കല്യാണം കഴിഞ്ഞുള്ള ആദ്യ അഭിമുഖത്തിൽ നിന്നും ഇറങ്ങി പോയ നടൻ; ഭാര്യയെ വിറപ്പിച്ച നിമിഷത്തെ പറ്റി ലക്ഷ്മി നക്ഷത്ര

രണ്ടാഴ്ച മുന്‍പാണ് സീരിയല്‍ നടന്‍ ജിത്തുവിന്റെ വിവാഹം. ഒരേ സമയം സീരിയലിലും യഥാര്‍ഥ ജീവിതത്തിലും ജിത്തു വിവാഹിതനായത് ശ്രദ്ധേയമായിരുന്നു. എന്നാല്‍ വിവാഹത്തിന് പിന്നാലെ ഭാര്യയുമായി വഴക്ക് കൂടുകയും അഭിമുഖത്തില്‍ നിന്നും ഇറങ്ങി പോവുകയും ചെയ്യുന്ന നടന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്.

നടിയും അവതാരകയുമായ ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ജിത്തു പെട്ടെന്ന് ഭാര്യയോട് ദേഷ്യപ്പെടുന്നത്. നീ ഇനി ഓട്ടോറിക്ഷയില്‍ വന്നാല്‍ മതിയെന്ന് പറഞ്ഞ് നടന്‍ ഇറങ്ങി പോവുകയാണ്. ഒരാളുടെ ദേഷ്യവും മറ്റൊരാളുടെ സങ്കടവും കണ്ടതോടെ ലക്ഷ്മിയും പേടിച്ചു. ഞാന്‍ കാരണമല്ലേന്ന് ലക്ഷ്മി പറയുന്നത് വീഡിയോയില്‍ കാണിച്ചിരുന്നു.

സമയം വൈകിയെന്ന് പറഞ്ഞ് ജിത്തു ഭാര്യയോട് ചൂടാവുകയായിരുന്നു

ഇതേ അഭിമുഖത്തിന്റെ രണ്ടാം ഭാഗവുമായിട്ടാണ് ലക്ഷ്മിയിപ്പോള്‍ എത്തിയിരിക്കുന്നത്. അന്ന് നടന്ന സംഭവത്തിന്റെ തുടര്‍ന്നുള്ള ഭാഗം കാണിക്കുകയും ചെയ്തു. തിരുവനന്തപുരത്തേക്ക് പോവാനുള്ള ജിത്തു സമയം വൈകിയെന്ന് പറഞ്ഞ് ഭാര്യയോട് ചൂടാവുകയായിരുന്നു. പിന്നാലെ ഇറങ്ങി പോയ നടനെ ലക്ഷ്മി പോയി സമാധാനിപ്പിച്ച് തിരികെ കൊണ്ട് വന്നു. ഈ സമയത്തും ഭാര്യ കരയുകയായിരുന്നു. പെട്ടെന്നാണ് ഇതൊരു പ്രാങ്ക് ആണെന്നും ലക്ഷ്മി എല്ലാവര്‍ക്കും പ്രാങ്ക് കൊടുക്കുന്നത് പോലെ നിനക്ക് തിരികെ തന്നതാണെന്നും നടന്‍ പറഞ്ഞു.

 ഭാര്യയുമായി വഴക്ക് കൂടിയാല്‍ പത്ത് മിനുറ്റില്‍ തീരും

സ്റ്റാര്‍ മാജിക്കില്‍ ഷിയാസ് അടക്കം എല്ലാവര്‍ക്കും ലക്ഷ്മി പ്രാങ്ക് കൊടുക്കാറുണ്ട്. ഇത്തവണ ഞാനും എന്റെ ഭാര്യയും ചേര്‍ന്നൊരു പണി ഒപ്പിച്ചതാണെന്ന് ജിത്തു പറഞ്ഞു. ശരിക്കും എന്നെ ടെന്‍ഷനടിപ്പിച്ച് കളഞ്ഞുവെന്നാണ് ലക്ഷ്മി പറഞ്ഞത്. ചിരിച്ചിരുന്ന എന്നെ കരയിപ്പിച്ച് കളഞ്ഞു. ഭാര്യയുമായി വഴക്ക് കൂടിയാല്‍ പത്ത് മിനുറ്റില്‍ തീരുമെന്ന് പറഞ്ഞെങ്കിലും ഇതൊട്ടും പ്രതീക്ഷിച്ചില്ലെന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം.

 മഴയില്ലായിരുന്നെങ്കില്‍ നിങ്ങൾക്ക് പ്രാങ്ക് തരുമായിരുന്നുവെന്ന് ലക്ഷ്മി

മഴയില്ലായിരുന്നെങ്കില്‍ എനിക്ക് പ്രാങ്ക് തരുന്നതിന് മുന്‍പ് നിങ്ങള്‍ രണ്ട് പേര്‍ക്കും പ്രാങ്ക് തരുമായിരുന്നുവെന്നാണ് ലക്ഷ്മി പറയുന്നത്. ശരിക്കും ഞാന്‍ നല്ലൊരു പ്രാങ്ക് ചെയ്യാനായിട്ടാണ് വന്നത്. ക്യാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ പ്ലാനെന്ന് പറഞ്ഞ് തട്ടുകടയില്‍ നിന്നും ഫുഡ് വാങ്ങി അതില്‍ മെഴുകുതിരി വെച്ച് കൊടുക്കാനാണ് പ്ലാന്‍ ചെയ്തിരുന്നത്.

പക്ഷേ അത് ചീറ്റി പോയി. അവിടെ നല്ല മഴയായി പോയി. അല്ലായിരുന്നെങ്കില്‍ ആദ്യമേ ഇവരെ പ്രാങ്ക് ചെയ്യാമായിരുന്നു. സാരമില്ല, അതുകൊണ്ട് ഇവിടെ നിങ്ങള്‍ക്ക് എന്റെ ചെലവില്‍ മനോഹരമായൊരു ക്യാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ തരുമെന്ന് ലക്ഷ്മി പറഞ്ഞു.

സീരയിലിലെ തിരക്ക് കാരണം സ്റ്റാര്‍ മാജിക്കിലേക്ക് ക്ഷണം വന്നെങ്കിലും പോവാന്‍ സാധിച്ചില്ല

ലക്ഷ്മി നക്ഷത്രയെ കുറിച്ചുള്ള അഭിപ്രായം ജിത്തു പറഞ്ഞിരുന്നു. 'സീരയിലിലെ തിരക്ക് കാരണം സ്റ്റാര്‍ മാജിക്കിലേക്ക് ക്ഷണം വന്നെങ്കിലും പോവാന്‍ സാധിച്ചിരുന്നില്ല. പിന്നെയാണ് അതിന് സാധിച്ചത്. ലക്ഷ്മി അത്രയധികം എനര്‍ജറ്റിക്കായ അവതാരകയാണ്. ലക്ഷ്മിയെ പോലെ നോണ്‍ സ്‌റ്റോപ്പായി ആങ്കര്‍ ചെയ്യുന്ന വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല. ഇത് നിന്റെ മുഖത്ത് നോക്കി തന്നെ പറയണമെന്നുണ്ടായിരുന്നു. ഇത് സത്യമായി പറഞ്ഞതാണെന്ന്', ജിത്തു പറയുന്നു.

ജിത്തുവിന്റെ ഷൂട്ടിങ്ങ് തിരക്കുകളൊക്കെ കഴിഞ്ഞാലെ ഹണിമൂണ്‍ പ്ലാന്‍ ചെയ്യുകയുള്ളു

ജിത്തുവിന്റെ ഷൂട്ടിങ്ങ് തിരക്കുകളൊക്കെ കഴിഞ്ഞാലെ ഹണിമൂണ്‍ പ്ലാന്‍ ചെയ്യുകയുള്ളു. പതിനഞ്ച് ദിവസത്തെ ഷൂട്ടിങ്ങ് ഉണ്ട്. അതിന് ശേഷം വിരുന്നൊക്കെ ഉണ്ടെങ്കില്‍ അതിന് പോവണം. അതെല്ലാം നോക്കിയതിന് ശേഷമേ ഹണിമൂണ്‍ ആഘോഷത്തെ കുറിച്ച് ചിന്തിക്കുകയുള്ളുവെന്നാണ് ജിത്തുവും ഭാര്യ കാവേരിയും പറയുന്നത്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X