For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നോബി സ്റ്റാർ മാജിക്കിൽ വരാത്തത് എന്തുകൊണ്ട്, മറുപടി പറഞ്ഞ് ലക്ഷ്മി നക്ഷത്ര, കിട്ടിയത് ഉഗ്രൻ പണി

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് സ്റ്റാർമാജിക്. പ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയിൽ മിമിക്രി കലാകാരന്മാരും സീരിയൽ താരങ്ങളുമാണ് പങ്കെടുക്കുന്നത്. ലക്ഷ്മി നക്ഷത്രയാണ് ഷോയുടെ അവതാരക. സിനിമ താരങ്ങളും രാഷാട്രീക്കാരുമൊക്കെ സ്റ്റാർ മാജിക്കിൽ അതിഥികളായി എത്താറുണ്ട്. കഴിഞ്ഞ എപ്പിസോഡിൽ എംഎൽഎയും മുൻ മുന്ത്രിയുമായിരുന്ന എംഎം മണിയായിരുന്നു അതിഥിയായി എത്തിയത്. പി സി ജോർജ്ജും ഷോയിൽ എത്തിയിട്ടുണ്ട്. സ്റ്റാർമാജിക്കിലെ താരങ്ങളും പ്രേക്ഷക്ഷകരുടെ പ്രിയപ്പെട്ടവരാണ്. മികച്ച സ്വീകാര്യതയാണ് ഇവർക്ക് ലഭിക്കുന്നത്.

  noby

  സ്റ്റാർമാജിക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് നോബി മാർക്കോസ്. തഗ്ഗുകളുടെ രാജാവ് എന്നാണ് ഇദ്ദേഹത്തെ അറിയപ്പെടുന്നത്. നേരത്തെ തന്നെ മിമിക്രി രംഗത്തും സ്റ്റേജ് ഷോകളിലും സജീവമായിരുന്ന നോബി. എന്നാൽ സ്റ്റാർമാജിക്കിലൂടെയാണ് നടന് കൂടുതൽ പ്രേക്ഷക സ്വീകാര്യ ലഭിക്കുന്നത്. സ്റ്റാർമാജിക്കിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നോബി ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പോകുന്നത്. ഷോ അവസാനിപ്പിക്കുന്നത് വരെ നോബി ബിഗ് ബോസിലുണ്ടായിരുന്നു. എല്ലാവരോടും സ്നേഹവും അടുത്ത ബന്ധവും പുലർത്തിയിരുന്ന താരം ഹൗസിലെ എല്ലാവരുടേയും പ്രിയങ്കരനായിരുന്നു. അതിനാൽ തന്നെ നോമിനേഷനുകളിൽ താരം അധികം എത്തിയിരുന്നില്ല. വളരെ വിരളമായിട്ടായിരുന്നു എവിക്ഷന് എത്തിയിരുന്നത്. എന്നാൽ പ്രേക്ഷകരുടെ വോട്ടിംഗിലൂടെ നടൻ അവസാനം വരെ സെയിഫ് ആവുകയായിരുന്നു.

  ആ ഒറ്റ കാരണം കൊണ്ടാണ് എലിസബത്തിന് എന്നെ ഇഷ്ടപ്പെട്ടത്, തുറന്ന് പറഞ്ഞ് ബാല, നല്ലൊരു മനസ് വേണം

  അധികം നെഗറ്റീവ് കമന്റുകളും നോബിക്ക് ബിഗ് ബോസിലൂടെ ലഭിച്ചിരുന്നില്ല. ടാസ്ക്കുകളിൽ ആക്ടീവ് ആവാത്തതിന്റെ പേരിലായിരുന്നു അധികം ട്രോളുകൾ ലഭിച്ചത്. ഫിനാലെ വേദിയിൽ ലഭിച്ച ട്രോളുകളെ കുറിച്ച് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് ഷോ കഴിഞ്ഞതോടെ ട്രോളും വിമർശനവുമെല്ലാം അവസാനിച്ചിരിക്കുകയാണ്. എട്ടാം സ്ഥാനമായിരുന്നു നോബിക്ക്. ടോപ്പ് 8 ൽ നിൽക്കുമ്പോഴാണ് ബിഗ് ബോസ് ഷോ നിർത്തി വയ്ക്കുന്നത്. ഇവരെല്ലാം ഫിനാലെയിലേയ്ക്ക് എത്തുകയും ചെയ്തിരുന്നു. മണിക്കുട്ടൻ ആയിരുന്നു വിജയി, സായിയും ഡിംപലുമായിരുന്നു രണ്ടും മൂന്നും സ്ഥാനം നേടിയത്. റാംസാൻ, അനൂപ്, ഫിറോസ്, ഋതു, നോബി എന്നിവരായിരുന്നു മറ്റുളള സ്ഥാനങ്ങളിൽ. ബിഗ് ബോസ് ഷോ തുടക്കം പോലെ മനോഹരമായി തന്നെ അവസാനിപ്പിക്കുകയായിരുന്നു,

  ബിഗ് ബോസ് ഷോ അവസാനിച്ച് നാളുകൾ കഴിഞ്ഞിട്ടും നോബി സ്റ്റാർ മാജിക്കിലേയ്ക്ക് മടങ്ങി വരാത്തത് എന്താണെന്നാണ് ആരാധകർ ചോദിക്കുന്നത്. നോബി ഇനി ഷോയിലേയ്ക്ക് തിരികെ വരില്ലേ എന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. നോബിയോടും സ്റ്റാർമാജിക് താരങ്ങളേടും ആരധകർ ഇക്കാര്യം നിരന്തരം ചോദിക്കാറുണ്ടായിരുന്നു. വരുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഇപ്പോഴിത നോബി സ്റ്റാർമാജിക്കിലേയ്ക്ക് മടങ്ങി വരാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് അവതാരക ലക്ഷമി നക്ഷത്ര. സോഷ്യൽ മീഡിയയിൽ ലൈവ് വന്നപ്പോഴാണ് ഇക്കാര്യ വെളിപ്പെടുത്തിയത്. കുറെ പേര്‍ ഇതിനെ കുറിച്ച് ചോദിക്കുന്നുണ്ടെന്ന് പറഞ്ഞ് കൊണ്ടാണ് ലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്. സത്യത്തിൽ നോബി ചേട്ടൻ മറുപടി തരാനുള്ളതാണെന്ന് പറഞ്ഞ് കൊണ്ടാണ് ലക്ഷ്മി കാര്യം പറഞ്ഞത്.

  മകളെ മറന്നോ എന്നൊക്കെ ചോദിക്കന്നവരോട്, എലിസബത്തിന്റെ മുന്നിൽ വെച്ചാണ് പറയുന്നത്, വികാരാധീനനായി ബാല

  Azeez Nedumanagd about colourism in comedy programs | FilmiBeat Malayalam

  ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ.'' ഓണ പരിപാടിയിൽ നേബിയെ മിസ് ചെയ്തു എന്ത് പറ്റി നോബി ചേട്ടൻ ഇല്ലാത്തത് എന്നുള്ള ആരാധകന്റെ കമന്റിനായിരുന്നു ലക്ഷ്മിയുടെ മറുപടി. കുറെ പേര് ചോദിക്കുന്നുണ്ടായിരുന്നു. നമ്മൾ ഏതൊരു ചാനലിലും ഷോ ചെയ്യാൻ പോകുമ്പോൾ കമ്പനി കുറച്ച് റൂൾസ് ആൻഡ് റെഗുലേഷൻസ് തരും. ഈ സാധനം നല്ല രീതിയിൽ വായിച്ച് നോക്കിയാൽ പണി കിട്ടില്ല, വായിച്ച് നോക്കിയില്ലെങ്കിൽ പണി കിട്ടും.നോബി ചേട്ടൻ ബിഗ് ബോസ് എന്ന ഷോയിൽ പോയി. ഇനിയും അദ്ദേഹത്തിന് ആറ് മാസം വരെ എഗ്രിമെന്റ് ഉണ്ട്. നമ്മൾ ഏത് ഷോയിൽ പോയാലും, ചാനൽ പറയുന്ന കുറെ കാര്യങ്ങൾ വായിച്ചു നോക്കി ഒപ്പിട്ടു കൊടുക്കണം. നമ്മൾ കമ്പനിയുമായുള്ള കരാറിൽ ഓപ്പ് വെച്ച് കഴിഞ്ഞാൽ അവർ പറയുന്നത് ഫോളോ ചെയ്യണം. നോബി ചേട്ടന് കരാറിൽ ബിഗ് ബോസ് കഴിഞ്ഞുവെങ്കിലും കരാർ‍ കഴിഞ്ഞില്ല. ഇനിയൊരു അഞ്ച് ആറ് മാസം എടുക്കും, ലക്ഷ്മി പറയുന്നു, ലക്ഷ്മിപ്രിയും സ്റ്റാർ മാജിക്കിന് സമാനമായ മറ്റൊരു ചാനലിലെ ഷോയിൽ പോയെന്നും ലക്ഷ്മി പറയുന്നു.

  Read more about: tv
  English summary
  Lakshmi Nakshathra Opens Up Reveals Why Noby Marcose did Not come to Starmagic
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X