്ദ്ധയാണ് ലക്ഷ്മി നായര്‍. മാജിക് ഓവന്‍ എന്ന പേരിലുള്ള കുക്കറി ഷോ ഏറെ ജനപ്രീതി നേടിയ പരിപാടിയായിരുന്നു. അതിനൊപ്പം തന്നെ ചാനലില്‍ ഫ്‌ളേവേഴ്‌സ് ഓഫ് ഇന്ത്യ എന്ന പരിപാടിയും ലക്ഷ്മി അവതരിപ്പിച്ചിരുന്നു.

വിവിധ സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത് അവിടുത്തെ ഭക്ഷണരീതികള്‍ എന്തൊക്കെയാണെന്ന് മനസിലാക്കുകയായിരുന്നു ഫ്‌ളേവേഴ്‌സ് ഓഫ് ഇന്ത്യ എന്ന പരിപാടി കൊണ്ട് ഉദ്ദേശിച്ചിരുന്നത്. പരിപാടിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ ലക്ഷ്മി ട്രാവല്‍ ചെയ്യുകയും അവിടെ നിന്നുമുള്ള രസകരമായ കാര്യങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു.
അതുപോലെ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന പരിപാടിയുടെ ഒരു വീഡിയോ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറാലാവുകയാണ്. തായ്‌ലാന്‍ഡില്‍ നിന്നും ചിത്രീകരിച്ച വീഡിയോയായിരുന്നു അത്. അവിടെയുള്ള സഫാരി വേള്‍ഡ് കാണാന്‍ പോയ ലക്ഷ്മി വെള്ള നിറമുള്ള കടുവയെ കണ്ടപ്പോള്‍ തനിക്ക് സിംഹത്തെക്കാള്‍ ഇഷ്ടം കടുവയാണെന്ന് പറയുകയായിരുന്നു.
കൂട്ടിനുള്ളില്‍ അടച്ചിട്ടിരിക്കുന്ന കടുവ നടന്ന് വന്ന് ലക്ഷ്മി നായരുടെ ദേഹത്തേക്ക് മൂത്രം ഒഴിക്കുന്നതായിരുന്നു വീഡിയോ. കടുവയുടെ അപ്രതീക്ഷിതമായ പ്രവര്‍ത്തിയില്‍ ചിരി സഹിക്കാന്‍ പോലും ലക്ഷ്മിയ്ക്ക് കഴിഞ്ഞിരുന്നില്ല. വീഡിയോ കണ്ടവര്‍ക്കും ചിരി നിര്‍ത്താന്‍ കഴിഞ്ഞില്ലെന്നുള്ളതാണ് മറ്റൊരു വസ്തുത.


Click it and Unblock the Notifications











