'അവരുടെ ജീവിതം... ശരിയെന്ന് തോന്നുന്നത് ചെയ്യട്ടെ, ഇപ്പോഴുള്ള ഇഷ്ടം എന്തിനാണ് വെറുതെ കളയുന്നതെന്ന് തോന്നി'

രേണു അഭിനയത്തിലേക്കും മോഡലിങിലേക്കും തിരിഞ്ഞത് കൊല്ലം സുധിയുടെ മരണശേഷമാണ്. നാളെ ആരംഭിക്കാൻ പോകുന്ന ബി​ഗ് ബോസിലും രേണു മത്സരാർത്ഥിയായി പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം അഭിനയത്തിലേക്ക് ഇറങ്ങിയശേഷം രേണുവിന് എതിരെ ഹേറ്റ് കമന്റ്സാണ് കൂടുതൽ. ഇപ്പോഴിതാ രേണുവിനെ കുറിച്ചും ലൈം ലൈറ്റിലേക്കുള്ള അവരുടെ കടന്ന് വരവിനെ കുറിച്ചും ലക്ഷ്മി നക്ഷത്ര പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിലാണ് രേണുവുമായി ബന്ധപ്പെട്ട ചോ​ദ്യങ്ങളോട് ലക്ഷ്മി പ്രതികരിച്ചത്. രേണുവിനെ പറ്റി എന്താണ് അഭിപ്രായമെന്ന് ചോദിക്കുമ്പോൾ നിങ്ങൾ ഇപ്പോഴുള്ള രേണുവിന്റെ റീൽസിനേയും ആക്ടീവായി മുന്നോട്ട് പോകുന്നതിനേയും കുറിച്ചാണ് ചോദിക്കുന്നതെന്ന് അറിയാം. അതിനെ കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആരാണ്?. അവരുടെ ജീവിതമാണ്. അവരുടെ ലൈഫാണ്. ആ​ഗ്രഹങ്ങളാണ്.

Lakshmi Nakshathra
Photo Credit: Lakshmi Nakshathra / renu sudhi

അതിലേക്ക് അയൽപക്കത്തെ വീട്ടിൽ നിന്നും എത്തി നോക്കാൻ എല്ലാവർക്കും എളുപ്പമാകും. അവർ എങ്ങനെ ജീവിക്കണമെന്നത് അവരുടെ ഇഷ്ടം. നമുക്ക് ആർക്കും അതിൽ ഇടപെടാൻ അവകാശമില്ല. അവർക്ക് ശരിയെന്ന് തോന്നുന്നത് അവർ ചെയ്യട്ടെ. ആ ഒരു കാര്യത്തിൽ ഇടപെടാൻ നമ്മൾ ആരും അല്ല. സുധി ചേട്ടന്റെ ഭാര്യയാണ് രേണു. എനിക്ക് കരയുന്നതും ചിരിക്കുന്നതും ദേഷ്യപ്പെടുന്നതുമായ മുഖമുണ്ട്. മറ്റുള്ള എല്ലാ ആർട്ടിസ്റ്റുകൾക്കും ഇതുപോലത്തെ തന്നെ ഫേസുണ്ട്.

പക്ഷെ സുധി ചേട്ടനെ ഞാൻ ചിരിക്കുന്ന മുഖത്തോട് കൂടി മാത്രമെ കണ്ടിട്ടുള്ളുവെന്നും ലക്ഷ്മി പറഞ്ഞു. സ്റ്റാർ മാജിക്ക് ഷോ അവസാനിച്ചതിനെ കുറിച്ചും ബി​ഗ് ബോസിലേക്ക് ക്ഷണം വന്നതിനെ കുറിച്ചും ലക്ഷ്മി മനസ് തുറന്നു. സ്റ്റാർമാജിക്ക് ഷോ നിർത്തിയിട്ട് ഒരു വർഷമാകാൻ പോകുന്നു. പക്ഷെ ഇന്നും ആളുകൾ എന്നെ കാണുമ്പോൾ സ്റ്റാർ മാജിക്കിനെ പറ്റിയാണ് ചോദിക്കാറുള്ളത്.

അതിൽ വലിയ സന്തോഷവുമുണ്ട്. ഷോ പെട്ടന്ന് നിന്നതിൽ ഒരു വിഷമവുമുണ്ട്. സ്റ്റാർ മാജിക്ക് നിർത്തിയെന്ന് ഒരിക്കലും പറയാൻ പറ്റില്ല. ഏഴ് വർഷമാണ് സ്റ്റാർ മാജിക്ക് ഷോ സംപ്രേഷണം ചെയ്തത്. അത് അതിന്റെ പീക്ക് ലെവലാണ്. സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തണം എന്നാണല്ലോ പൊതുവെയുള്ള ചൊല്ല്. ഏഴ് വർഷമായതുകൊണ്ട് കമ്പനിക്ക് തോന്നി ഇനിയൊരു ഫ്രഷ്നെസ് പരിപാടികളിൽ കൊണ്ടുവരണമെന്ന്. അങ്ങനെയാണ് സ്റ്റാർ മാജിക്ക് ഷോ ഒരു ബ്രേക്ക് എടുത്തത്.

അവസാനിക്കും മുമ്പുള്ള ഷെഡ്യൂളിൽ വീണ്ടും കാണാമെന്ന് പറഞ്ഞാണ് ഞങ്ങൾ എല്ലാവരും ബൈ പറഞ്ഞ് പിരിഞ്ഞത്. പിന്നീട് വന്ന ഒരു കോളിലാണ് സ്റ്റാർ മാജിക്ക് ഷോ ബ്രേക്ക് എടുക്കുകയാണെന്ന വിവരം അറിയുന്നത്. കേട്ടപ്പോൾ നമുക്കും ഒരു വിഷമം തോന്നി. പിന്നെ എല്ലാം നല്ലതിനായിരിക്കും പുതിയ തുടക്കത്തിന് വേണ്ടിയാകും എന്ന് കരുതി. പക്ഷെ ഞാൻ വളരെ ​ഗ്രേറ്റ്ഫുള്ളാണ്.

Lakshmi Nakshathra
Photo Credit: Lakshmi Nakshathra / renu sudhi

കാരണം പതിനാല് വ​ർഷം ഞാൻ ഈ ഇന്റസ്ട്രിയിൽ ഉണ്ടായിട്ട് എന്നെ ആരും തിരിച്ചറിഞ്ഞിട്ടില്ല. ഞാൻ ഇതിന് മുമ്പും പറഞ്ഞിട്ടുള്ളതാണ്. എന്റെ വളഞ്ഞ തലവര നേരയാക്കി തന്നത് സ്റ്റാർ മാജിക്കാണ്. അതുപോലെ എന്റെ യുട്യൂബ് വ്ലോ​ഗ്സ് നിങ്ങൾക്ക് ഇനി റെ​ഗുലറായി കാണാം. ഇത്തവണത്തെ ബി​ഗ് ബോസിൽ ഞാനുണ്ടോയെന്ന ചോദ്യവും വന്നിട്ടുണ്ട്. സത്യം പറയണോ... നുണ പറയണോ... പൊതുവെ ബി​ഗ് ബോസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്ത് പറയാൻ പാടില്ലെന്നാണ് പറയാറ്.

എങ്കിലും ഞാൻ പറയുകയാണ് ഇത്തവണ ബി​ഗ് ബോസിൽ നിന്നും വിളി വന്നിട്ടുണ്ട്. കഴിഞ്ഞ വർഷവും അതിന് മുമ്പുള്ള വർഷവും വിളി വന്നിരുന്നു. ഇത്തവണ വിളി വന്നപ്പോൾ ഞാൻ കരുതി ഫ്രീയായതുകൊണ്ട് പോകാമെന്ന്. പക്ഷെ പോകുന്നതിനെ കുറിച്ച് ആലോചിച്ചപ്പോൾ എനിക്ക് ഉള്ള ഒരു ടെൻഷൻ അതിനുള്ള പോയിട്ടുള്ള ജനങ്ങൾക്ക് അറിയാവുന്ന ആളുകൾക്ക് പോയി തിരിച്ച് വരുമ്പോൾ വെറുപ്പും ഹേറ്റുമാണ് കൂടുതലും കിട്ടുന്നത്.

ആളുകൾ എന്നോട് ഇപ്പോഴുള്ള ഇഷ്ടം എന്തിനാണ് വെറുതെ കളയുന്നതെന്ന് തോന്നി. അതുകൊണ്ടാണ് ഇത്തവണ പോകാതിരുന്നത്. അടുത്ത തവണ ചിലപ്പോൾ എന്നെ വിളിക്കാൻ തന്നെ സാധ്യതയില്ലെന്നും ലക്ഷ്മി പറയുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X