അറിയാത്ത കാര്യമാണ്! അഭിപ്രായം പറയാനില്ല! ഷിയാസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ലക്ഷ്മി നക്ഷത്രയുടെ മറുപടി

സ്റ്റാര്‍ മാജിക്കിലെ സ്ഥിരം താരങ്ങളിലൊരാളായിരുന്നു ഷിയാസ് കരീം. മോഡലിംഗിലൂടെയായിരുന്നു കരിയര്‍ തുടങ്ങിയത്. പിന്നീട് ബിഗ് ബോസിലും മത്സരിച്ചിരുന്നു. ഈ സമയത്തായിരുന്നു പ്രേക്ഷകര്‍ ഷിയാസിനെക്കുറിച്ച് കൂടുതല്‍ അറിയുന്നത്. ഫിറ്റ്‌നസ് പാഷനെക്കുറിച്ചൊക്കെ അന്ന് അദ്ദേഹം സംസാരിച്ചിരുന്നു. പേളിയുടെ ശ്രിനിഷിന്റെയും അടുത്ത സുഹൃത്താണ് ഷിയാസ്. ഷോയില്‍ ഇവരെ പിന്തുണച്ച് മുന്നിലുണ്ടായിരുന്നു. ഇവരുടെ വിവാഹത്തിലും പങ്കെടുത്തിരുന്നു. അന്നത്തെ ഫ്രണ്ട്ഷിപ്പ് ഞങ്ങളിപ്പോഴും തുടരുന്നുണ്ടെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഷിയാസിനെക്കുറിച്ചുള്ള പീഡന വാര്‍ത്ത കഴിഞ്ഞ ദിവസം മുതല്‍ വന്‍ചര്‍ച്ചയായിരുന്നു. 60 വയസുള്ള സ്ത്രീയാണ് അത്, അവരെ ഞാനെന്തിന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കണമെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

ആരോപണം നിഷേധിച്ചതിന് പിന്നാലെയാണ് ഷിയാസിന്റെ ഓഡിയോ മെസേജുകള്‍ പുറത്തുവന്നത്. കല്യാണത്തിനുള്ള ചെലവും, അല്ലാതെയുള്ള ആവശ്യങ്ങള്‍ക്കുമായി പണം കടം ചോദിക്കുന്നതും, പ്രണയപൂര്‍വ്വമായി സംസാരിക്കുകയുമൊക്കെ ചെയ്യുന്നതിന്റെ വോയ്‌സ് ക്ലിപ്പായിരുന്നു പ്രചരിച്ചത്. ഇതോടെയായിരുന്നു അദ്ദേഹം കുറ്റക്കാരനാണെന്ന തരത്തിലേക്ക് ചര്‍ച്ചകള്‍ മാറിയത്. ഞങ്ങളുടെ കൈയ്യില്‍ തെളിവുകളുണ്ട്. മോനെപ്പോലെയാണ് അവനെ കാണുന്നത്. മകളുടെ സ്ഥാനത്താണ് നീ എന്നൊക്കെ പറഞ്ഞ ഇവര്‍ ഇങ്ങനെ മാറുമെന്ന് ഒരിക്കലും കരുതിയില്ലെന്നായിരുന്നു ഷിയാസിന്റെ ഭാര്യ ദര്‍ഫയുടെ പ്രതികരണം.

Lakshmi Nakshathra reply about Shiyas
Photo Credit: Lakshmi Nakshathra / Shiyas / Facebook

ഷിയാസിനെക്കുറിച്ചുള്ള ആരോപണം സത്യമാണോയെന്നായിരുന്നു മാധ്യമങ്ങള്‍ ലക്ഷ്മി നക്ഷത്രയോട് ചോദിച്ചത്. നിങ്ങളെപ്പോലെ തന്നെ ഓണ്‍ലൈന്‍ മീഡിയയിലും, ന്യൂസ് ചാനലിലും മാത്രമേ ഞാനും ഷിയാസ് കരീമിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടിട്ടുള്ളൂ. നമുക്കറിയാത്ത, നേരിട്ട് അറിയാത്ത കാര്യം വെച്ച് എങ്ങനെയാണ് ഒരു സ്റ്റേറ്റ്‌മെന്റിലേക്ക് എത്തുക. അത് സത്യമാണോ, അല്ലെങ്കില്‍ നുണയാണോ എന്നത് നിങ്ങളെപ്പോലെ ന്യസ് ചാനലിലൂടെയായാണ് ഇതേക്കുറിച്ച് അറിഞ്ഞത്. ഇപ്പോള്‍ അത് പോലീസ് കേസായി കാര്യങ്ങളൊക്കെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണല്ലോ. സത്യം എന്താണെന്നുള്ളത് പുറത്തുവരട്ടെ. എന്തായാലും നീതി ന്യായ വകുപ്പൊക്കെയുണ്ടല്ലോ എന്നായിരുന്നു ലക്ഷ്മി നക്ഷത്ര പറഞ്ഞത്. കൃത്യമായ മറുപടി. കാര്യമറിയാതെ ജഡ്ജമെന്റിന് നിന്നില്ല. നല്ല കാര്യം എന്ന് പറഞ്ഞവരുണ്ടായിരുന്നു. അതേ സമയം തന്നെ എല്ലാം അറിഞ്ഞിട്ടും മിണ്ടാതെയിരിക്കുന്നതാണെന്നുള്ള വിമര്‍ശനങ്ങളുമുണ്ടായിരുന്നു.

തന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള സ്ത്രീയാണ് ഇപ്പോള്‍ ആരോപണവുമായി രംഗത്ത് വന്നത്. എന്റെ ഭാര്യയുടെയും, ഉമ്മയുടെയും സഹോദരിയുടെയും കൈയ്യില്‍ നിന്നൊക്കെ പണവും സ്വര്‍ണവുമൊക്കെ വാങ്ങിച്ചിരുന്നു. അതൊക്കെ ഞാന്‍ അടുത്തിടയൊണ് അറിയുന്നത്. അതെന്തോ തിരിച്ച് ചോദിച്ചതൊക്കെയാണെന്ന് തോന്നുന്നു പ്രശ്‌നമായത്. പൊതുവെ സ്ത്രീകളോട് അകലം പാലിച്ചാണ് ഞാന്‍ പെരുമാറാറുള്ളത്. നേരത്തെയൊരു ആരോപണമൊക്കെ വന്നതിന്റെ അനുഭവത്തിലാണ് അങ്ങനെ. കല്യാണം കഴിഞ്ഞ് കുഞ്ഞൊക്കെയായി സന്തോഷത്തോടെ കഴിയുന്ന സമയമാണിത്. അതിനിടയിലാണ് ഈ ആരോപണം വരുന്നത്. എന്നോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് അറിയാം എന്നെ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

കുഞ്ഞതിഥി എത്തിയ സന്തോഷം ആഘോഷിച്ച് വരുന്നതിനിടയിലായിരുന്നു വിവാദം. ഇന്‍സ്റ്റഗ്രാമിലൂടെയായി ദര്‍ഫയും ഷിയാസിനെ പിന്തുണച്ച് എത്തിയിരുന്നു. വീഡിയോയുടെയും, പോസ്റ്റുകളുടെയും താഴെയുമെല്ലാം പ്രതികരണം രേഖപ്പെടുത്തുന്നുമുണ്ട്. എങ്ങനെയാണ് എല്ലാം അറിഞ്ഞിട്ടും അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നായിരുന്നു വിമര്‍ശനം. ഈ പറയുന്ന വ്യക്തിയെ എനിക്കും അറിയാം. ഞങ്ങളുടെ കൂടെ കുറേ സ്ഥലങ്ങളിലേക്കൊക്കെ അവര്‍ വന്നിട്ടുണ്ട്. അതൊക്കെ ഈ പറയുന്ന പീഡനത്തിന്റെ പേരിലാണെന്നുള്ളത് അറിയില്ലായിരുന്നു. പ്രശസ്തയാവാനായി തിരഞ്ഞെടുത്ത ഈ മാര്‍ഗം വളരെ മോശം എന്നും ദര്‍ഫ കുറിച്ചിരുന്നു.

Read more about: shiyas kareem
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X