'ഞങ്ങളുടെ കുഞ്ഞുകുട്ടിയാണ് അനു, അവളെ പറ്റി പറയുമ്പോൾ പ്രൗഡാണ്, ഒറ്റയ്ക്ക് കളിച്ച് കപ്പിലേക്ക് വഴിവെട്ടുന്നു'
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥികളിൽ ഏറ്റവും ജനപിന്തുണയുള്ള താരമാണ് അനുമോൾ. അനു സംസാരിച്ചില്ലെങ്കിൽ അന്ന് എപ്പിസോഡിൽ കണ്ടെന്റില്ലെന്നത് അനുവിനെ വിമർശിക്കുന്നവർ പോലും സമ്മതിക്കുന്ന കാര്യമാണ്. ടോപ്പ് ഫൈവിൽ എത്താൻ സാധ്യതയുള്ള മത്സരാർത്ഥിയായും അനുമോളുടെ പേരുകൾ ബിബി പ്രേക്ഷകർ പറയാറുണ്ട്. അതേസമയം ജിസേൽ-ആര്യൻ സൗഹൃദത്തെ കുറിച്ച് അനു ഉയർത്തിയ ആരോപണം ചെറിയ രീതിയിൽ അനുവിന് നെഗറ്റീവ് ഇമേജും നൽകിയിട്ടുണ്ട്.
ഇപ്പോഴിതാ അനുവിന്റെ സഹപ്രവർത്തകയും സുഹൃത്തുമായ ലക്ഷ്മി നക്ഷത്ര അനുവിന്റെ ഗെയിമിനെ കുറിച്ചും ഈ സീസണിനെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. അനുവിനെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനമാണെന്നും ലക്ഷ്മി പറയുന്നു.

അനു ശരിക്കും നമ്മളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസിൽ പോകുന്നതൊക്കെ കൊള്ളാം അടിപൊളിയായിട്ട് ഗെയിം കളിക്കണമെന്ന് ഞാൻ അനുവിനോട് പറയാറുണ്ടായിരുന്നു. ഒരു കുഞ്ഞുകുട്ടി ഫീലാണ് അനു ഞങ്ങൾക്ക് എപ്പോഴും. പക്ഷെ ബിഗ് ബോസിൽ അനു ബ്രില്യന്റാണ്. അവളെ പറ്റി പറയുമ്പോൾ ഞാൻ ഭയങ്കര പ്രൗഡാണ്. അത്ര അടിപൊളിയായി അവൾ ഗെയിം കളിക്കുന്നുണ്ട്.
ആരെയും കൂട്ടുപിടിക്കാതെ ഗ്യാങ്ങ് ആവാതെ ഒറ്റയ്ക്ക് നിന്ന് കപ്പിലേക്ക് വഴിവെട്ടികൊണ്ടിരിക്കുകയാണ് അനു. അനു ഇമോഷണലാണ്. നിങ്ങൾ എന്നെ ചീത്ത പറഞ്ഞാൽ ഞാൻ ഇവിടെ നിന്ന് കരയുമല്ലോ. അതൊക്കെ മനുഷ്യന്റെ ഇമോഷനല്ലേ. നമുക്ക് ദേഷ്യം വന്നാൽ നമ്മൾ അത് പ്രകടിപ്പിക്കില്ലേ. അത്രയേയുള്ളു. നല്ലൊരു വ്യക്തിയാണെങ്കിൽ സങ്കടം വന്നാൽ നമ്മൾ കരയും സന്തോഷം വന്നാൽ നമ്മൾ ചിരിക്കും.
ഇമോഷൻസ് പ്രകടിപ്പിച്ചില്ലെങ്കിൽ അസുഖം വരില്ലേ. ഇനിയും ഒരുപാട് ദിവസങ്ങളുണ്ടല്ലോ. വരും ദിവസങ്ങളിൽ അനുവിന്റെ കൂടുതൽ സ്ട്രാറ്റജിയും ഗെയിമും നമുക്ക് കാണാം. അനീഷ്, അനു, അക്ബർ, ജിസേൽ, ജിഷിൻ എന്നിവർ ടോപ്പ് ഫൈവിൽ എത്തും ലക്ഷ്മി പറഞ്ഞു. എൽജിബിടിക്യു കമ്യൂണിറ്റിയെ ഞാൻ ഒരിക്കലും തള്ളി പറയില്ല. കമ്യൂണിറ്റിയിലുള്ള ആളുകളുമായി സൗഹൃദമുള്ളയാളാണ് ഞാൻ. ഇതൊന്നും ആരടേയും തെറ്റല്ല.
ദൈവം നമ്മളെ സൃഷ്ടിക്കുന്നതുപോലെയാണ് കാര്യങ്ങൾ. എല്ലാവരും മനുഷ്യരാണ്. കമ്യൂണിറ്റിയെ കുറ്റപ്പെടുത്തുന്നവരുടെ ജനറേഷൻ ഭാവിയിൽ എങ്ങനെയാണ് വരികയെന്ന് നമുക്ക് പറയാൻ കഴിയില്ലല്ലോ. എല്ലാം ദൈവം തീരുമാനിക്കുന്നത് പോലെയല്ലേ. ആരും ആരെയും തള്ളി പറയരുത്. വൈൽഡ് കാർഡിൽ ജിഷിൻ ചേട്ടന്റെ ഗെയിമാണ് എനിക്ക് ബെറ്ററായിട്ട് തോന്നിയത്.

അനീഷിനെ ഓർത്തും അഭിമാനമാണ്. ഞങ്ങൾ ഒരുമിച്ച് ആങ്കറിങ് ചെയ്തിട്ടുണ്ട്. എന്റെ അയൽക്കാരനാണ്. കോമണറായിട്ടും ക്യാമറ ഭയമില്ലാതെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് അനീഷിന്റെ ഗെയിം. പിന്നെ ലാലേട്ടനെപ്പോലെ ഒരു ലെജന്റ് വന്ന് സംസാരിക്കുമ്പോൾ മത്സരാർത്ഥികളിൽ ചിലർക്ക് കുറച്ച് കൂടി ബഹുമാനം കൊടുത്ത് പെരുമാറാമെന്ന അഭിപ്രായം എനിക്കുണ്ട്. അറിവില്ലായ്മയായിരിക്കാം.
പക്ഷെ ലാലേട്ടനോടൊക്കെ മര്യദയോടെ സംസാരിക്കണ്ടേ?. തെറ്റുണ്ടെങ്കിൽ പല മത്സരാർത്ഥികളും അദ്ദേഹത്തോട് വാദിക്കുന്നത് കണ്ടു. ഇത്തവണ കൂടുതലും ന്യൂ ജനറേഷനാണെന്ന് തോന്നി. അനുവിലൂടെയാണ് ഗെയിം മുന്നോട്ട് പോകുന്നതെന്ന് തോന്നിയിട്ടുണ്ട്. നെവിനേയും എനിക്ക് ഇഷ്ടമാണ്. അവന്റെ കുസൃതികളും ഇഷ്ടമാണ്. ജെന്റർ റിവീൽ ചെയ്യണമെന്ന് പറയുന്നതിനോട് യോജിപ്പില്ല.
ബിഗ് ബോസിൽ ചെന്നപ്പോൾ അനു ബിഗ് ബോസ് മെറ്റീരിയലായി. പിന്നെ രേണുവിനെ കുറിച്ച് പറയുകയാണെങ്കിൽ പെട്ടന്നൊരു സുപ്രഭാതത്തിൽ എക്സ്പോഷർ കിട്ടിയ ആളാണ്. രേണു അത് ഇഷ്ടമുള്ള രീതിയിൽ യൂട്ട്ലൈസ് ചെയ്തു. പക്ഷെ രേണുവിന്റെ പ്ലാറ്റ്ഫോം രേണുവിന്റെ സർക്കിളിലുള്ള പെർഫോമൻസും കാര്യങ്ങളുമാണ്.
അതുകൊണ്ട് തന്നെ അത്രയേറെ ക്യാമറ കണ്ടപ്പോഴും ട്രോമ വന്നപ്പോഴും വീട്ടിലേക്ക് തിരികെ പോകണമെന്ന് തോന്നിക്കാണും. ആദ്യമുണ്ടായിരുന്ന രേണുവിൽ നിന്നും ബിഗ് ബോസ് വരെ എത്തിയില്ലേ എന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.


Click it and Unblock the Notifications