Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
പച്ച ചുരിദാറ് ഇട്ട് പോയാൽ അപകടമുണ്ടാവുമെന്ന് ലക്ഷ്മിപ്രിയ; ചുവപ്പ് കാര്‍ ഉണ്ടാക്കിയ പ്രശ്നത്തെ കുറിച്ച് എംജി
മിനിസ്ക്രീനിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന നടിയാണ് ലക്ഷ്മിപ്രിയ. അടുത്തിടെ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ ലക്ഷ്മി പങ്കെടുക്കാന്‍ എത്തിയിരുന്നു. അവതാരകന്റെ ചോദ്യത്തിന് തന്റെ ജീവിതത്തിലെ പല സംഭവങ്ങളെ കുറിച്ചും ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. പതിനൊട്ടം വയസില്‍ വിവാഹിതയായതിനെ കുറിച്ചും സ്വന്തം അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞത് പതിനാലാമത്തെ വയസിലാണെന്നുമൊക്കെയാണ് ലക്ഷ്മിപ്രിയ പറഞ്ഞത്.
ഞാന്‍ പോലും അറിയാതെ അച്ഛനാണ് സംഗീതം എന്നിലേക്ക് എത്തിച്ചത്; തന്റെ ബ്രോ ഡാഡിയെ കുറിച്ച് അമൃത സുരേഷ്
രണ്ടാമത്തെ എപ്പിസോഡില്‍ ലക്ഷ്മിയുടെ ഭര്‍ത്താവ് ജയദേവും എത്തിയിരുന്നു. ഭാര്യയെ കുറിച്ച് ജയദേവും തിരിച്ച് ഭര്‍ത്താവിനെ കുറിച്ച് ലക്ഷ്മിയും സംസാരിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പേ തനിക്ക് പരിചയവും സൗഹൃദവുമുള്ള ആളാണ് ലക്ഷ്മിയുടെ ഭര്‍ത്താവെന്നാണ് എംജി പറയുന്നത്. മാത്രമല്ല മകള്‍ മാതംഗിയും പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നതോടെ വേദിയില്‍ വിളിച്ച് കയറ്റുകയും ചോദ്യങ്ങള്‍ ചോദിച്ചതിന് ശേഷമാണ് പറഞ്ഞ് വിട്ടത്.

'തന്റെ ഭാര്യ നന്നായി ഭക്ഷണം പാചകം ചെയ്യുന്ന ആളാണ്. അഞ്ച് വര്‍ഷത്തോളം ഒരു ചാനലില്‍ കുക്കിങ് പരിപാടി ചെയ്തിരുന്നു. ആ അനുഭവം ഉള്ളത് കൊണ്ട് നന്നായി കുക്ക് ചെയ്യുമെന്നാണ് ജയദേവ് പറയുന്നത്. അതുകൊണ്ട് ഭര്‍ത്താവിന് വീട്ടിലുണ്ടാക്കിയ ഫുഡ് തന്നെ വേണമെന്നും പുറത്തിറങ്ങി ഭക്ഷണം കഴിക്കാറില്ലെന്നും ലക്ഷ്മിയും സൂചിപ്പിച്ചു. മാത്രമല്ല വീട് ക്ലീന്‍ ചെയ്യുന്നതും മകളെ നോക്കുന്നതും എല്ലാം താന്‍ തന്നെയാണ്. ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമാണ് തന്റേത് എന്നാണ് ലക്ഷ്മി പറയുന്നത്. ഇതാണ് ഞാന്‍, ഇങ്ങനെയാണ് ഞാന്‍ എന്ന് കാണിക്കാന്‍ കൂടിയാണ് തന്റെ ആത്മകഥ നേരത്തെ തന്നെ എഴുതിയതെന്നാണ് ലക്ഷ്മി സൂചിപ്പിക്കുന്നത്.
ഇതിനിടെ പച്ച ചുരിദാര്‍ ധരിച്ച് പോയാല്‍ തനിക്കുണ്ടാവുന്ന അപകടങ്ങളെ കുറിച്ചും ലക്ഷ്മി സൂചിപ്പിച്ചിരുന്നു. തത്തപ്പച്ച കളര്‍ പൊതുവേ ഇഷ്ടമുള്ളതാണ്. പക്ഷേ ആ നിറമുള്ള ചുരിദാര്‍ ധരിച്ച് എവിടെ പോയാലും തനിക്ക് അപകടം ഉണ്ടാവും. ജീവന് കുഴപ്പമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ചെറിയ രീതിയിലാണെങ്കിലും അപകടത്തില്‍പെട്ടിട്ടുണ്ടെന്നാണ് ലക്ഷ്മി പറയുന്നത്. മാത്രമല്ല ആദ്യം കറുപ്പ് നിറമുള്ള കാര്‍ വാങ്ങി. പിന്നീട് അത് അപകടത്തില്‍ പെട്ടതോടെ വെള്ള നിറമാക്കിയെന്നും നടി പറഞ്ഞിരുന്നു.

Recommended Video
അതേ സമയം ചുവപ്പ് നിറമുള്ള കാറ് വാങ്ങിയപ്പോള്‍ അപകടം ഉണ്ടായതിനെ പറ്റി എംജി ശ്രീകുമാറും സൂചിപ്പിച്ചു. ആദ്യം താനൊരു ചുവപ്പ് മാരുതി കാറാണ് വാങ്ങിയത്. അത് ഷോ റൂമില്‍ നിന്നും മുറ്റത്തേക്ക് ഇറക്കിയപ്പോള്‍ തന്നെ തെങ്ങില്‍ പോയി ഇടിച്ചു. പിന്നെ പല തവണ അതുകൊണ്ട് അപകടമുണ്ടായി. ശേഷം താന്‍ ആ കാറ് വിറ്റു. അത് വാങ്ങിയ ആള്‍ക്കും ആദ്യ ദിവസം തന്നെ അപകടം പറ്റി. പിന്നീട് രണ്ടാമതൊരു ചുവപ്പ് കാറ് കൂടി വാങ്ങിയെങ്കിലും അതും ഇതുപോലെ അപകടമുണ്ടാക്കിയിരുന്നു. അങ്ങനെയാണ് പിന്നീട് താന്‍ വെള്ള നിറമുളള കാറുകള്‍ വാങ്ങി തുടങ്ങിയതെന്നാണ് എംജി ശ്രീകുമാര്‍ പറയുന്നത്.
-
മൂക്കില്‍ നിന്നും നിര്‍ത്താതെ ചോര, ജീവിതത്തില്‍ അത്രയും വേദന അനുഭവിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് നമിത
-
'എനിക്ക് അങ്ങനെ ജീവിക്കാൻ പറ്റില്ല'; രവി മേനോന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാരണം!, ശ്രീലത നമ്പൂതിരി പറഞ്ഞത്
-
മൈക്ക് കൊടുത്തിട്ടും വാങ്ങിയില്ല; അത് കഴിഞ്ഞ ശേഷം മീനാക്ഷി എന്നോട് പറഞ്ഞത്; നമിത പ്രമോദ്