For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളെ സ്റ്റാർമാജിക്കിലേയ്ക്ക് കൊണ്ട് വന്ന് ലക്ഷ്മി, നാണക്കേടുണ്ടെന്ന് പറഞ്ഞവരോട് സനയുടെ അമ്മ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. വേറിട്ട അവതരണ ശൈലിയിലൂടെയാണ് ലക്ഷ്മി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ആങ്കറിംഗ് രംഗത്ത് സജീവമായ ലക്ഷ്മി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്ത ടമാർ പഠാർ എന്ന ഗെയിം ഷോയിലൂടെയാണ്. മിനിസ്ക്രീൻ താരങ്ങളും കോമഡി താരങ്ങളുമായിരുന്നു ഈ പരിപാടിയിൽ എത്തിയിരുന്നത്. ഷോ വൻ വിജയമായിരുന്നു. പിന്നീട് ഈ പരിപാടിയുടെ പേര് മാറ്റുകയായിരുന്നു. സ്റ്റാർമാജിക് എന്നാണ് ഇപ്പോഴത്തെ പേര്. പരിപാടിയുടെ പേര് മാറ്റിയെങ്കിലും ഷോയുടെ പ്രമേയം ഒന്നു തന്നെയാണ്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്.

  വേർപിരിയലിന് ശേഷവും നാഗചൈതന്യയുടെ പ്രിയപ്പെട്ട നായിക സാമന്ത തന്നെ, തുറന്ന് പറഞ്ഞ് നടൻ...

  സോഷ്യൽ മീഡിയയിൽ സജീവമാണ് ലക്ഷ്മി നക്ഷത്ര. സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട് . തന്റെ സന്തോഷങ്ങളും വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് ലക്ഷ്മി എത്താറുണ്ട്. മികച്ച സ്വീകാര്യതയാണ് താരത്തിന്റ വീഡിയോകൾക്ക് ലഭിക്കാറുളളത്. കുട്ടികളും മുതിർന്നവരും ഒരുപോലെ സ്നേഹിക്കുന്ന താരമാണ് ലക്ഷ്മി നക്ഷത്ര. നിരവധി പുരസ്കാരവും ഇതിനോടകം ലഭിച്ചിട്ടുണ്ട്.

  പെട്ടെന്നു കരച്ചിൽ വരും, ഉറക്കമില്ലാതായതോടെ ആകെ പ്രശ്നമായി, നേരിട്ട പ്രതിസന്ധികളെ കുറിച്ച് ഭാമ

  ലക്ഷ്മിയുടെ ക്രിസ്തുമസ് ആഘോഷം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. നിറ കണ്ണുകളോടെയാണ് എല്ലാവരും ആ വീഡിയോ കണ്ടത്. തന്റെ പ്രിയപ്പെട്ട ആരാധികയും സുഹൃത്തുമായ സനയ്ക്കൊപ്പമായിരുന്നു ലക്ഷ്മിയുടെ ക്രിസ്തുമസ്. വളരെ കഷ്ടപ്പെട്ടാണ് ലക്ഷ്മിയിലേയ്ക്ക് ഈ ഒൻപത് വയസ്സുകാരി എത്തിയത്. സനയെ കണ്ടുമുട്ടിയതിനെ കുറിച്ച് ലക്ഷ്മി പറഞ്ഞിരുന്നു. ''ഷോ നടക്കുന്നതിനിടയിലായിരുന്നു സന മോള്‍ വിളിച്ചത്. തൃശ്ശൂരില്‍ തന്നെയാണെന്ന് അറിഞ്ഞതോടെ ലക്ഷ്മി നേരിട്ട് കുട്ടിയെ കാണാൻ എത്തുകയായിരുന്നു. സര്‍പ്രൈസായാണ് ലക്ഷ്മി സനമോളെ കാണാന്‍ എത്തിയത്''.

  എന്റെ മോളോടൊപ്പം ഈ ക്രിസ്മസ് എന്ന് പറഞ്ഞായിരുന്നു ലക്ഷ്മി വീഡിയോ പോസ്റ്റ് ചെയ്തത്. ലക്ഷക്കണക്കിന് ആളുകളായിരുന്നു വീഡിയോ കണ്ടത്.
  കൈനിറയെ സമ്മാനവുമായിട്ടായിരുന്നു ലക്ഷ്മി സനയെ കാണാൻ അന്ന് എത്തിയത്. ലക്ഷ്മിയെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു സന. കേറിവാടീയെന്ന് പറഞ്ഞായിരുന്നു സന ലക്ഷ്മിയെ സ്വീകരിച്ചത്. ചേച്ചി എന്ന് വിളിക്കാന്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സാണെന്നായിരുന്നു സന പറഞ്ഞത്. അന്ന് ലക്ഷ്മിയോട് സ്റ്റാർ മാജിക്കിൽ കൊണ്ട് പോകണമെന്ന ആഗ്രഹം സന പറഞ്ഞിരുന്നു. ഇപ്പോഴിത കുട്ടിയുടെ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര.

  ഇപ്പോഴിത സനയും കുടുംബവും സ്റ്റാർമാജിക്കിലേയ്ക്ക് എത്തുകയാണ്. ദൈവത്തിന്റെ മുഖമാണ് ഈ കുഞ്ഞെന്നായിരുന്നു ടിനി ടോം സനയെക്കുറിച്ച് പറഞ്ഞത്. ഡൗണ്‍ സിന്‍ഡ്രോമാണ് സന മോള്‍ക്ക്. അമ്മയ്ക്കൊപ്പമായിരുന്നു സന ഫ്ലോറിൽ എത്തിയത്. കുഞ്ഞ് ജനിച്ചതിന് ശേഷം കുടുംബത്തിൽ നിന്നുണ്ടായ ഒറ്റപ്പെടുത്തലിനെ കുറിച്ചും അമ്മ പറഞ്ഞിരുന്നു. ഇങ്ങനൊരു മോള്‍ ഉള്ളതുകൊണ്ട് ഞങ്ങളുടെ കൂടപ്പിറപ്പാണ് എന്ന് പറയാന്‍ നാണക്കേടാണെന്ന് എന്നോട് കസിന്‍സ് വരെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു സനയുടെ അമ്മ പറഞ്ഞത്. അനൂപിനെ കാണുമ്പോള്‍ അമ്മയുടെ സഹോദരനെപ്പോലെയായാണ് തോന്നുന്നതെന്നും സനയുടെ അമ്മ കൂട്ടിച്ചേർത്തു.

  നിറ കണ്ണുകളോടെയാണ് സനയുടെ അമ്മ നേരിടേണ്ടി വന്ന ഒറ്റപ്പെടുത്തലിനെ കുറിച്ച് പറഞ്ഞത്. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെയാണ് എല്ലാവരും ഇത് കേട്ടത്. എന്നാൽ അമ്മ കരയണ്ടയെന്നായിരുന്നു സന പറഞ്ഞത്. ഒരാളെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അതില്‍പ്പരം വേറൊന്നും വേണ്ടെന്ന് പറഞ്ഞ് വികാരഭരിതയാവുകയായിരുന്നു ലക്ഷ്മി. നിന്നെപ്പോലൊരു മകള്‍ എനിക്കുണ്ടെന്നായിരുന്നു ബിനു അടിമാലി സനയോട് പറഞ്ഞു. കൂടാതെ ഇങ്ങനെയൊരു മകളുണ്ടെന്ന് സ്റ്റാർമാജിക്കിലൂടെ കാണിച്ചു കൊടുക്കാൻ ഒരും അവസരം നൽകിയതിന് ഷോ ഡയറര്ടർ അനൂപിനോട് സന മോളുടെ അമ്മ നന്ദി പറയുന്നുമുണ്ട്. സ്റ്റാർമാജിക്കിന്റെ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്.

  സാരിയിൽ മിന്നി നിൽക്കുന്ന ലക്ഷ്മി നക്ഷത്രയെ കണ്ടോ

  വീഡിയോ; കടപ്പാട്(സ്റ്റാർമാജിക്)

  Read more about: serial
  English summary
  Lakshmi Nakshathra introduce Sana Mol and Family In Star Magic floor, video Went VIral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X