'ബ്ലെസ്ലി ജയിലിലല്ലേ... അന്നേ അവൻ ഫെയ്ക്കാണെന്ന് തോന്നി, മൂന്ന് ഷാംപെയ്നും ആളുകളുടെ കഫ് സിറപ്പും അവൻ കുടിച്ചു'
മലയാളത്തിൽ ഇതുവരെ ഏഴ് ബിഗ് ബോസ് സീസണുകൾ നടന്ന് കഴിഞ്ഞു. അതിൽ ഏറ്റവും കൂടുതൽ റീച്ച് നേടിയതും ചർച്ചയായിട്ടുള്ളതുമായ സീസൺ നാലാം സീസണാണ്. ഈ സീസണിൽ മത്സരിച്ച് ഗ്രാന്റ് ഫിനാലെ വരെ എത്തിയൊരാൾ നടി ലക്ഷ്മിപ്രിയയായിരുന്നു. നടിയെ മലയാളികൾ കൂടുതൽ സ്നേഹിച്ച് തുടങ്ങിയതും ബിഗ് ബോസിന്റെ ഭാഗമായശേഷമാണ്. ലക്ഷ്മിപ്രിയയ്ക്കൊപ്പം മത്സരിച്ചവരിൽ ഒരാൾ ബ്ലെസ്ലിയായിരുന്നു.
ഓൺലൈൻ തട്ടിപ്പ് നടത്തി ലഭിച്ച തുക ക്രിപ്റ്റോ കറൻസിയാക്കി വിദേശത്ത് എത്തിച്ചതിന് അടുത്തിടെ ബ്ലെസ്ലി അറസ്റ്റിലായിരുന്നു. ഇപ്പോഴിതാ ബ്ലെസ്ലിയെ കുറിച്ച് തനിക്ക് അറിയാവുന്ന കാര്യങ്ങൾ പങ്കുവെക്കുകയാണ് ലക്ഷ്മിപ്രിയ. ബ്ലെസ്ലി ഫേക്ക് പേഴ്സണാലിറ്റിയാണെന്ന് തനിക്ക് അന്നേ മനസിലായിരുന്നുവെന്ന് ലക്ഷ്മിപ്രിയ പോപ്പിൻസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബിഗ് ബോസ് കൊണ്ടുണ്ടായ നേട്ടം... ഞാൻ എന്താണെന്ന് ആൾക്കാർക്ക് നന്നായി മനസിലാക്കി കൊടുക്കാൻ കഴിഞ്ഞു. എന്റെ കാര്യങ്ങൾ ഇഷ്ടപ്പെടാത്തവരുണ്ടാകും അവർ എന്നെ ഇഷ്ടപ്പെടണ്ട. ഒരുപാട് നെഗറ്റീവൊന്നും എനിക്ക് ബിഗ് ബോസ് കൊണ്ട് ലഭിച്ചിട്ടില്ല. കൊച്ചുകുട്ടികൾ അടക്കം ഇപ്പോഴും എൽപി എന്ന് വിളിച്ച് വന്ന് സ്നേഹം പ്രകടിപ്പിക്കാറുണ്ട്.
ബിഗ് ബോസിൽ ഒപ്പമുണ്ടായിരുന്നവരിൽ എനിക്ക് ഏറ്റവും വെറുപ്പുള്ളത് ബ്ലെസ്ലിയോടാണ്. അത് എനിക്ക് മാറ്റാൻ പറ്റില്ല. ബ്ലെസ്ലിയുടെ പേരിൽ എന്തോ കേസൊക്കെ വന്നില്ലേ?. ജയിലിൽ അല്ലേ?. ഫെയ്ക്കായിട്ടുള്ള ഒരാൾക്ക് ഒരുപാട് കാലം അങ്ങനെ ജീവിക്കാൻ കഴിയില്ല. ഈ കേസ് വേറെ ആരുടെ പേരിലും ഉണ്ടായിട്ടില്ലല്ലോ. റിയാസ് ഒന്നും ഫെയ്ക്കല്ല. ഫെയ്ക്കായി എനിക്ക് തോന്നിയിട്ടുള്ളത് ബ്ലെസ്ലിയെയാണ്. അത് ഞാൻ എപ്പോഴും പറയാറുണ്ട്.
അവൻ മദ്യത്തിനും മയക്ക് മരുന്നിനും എല്ലാം എതിരാണ് എന്നാണ് പറഞ്ഞിരുന്നത്. പക്ഷെ അതേ ബ്ലെസ്ലി ഷോയ്ക്കുശേഷം ഞങ്ങൾക്ക് പാർട്ടി ഉണ്ടായിരുന്നു. അന്ന് അവൻ മൂന്ന് കുപ്പി ഷാംപെയ്ൻ കഴിച്ചു. അത് കഴിക്കാൻ അവൻ കാണിക്കുന്ന ടെൻന്റസി ദൂരെ നിന്ന് അന്ന് ഞാൻ കണ്ടിരുന്നു. അതിന് മുമ്പ് ചുമയുള്ളവർക്ക് കൊടുത്ത കഫ് സിറപ്പും അവൻ കഴിച്ചു. ആഫ്റ്റർ പാർട്ടിയിൽ അവൻ പുകവലിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ഞാൻ കണ്ടതാണ്.
ആരോട് വേണമെങ്കിലും നിങ്ങൾക്ക് ചോദിക്കാം. ഞാൻ ധന്യയുമായും റോബിനുമായും മാത്രമെ ബന്ധപ്പെടാറുള്ളു. മറ്റ് ആരെയും കാണാൻ പോലും ആഗ്രഹിച്ചിട്ടില്ലെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. റോബിൻ ബിജെപി അനുഭാവിയായതിനെ കുറിച്ചും ലക്ഷ്മി പ്രതികരിച്ചു. റോബിൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നെങ്കിൽ നല്ലതാണ്. ഏത് രാഷ്ട്രീയവും ഏത് മതവിശ്വാസവും ആർക്കും ഫോളോ ചെയ്യാം.

ബിജെപി എന്നല്ല ഒരു പാർട്ടിയിലും എനിക്ക് മെമ്പർഷിപ്പില്ലെന്നും ലക്ഷ്മി പറഞ്ഞു. കുറച്ച് നാളുകൾക്ക് മുമ്പ് ദാമ്പത്യം അവസാനിപ്പിക്കാൻ പോവുകയാണെന്ന് പറഞ്ഞ് പോസ്റ്റിട്ടതിന് പിന്നിലെ കാരണവും താരം വെളിപ്പെടുത്തി. വിവാഹമോചനമൊക്കെ ഒരു പോസ്റ്റ് മുതൽ അടുത്ത പോസ്റ്റ് വരെ മാത്രമുള്ളതായിരുന്നു. ഞാൻ തന്നെ ഭയന്നുപോയി. കുടുംബം എന്നത് എന്തിനാണെന്ന് നമുക്ക് തോന്നുന്നിടം വരെ... ഇത് നമുക്ക് ആവശ്യമുണ്ടോ?.
വേണോ വേണ്ടയോ എന്ന് തോന്നുന്ന ഒരു നിമിഷമുണ്ട്. എപ്പോഴെങ്കിലും ഒരു മനുഷ്യന് അങ്ങനെയൊക്കെ സംഭവിച്ചേക്കാം. നമുക്ക് വേണ്ടായെന്ന് തോന്നുന്നിടം വരെയുള്ളു കുടുംബത്തിന്റെ ആയുസ്. മൂഡ് സ്വിങ്സ് അടക്കം എല്ലാമുള്ള ആൾക്കാരാണ് നമ്മൾ. ഇപ്പോൾ ആലോചിക്കുമ്പോൾ അന്ന് അങ്ങനൊരു പോസ്റ്റിട്ടത് മണ്ടത്തരമായിയെന്ന് തോന്നാറുണ്ട്. ചെറിയൊരു കാര്യത്തിന്റെ പേരിൽ ഞാൻ വളരെ അധികം വിഷമിക്കുകയും എല്ലാത്തിനേയും കുറിച്ച് എഴുതുന്ന സ്വഭാവം എനിക്കുണ്ട്.
ആ സംഭവത്തിനുശേഷം എഴുത്തങ്ങ് കുറഞ്ഞു. അങ്ങനെ എഴുതിയൊരു പോസ്റ്റായിരുന്നു അന്ന് പങ്കുവെച്ച ഡിവോഴ്സിനെ കുറിച്ചുള്ള പോസ്റ്റ്. അത് പോസ്റ്റ് ചെയ്ത് രണ്ട് മിനിറ്റിനുള്ളിൽ ഞാൻ ഡിലീറ്റാക്കി. പക്ഷെ അപ്പോഴേക്കും ഓൺലൈൻമീഡിയകൾ അത് എടുത്തുകൊണ്ട് പോയി. ഞാൻ പിണങ്ങിയിരിക്കുകയാണെന്ന് ഭർത്താവ് പോലും അറിഞ്ഞിരുന്നില്ലെന്നും പലരും വഴിയാണ് എന്റെ കുറിപ്പിനെ കുറിച്ച് അറിഞ്ഞതെന്നും ലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications











