For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മൂത്തമകളുടെ വിവാഹം 21ആം വയസിൽ‌ കഴിഞ്ഞു, അനുവിന്റേത് നീണ്ട് പോകുന്നതിൽ സങ്കടമുണ്ട്'; അനുവിനെ കുറിച്ച് അച്ഛൻ!

  |

  കുസൃതി നിറഞ്ഞ ചിരിയും സംസാരവുമാണ് അനുകുട്ടി എന്ന നടിയോട് ടെലിവിഷൻ ആരാധകരായ വീട്ടമ്മമാർ ഉൾപ്പെടെയുള്ള ആളുകൾക്ക് പ്രിയം കൂടാൻ കാരണം. അഞ്ച് വർഷമായി സ്‌ക്രീനിൽ നിറയുന്ന ഈ താരം മഴവിൽ മനോരമയിലെ അനുജത്തി എന്ന പരമ്പര വഴിയാണ് മിനി സ്ക്രീനിലേക്ക് കടന്ന് വരുന്നത്.

  ഒരിടത്ത് ഒരു രാജകുമാരി, സീത, ടമാർ പടാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ പരിപാടികളിലൂടെയാണ് അനു പ്രേക്ഷകർക്ക് മുമ്പിൽ താരമായത്.

  Also Read: 'അവൾ എന്റെ യഥാർഥ ജീവിതത്തിലേയും നായിക'; കത്രീനയുടെ പേര് കേട്ടപ്പോൾ നാണം കൊണ്ട് ചുവന്ന് സൽമാൻ ഖാൻ!

  പാവങ്ങളുടെ പ്രയാഗ മാർട്ടിൻ എന്നാണ് അനുവിനെ ആരാധകർ വിളിക്കുക. താരത്തിന്റെ വസ്ത്രത്തിൽ എപ്പോഴും ബ്ളാക്ക് നിറം നിറയാറുണ്ട്.

  അനുവിന് ഈ ബ്ലാക്ക്‌ കോമ്പിനേഷൻ വിട്ട് ഒരു കളിയും ഇല്ലേയെന്നും ചിലർ സംശയം മുമ്പ് പങ്കുവെച്ചിരുന്നു. ഇൻസ്റ്റയിലും മറ്റ് സോഷ്യൽമ‍ീഡിയ പേജുകളിലും അനുമോൾ സജീവമാണ്.

  Also Read: 'വേറെ വഴിയില്ല.... അവസാനം ഞാൻ അത് ചെയ്യാൻ തീരുമാനിച്ചു'; വർക്കൗട്ടിനായി ജിമ്മിൽ‌ ചേർന്ന് നടി ബീന ആന്റണി!

  അനുവിനും സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട്. ആരുടേയും സഹായമില്ലാതെ സ്വന്തം പ്രയത്നം കൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് അനു ഇന്ന് കാണുന്ന നിലയിലേക്ക് ഉയർന്നത്.

  എട്ട് വർഷത്തോളമായി ടെലിവിഷൻ രം​ഗത്തുള്ള അനുവിനെ ആളുകൾ കൂടുതൽ അറിഞ്ഞതും സ്നേഹിച്ചതും സ്റ്റാർ മാജിക്ക് പ്രോ​ഗ്രാം തുടങ്ങിയ ശേഷമാണ്. പരിപാടിയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരവും അനുവാണ്. തിരുവനന്തപുരം സ്വദേശിനിയാണ് അനു.

  Also Read: മുരളി എന്ന് പേരെടുത്ത് വിളിച്ചു, മമ്മൂട്ടിയുടെ സെറ്റിൽ മുരളി പൊട്ടിത്തെറിച്ചു; തുറന്ന് പറഞ്ഞ് സംവിധായകൻ

  ഇപ്പോഴിത അനുവിനെ സന്ദർശിക്കാൻ അവതാരിക ലക്ഷ്മി നക്ഷത്ര എത്തിയതിന്റെ വീ‍ഡിയോയാണ് വൈറലാകുന്നത്. വളരെ നാളുകളായി അനുവും ലക്ഷ്മി നക്ഷത്രയും അടുത്ത സുഹൃത്തുക്കളാണ്. സ്റ്റാർ മാജിക്ക് പ്രോ​ഗ്രാമാണ് ഇവരുടെ സൗഹൃദത്തിനും കാരണം.

  ആദ്യമായി തന്റെ വീട്ടിലെത്തിയ ലക്ഷ്മി നക്ഷത്രയ്ക്ക് വേണ്ടി അനുവിന്റെ സ്പെഷ്യൽ മീൻ തലക്കറിയാണ് തയ്യാറാക്കി നൽകിയത്. സ്റ്റാർ മാജിക്കിൽ വരുമ്പോഴെല്ലാം അനു തലക്കറിയെ കുറിച്ച് ആരാധകർക്കിടയിൽ അടക്കം അനുവിന്റെ തലക്കറി ഫേമസാണ്.

  അനു തന്റെ സമ്പാദ്യം സ്വരുക്കൂട്ടി വെച്ച് പുതുക്കി പണിത വീടിന്റെ വിശേഷങ്ങളും ലക്ഷ്മി നക്ഷ്ത്ര വീഡിയോയിലൂടെ പങ്കുവെച്ചു. അനുവിന് ഒരു ചേച്ചിയാണ് ഉള്ളത്. അച്ഛനാണ് ചെറുപ്പം മുതൽ അനുവിനെ കലാരം​ഗത്ത് ശോഭിക്കാൻ പൂർണ്ണ പിന്തുണയുമായി ഒപ്പം പോകാറുള്ളത്.

  'വളരെ തുച്ഛമായ വരുമാനമായിരുന്നു സീരിയലൽ അഭിനയിച്ച് തുടങ്ങിയ കാലത്ത് ലഭിച്ചിരുന്നത്. അന്ന് അവർ നൽകുന്ന പ്രതിഫലം യാത്ര ചെലവിന് മാത്രമെ തികയുമായിരുന്നുള്ളൂ. അനു കഠിനാമായി പരിശ്രമിച്ചിട്ടുണ്ട് ഈ നിലയിൽ എത്താൻ.'

  'ഇപ്പോൾ ‍ഞാൻ അറിയപ്പെടുന്നത് സ്റ്റാർ മാജിക്ക് താരം അനുമോളുടെ അച്ഛൻ എന്ന പേരിലാണ്. അതിൽ ഞാൻ അഭിമാനിക്കുന്നുണ്ട്. മോളെ കുറിച്ച് പറയുമ്പോൾ‌ സന്തോഷം കൊണ്ട് കണ്ണ് നിറയും.'

  'പലപ്പോഴും ഉറക്കമിളച്ച് യാത്ര ചെയ്ത് സീരിയലും മറ്റ് പ്രോ​ഗ്രാമുകളുമെല്ലാം അനു മുടക്കം വരാതെ ചെയ്തിരുന്നു. ഇപ്പോൾ എന്റെ സങ്കടം അനുവിന്റെ വിവാഹം വൈകുന്നതാണ്. അനുവിന്റെ ചേച്ചിയുടെ വിവാഹം ഇരുപത്തിയൊന്നാം വയസിൽ കഴിഞ്ഞു.'

  'ആ വിവാഹം കഴിഞ്ഞ് രണ്ട്, മൂന്ന് വർഷം കഴിഞ്ഞപ്പോൾ അനുവിന്റേതും നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പക്ഷെ അത് നീണ്ടുപോവുകയാണ്. അനു വിവാഹം കഴിച്ച് കാണാനാണ് താൽപര്യം. പലരും അനു വിവാഹം കഴിക്കാത്തതിന്റെ പേരിൽ‌ എന്നെ വഴക്ക് പറയാറുണ്ട്.'

  'ഞങ്ങൾ കുടുംബത്തോടെ പെട്ടന്ന് കരച്ചിൽ വരുന്നവരാണ്. അനുവിനെ കുറിച്ച് പറയുമ്പോൾ സന്തോഷം കൊണ്ട് കൂടിയാണ് കണ്ണ് നി‌റയുന്നത്', അനുവിന്റെ അച്ഛനും അമ്മയും പറഞ്ഞു. അനു സ്റ്റാർ മാജിക്കിൽ വന്ന് ചെയ്തിട്ടുള്ള പല കുസൃതികളും ​ഗെയിമുകളും പിന്നീട് വൈറലായി മാറിയിട്ടുണ്ട്.

  Read more about: serial
  English summary
  Lakshmi Nakshathra Met Serial Actress Anu Mol Family, Latest Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X