»   » നിനക്ക് കുഞ്ഞുണ്ടെങ്കില്‍ നീ വീട്ടിലിരിക്കണം; അന്ന് നടന്ന സംഭവത്തെ കുറിച്ച് ലക്ഷ്മിപ്രിയ പറയുന്നു

നിനക്ക് കുഞ്ഞുണ്ടെങ്കില്‍ നീ വീട്ടിലിരിക്കണം; അന്ന് നടന്ന സംഭവത്തെ കുറിച്ച് ലക്ഷ്മിപ്രിയ പറയുന്നു

Written By:
Subscribe to Filmibeat Malayalam

സിനിമാ - സീരിയല്‍ നടി ലക്ഷ്മിപ്രിയ സംവിധായകനെ അസഭ്യം പറഞ്ഞു എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. സംവിധായകന്‍ പ്രസാദ് നൂറനാടാണ് ആരോപണം ഉന്നയിച്ചത്.

വാഹനം എത്താന്‍ വൈകി; സംവിധായകനെ അസഭ്യം പറഞ്ഞ ലക്ഷ്മി പ്രിയയെ പുറത്താക്കി

എന്നാല്‍ ഒരു ഓണ്‍ലൈന്‍ സിനിമാ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മിപ്രിയ അന്ന് നടന്ന സംഭവത്തെ കുറിച്ച് വിശദീകരിച്ചു. സംവിധായകന്റെ സംസ്‌കാരത്തിന് യോജിച്ച പെരുമാറ്റമായിരുന്നില്ല പ്രസാദിന്റേത് എന്ന് ലക്ഷ്മി പറയുന്നു. തുടര്‍ന്ന് വായിക്കാം

എന്നെ നിര്‍ബന്ധിച്ചതാണ്

വിവാഹം കഴിഞ്ഞ് ഏറെ വൈകിയാണ് എനിക്കൊരു കുഞ്ഞിനെ കിട്ടിയത്. മകള്‍ക്ക് ഏഴ് മാസം പ്രായമുള്ളപ്പോഴാണ് പ്രസാദ് അലുവയും മത്തിക്കറിയും എന്ന പ്രോഗ്രാമില്‍ അഭിനയിക്കണം എന്ന് പറഞ്ഞ് വരുന്നത്. കുഞ്ഞുണ്ട്, അവള്‍ക്ക് ശ്വാസതടസ്സം സംബന്ധമായ പ്രശ്‌നങ്ങളുണ്ട് അഭിനയിക്കാന്‍ കഴിയില്ല എന്നൊക്കെ ഞാന്‍ പറഞ്ഞു. എന്നാല്‍ പ്രസാന്ത് നിരന്തരം ഫോണ്‍ വിളിയ്ക്കുകയും നിര്‍ബന്ധിയ്ക്കുകയും ചെയ്തപ്പോള്‍ ഞാന്‍ സമ്മതിയ്ക്കുകയായിരുന്നു.

സാധാരണ സംഭവിക്കാറുള്ളത്

രാവിലെ എട്ട് മുതല്‍ ഒമ്പത് മണിവരെയാണ് ഞങ്ങളുടെ ഷെഡ്യൂള്‍. രണ്ട് വാഹനങ്ങളാണ് ഉള്ളത്. ഷൂട്ടിങ് കഴിഞ്ഞ് കൂടെ അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റുകളെയൊക്കെ അവരുടെ വീട്ടിലും റൂമിലും എത്തിച്ചതിന് ശേഷമാണ് എന്നെ കൊണ്ടുവിടാറുള്ളത്. അതിലൊന്നും ഒരിക്കലും പരാതി പറഞ്ഞിട്ടില്ല.

അന്ന് സംഭവിച്ചത്

അന്ന് ഷൂട്ടിങിന് വരുന്നതിന്റെ തലേ ദിവസം മോള്‍ക്ക് നല്ല സുഖമില്ലായിരുന്നു. പനിയും ഛര്‍ദ്ദിയുമൊക്കെ ഉണ്ടായിരുന്നു. ഇതൊക്കെ കണ്ട് കൊണ്ടാണ് വരുന്നത്. ലൊക്കേഷനിലെത്തിയപ്പോള്‍ കൂടെ അഭിനയിക്കുന്ന ഒരു ആര്‍ട്ടിസ്റ്റില്ല. അതുകൊണ്ട് എനിക്ക് 9.45 വരെ തുടര്‍ച്ചയായി അഭിനയിക്കേണ്ടി വന്നു. ഒരു ഒമ്പതര മണിയായപ്പോഴൊക്കെ എന്റെ ഫോണില്‍ ഭര്‍ത്താവിന്റെ മിസ്ഡ് കോള്‍ വന്നു തുടങ്ങിയിരുന്നു. സാധാരണ ഷൂട്ടിങ് സമയത്ത് അദ്ദേഹം വിളിക്കാറില്ല.

ഞാന്‍ ഭയന്നു

ഷൂട്ട് കഴിഞ്ഞ് ഞാന്‍ റൂമിലെത്തുമ്പോള്‍ ഫോണില്‍ ഭര്‍ത്താവിന്റെ ഒരുപാട് മിസ്ഡ് കോള്‍. തിരിച്ചു വിളിച്ചിട്ട് കിട്ടുന്നില്ല. എന്നെ ഒന്ന് എത്രയും പെട്ടന്ന് റൂമില്‍ എത്തിക്കണം എന്ന് ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് സംസാരിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് സംവിധായകന്‍ ഇടപെട്ടത്. മറ്റ് ആര്‍ട്ടിസ്റ്റുകളുടെ ജോലി കഴിഞ്ഞിട്ട് അവരെ വിടുമ്പോള്‍ ആ വഴി വിടാം എന്നായിരുന്നു അയാളുടെ പക്ഷം. എന്റെ വിഷമം മനസ്സിലാക്കാനേ കഴിഞ്ഞില്ല

സംവിധായകന്റെ സംസ്‌കാരം

കണ്ടു നിന്നവരെല്ലാം പറഞ്ഞു, എന്തോ അത്യാവശ്യത്തിനാവും അവരെ കൊണ്ട് വിട്ടോളൂ, ഞങ്ങള്‍ക്ക് എന്നിട്ട് പോയാല്‍ മതി എന്ന്. ലക്ഷ്മിപ്രിയ എന്ന ആര്‍ട്ടിസ്റ്റിനെ വിട്ടേക്കൂ, ഞാനൊരു അമ്മയാണ് എന്ന് പറഞ്ഞപ്പോള്‍, നിനക്ക് കുഞ്ഞുണ്ടെങ്കില്‍ നീ വീട്ടിലിരിക്കണം എന്നായിരുന്നു പ്രസാദിന്റെ മറുപടി. ഇതാണ് സംവിധായകന്റെ സംസ്‌കാരം

കുഞ്ഞ് ഹോസ്പിറ്റലില്‍

ഒടുവില്‍ അവരെയൊക്കെ വിട്ട ശേഷമാണ് എന്നെ റൂമിലെത്തിച്ചത്. അപ്പോഴേക്കും ഭര്‍ത്താവ് മകളെയും കൂട്ടി ഹോസ്പിറ്റലില്‍ പോയിരുന്നു. മകളുടെ ചികിത്സയെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനെയും കുറിച്ചൊക്കെ ചോദിക്കാനാണ് എന്നെ വിളിച്ചത് - ലക്ഷ്മി പ്രിയ പറഞ്ഞു.

English summary
Lakshmi Priya on the Controversial Serial Issue

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam