twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നൈസ് ആയി ഒരു അബദ്ധം പറ്റി! അങ്ങനെ എന്റെ ഫാന്‍സി ഡ്രസ് കോംബറ്റീഷന്‍ ചീറ്റി പോയെന്ന് അവതാരക ലക്ഷ്മി

    |

    വളരെ കുറച്ച് സമയം കൊണ്ട് കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന അവതാരകയായി മാറാന്‍ ലക്ഷ്മി നക്ഷത്രയ്ക്ക് സാധിച്ചിട്ടുണ്ട്. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ലക്ഷ്മി ശ്രദ്ദിക്കപ്പെടുന്നത്. അതിനൊപ്പം ഒരുപാട് പരിപാടികളുടെ അവതാരകയായിട്ടും ലക്ഷ്മി എത്താറുണ്ട്. എന്നാല്‍ താരത്തിന്റെ കുട്ടിക്കാലത്തെ കുറിച്ചൊന്നും അധികമാര്‍ക്കും അറിയില്ല.

    കഴിഞ്ഞ ആഴ്ചയില്‍ ലക്ഷ്മിയുടെ ഒരു ഡാന്‍സ് വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ കുട്ടിക്കാലത്തെ തന്റെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റാഗ്രാമിലൂടെ രണ്ട് ചിത്രങ്ങളായിരുന്നു പങ്കുവെച്ചത്. അതിനൊപ്പം ഈ ഫോട്ടോ പിറന്നതിന് പിന്നിലുള്ള രസകരമായ കഥ എന്താണെന്ന് കൂടി ലക്ഷ്മി വിശദീകരിച്ചിരിക്കുകയാണ്.

    ലക്ഷ്മിയുടെ കഥ

    ദേ, ദിതിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിക്കേ. ആരാ ഈ സുന്ദരിക്കുട്ടീന്നാ... മുഴുവന്‍ വായിച്ചാലേ ഇതിനു പിന്നിലെ വല്യ കഥ അറിയുള്ളൂട്ടോ. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ ആയിട്ടു എന്നെ ടിവി യിലൂടെ കാണുന്നുണ്ടെങ്കിലും എന്റെ കുട്ടിക്കാലത്തെ പറ്റിയൊന്നും അധികം ആള്‍ക്കാര്‍ക്കും അറിയുന്നുണ്ടാവില്ല. സത്യം പറഞ്ഞാല്‍ ഞെട്ടലും അത്ഭുതവും സന്തോഷവും ഒന്നും ഇതുവരെ വിട്ടു മാറീട്ടില്ല. കാരണം എന്താന്നു വെച്ചാല്‍ എന്റെ കയ്യില്‍ പോലും ഈ ഫോട്ടോസ് ഇപ്പോ ഇല്ലാ. ഇതെങ്ങനെ പൊങ്ങി വന്നു, ആരാണ് അപ്ലോഡ് ചെയ്തത്, അങ്ങനെ കുറേ സംശയങ്ങള്‍.

    ലക്ഷ്മിയുടെ കഥ

    അച്ഛനേം അമ്മേം ഭീഷണിപ്പെടുത്തി നോക്കി. അവര്‍ അല്ല ഇതിന്റെ പിന്നില്‍ എന്തായാലും ഇങ്ങനെ ഒരു പിക് കിട്ടിയപ്പോളെക്കും അത് തിരിച്ചറിഞ്ഞ്, അവരുടെ ചിന്നു എന്ന് പറഞ്ഞ എല്ലാവരോടും ഒത്തിരി ഇഷ്ടം. ഇനി ഈ ഫോട്ടോസിന്റെ ഫ്‌ളാഷ് ബാക്കിലേക്കു പോവാം ലേ. ആദ്യത്തെ കൊച്ചു തമ്പ്രാട്ടികുട്ടി ലുക്ക്. മൂന്ന് വയസ്സുള്ളപ്പോ ഖത്തറില്‍ വെച്ച് ഇതുപോലെ ഒരു വിഷുക്കാലത്തു എടുത്തതാണ്.

     ലക്ഷ്മിയുടെ കഥ

    ഇനി അടുത്ത ഫോട്ടോ, നാല് വയസുള്ളപ്പോ എന്നെ നാട്ടിലെ സെന്റ് പോള്‍സ് സ്‌കൂളില്‍ ചേര്‍ത്തു അന്ന് യൂത്ത്‌ഫെസ്റ്റിവലിനു എന്ത് ചെയ്യണം ഏത് ചെയ്യണം എന്നു അറിയില്ല. പക്ഷെ അമ്മ വിട്ട് കൊടുത്തില്ല! ഫാന്‍സി ഡ്രസ് കോംബറ്റീഷന് ചേര്‍ത്തു. എളുപ്പത്തില്‍ കിട്ടാനുള്ളത് അമ്മുമ്മ വേഷം ആയതോണ്ട് എന്നെ 'കുട്ടിമാളു അമ്മ' ആക്കി. ആദ്യമായി സ്റ്റേജില്‍ കേറിയത് എപ്പോഴാണെന്ന് ചോദിക്കുന്നവരോട് തെളിവ് സഹിതം ഉള്ള ഉത്തരം.

     ലക്ഷ്മിയുടെ കഥ

    നാല് വയസ്സില്‍ കുട്ടിമാളു അമ്മയായ 90 കാരിയായിട്ട് 'മോനേ, ഞാന്‍ പോയി മുറുക്കാന്‍ വാങ്ങി വരാം', ഇതായിരുന്നു ഡയലോഗ്. അന്നും നാക്കിനു നീട്ടം കൂടിയൊണ്ട് ഡയലോഗ് ഒക്കെ പഠിപ്പിച്ചു വിട്ട പോലെ തന്നെ പറഞ്ഞു. നന്നായി അവതരിപ്പിച്ചു. വീട്ടുകാര്‍ വിജയം ഉറപ്പിച്ചു റിസള്‍ട്ട് വന്നപ്പോ എനിക്ക് സമ്മാനം ഇല്ല. ഒട്ടും പ്രതീക്ഷിക്കാത്ത ചെസ് നമ്പറിന് വരെ സമ്മാനം തൊട്ടു പിന്നാലെ ജഡ്ജസിന്റെ ഭാഗത്തു നിന്ന് ഒരു കമന്റ്. ചെസ് നമ്പര്‍ 6, ആദ്യ മൂന്ന് സ്ഥാനത്ത് വരേണ്ടതായിരുന്നു.

    ലക്ഷ്മിയുടെ കഥ

    പക്ഷെ തൊണ്ണൂറ് വയസ്സായ ഏത് കുട്ടിമാളു അമ്മയാണ് ആ പ്രായത്തില്‍ നല്ല കിലു കിലാ കിലുങ്ങുന്ന വെള്ളിപാദസരം ഇടുക? പോരാഞ്ഞിട്ട് കൈയ്യില്‍ പിങ്ക് കളര്‍ വളയും. നൈസ് ആയി ഒരു അബദ്ധം പറ്റീതാ. സ്റ്റേജില്‍ കേറുന്നതിനു മുന്‍പ് വെള്ളി പാദസരവും കൈയില്‍ ഉണ്ടായിരുന്ന വളയും ഊരി വെക്കാന്‍ മറന്നു. ജഡ്ജസ് അത് കണ്ടും പിടിച്ചു. ഒന്നു സൂക്ഷിച്ചു നോക്കിക്കേ നിങ്ങളും കണ്ടില്ലേ മുത്തശ്ശിയുടെ 90 വയസ്സിലെ വെള്ളിപാദസരം. അങ്ങനെ എന്റെ ഫാന്‍സി ഡ്രസ് കോംബറ്റീഷന്‍ ചീറ്റി പോയി. എന്തായാലും ഈ ഫോട്ടോ ആര് കുത്തി പൊക്കിയതാണേലും കാൽ ഭാഗം ക്രോപ് ചെയ്യാതിരുന്നതു നന്നായി. അല്ലേൽ ഇ കഥയുടെ ക്ലൈമാക്സും ചീറ്റി പോയേനെ. (അടുത്ത കുത്തിപൊക്കൽ ഉണ്ടേൽ അത് ഉടൻ വേണമെന്നില്ലാട്ടോ)... എന്നും ലക്ഷ്മി പറയുന്നു.

    ലക്ഷ്മിയുടെ പോസ്റ്റ്

    Read more about: lakshmi ലക്ഷ്മി
    English summary
    Lakshmi Nakshathra Shares Old Photo
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X