For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞത് പതിനാലാമത്തെ വയസിലാണ്; പക്ഷേ തന്നോട് അവർക്ക് സ്നേഹമില്ലെന്ന് നടി ലക്ഷ്മിപ്രിയ

  |

  വെള്ളിത്തിരയിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് ലക്ഷ്മിപ്രിയ. ഇപ്പോള്‍ എഴുത്തുകാരി കൂടിയാവുകയാണ് നടി. ഒരു സിനിമയ്ക്ക് വേണ്ടി തിരക്കഥ രചിക്കുന്ന തിരക്കിലാണ് ലക്ഷ്മി. മുന്‍പ് തന്റെ വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചുമൊക്കെ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോള്‍ അമ്മയെ പറ്റി പറഞ്ഞ് എത്തിയിരിക്കുകയാണ്. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

  പതിനാല് വര്‍ഷത്തോളം തന്റെ അമ്മ ജീവിച്ചിരിപ്പുണ്ട് എന്ന് പോലും താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് ലക്ഷ്മി പറയുന്നത്. ഒപ്പം ചേച്ചിമാരെ പോലെ അമ്മയ്ക്ക് തന്നെ സ്‌നേഹിക്കാന്‍ കഴിയാത്തത് കൊണ്ട് ഇപ്പോള്‍ അമ്മയുമായി യാതൊരു കോണ്‍ടാക്ടും ഇല്ലെന്നും നടി സൂചിപ്പിച്ചു. വിശദമായി വായിക്കാം...

  'പതിനെട്ടാമത്തെ വയസില്‍ കല്യാണം കഴിഞ്ഞു. പേരും കിട്ടി. പിന്നീട് അച്ഛനെയും അമ്മയെയും കണ്ടിരുന്നോ എന്നാണ് എംജി ലക്ഷ്മിയോട് ചോദിച്ചത്. 'അച്ഛനെ ഞാന്‍ അവസാനമായി കണ്ടത് പതിനാറാമത്തെ വയസിലാണ്. അതും വിവാഹത്തിന് മുന്‍പാണ്. തന്റെ വിവാഹക്കാര്യം വീട്ടുകാരെ ഒന്നും അറിയിച്ചിട്ടില്ല. അങ്ങനൊരു സാഹചര്യം ഉണ്ടായിട്ടില്ല. എന്റെ പതിനാലാമത്തെ വയസിലാണ് അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് തന്നെ ഞാന്‍ അറിയുന്നത്. അത്രയും വര്‍ഷം അമ്മ മരിച്ച് പോയെന്ന് പറഞ്ഞാണ് അച്ഛന്റെ ഫാമിലി എന്നെ വളര്‍ത്തിയത്. അവര്‍ വേര്‍പിരിഞ്ഞത് കൊണ്ട് അമ്മയെ ഞാന്‍ കാണാന്‍ ആഗ്രഹിക്കുമെന്ന് ഒക്കെ കരുതിയാവും എന്നില്‍ നിന്നും മറച്ച് പിടിച്ചത്.

  എനിക്ക് രണ്ടര വയസുള്ളപ്പോള്‍ അമ്മ മരിച്ച് പോയെന്ന് പറഞ്ഞാണ് എന്നെ വളര്‍ത്തിയത്. ഞാനത് അറിഞ്ഞപ്പോള്‍ വലിയ ഷോക്ക് ആയി പോയി. കുട്ടികളോട് ഒരിക്കലും കള്ളം പറയരുത്. അത് തിരിച്ചറിയുമ്പോള്‍ വലിയ ഷോക്ക് ആവും. എനിക്കും അങ്ങനെയായിരുന്നു. ഉള്‍കൊള്ളാന്‍ പോലും സാധിച്ചില്ല. പിന്നീട് ഞാന്‍ അമ്മയെ അന്വേഷിച്ച് കണ്ടുപിടിച്ച മകളാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ എന്റെ അമ്മയ്ക്ക് എന്നെ ഒട്ടും ഉള്‍കൊള്ളാന്‍ സാധിച്ചിരുന്നില്ല. അതിന്റെ മനശാസ്ത്രം എന്താണെന്ന് എനിക്കും മനസിലായില്ല.

  ഒരു വിശേഷമുണ്ട്, ദിലീപേട്ടനെ ഞാൻ വിവാഹം കഴിച്ചു; അന്ന് മഞ്ജു വാര്യര്‍ വിളിച്ച് പറഞ്ഞതിനെ കുറിച്ച് നടി രമാദേവി

  ചേച്ചിമാരെ ഉള്‍കൊള്ളാന്‍ പറ്റുന്നത് പോലെ ഒരിക്കലും എന്നെ ഉള്‍കൊള്ളാന്‍ എന്റെ അമ്മയ്ക്ക് സാധിച്ചിരുന്നില്ല. അതിന്റെ കാരണം എനിക്കിനിയും മനസിലായിട്ടില്ല. എട്ട് വര്‍ഷം മുന്‍പാണ് അവസാനമായിട്ട് അമ്മയുമായി സംസാരിച്ചത്. ഇപ്പോഴും അമ്മ ചെറുപ്പക്കാരിയും നല്ല ആരോഗ്യത്തോടെയുമാണ് ഇരിക്കുന്നത്. അമ്മയുടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും അടുത്ത് വളരെ നന്നായിട്ടാണ് ജീവിക്കുന്നത്. ഇടയ്ക്ക് അമ്മയോട് സംസാരിക്കണമെന്ന് വലിയ ആഗ്രഹം തോന്നുമ്പോള്‍ ഞാന്‍ പോയിട്ടുണ്ട്. പക്ഷേ വളരെ മോശമായിട്ടാണ് എന്നോട് പെരുമാറുന്നത്.എട്ട് വര്‍ഷം മുന്‍പ് വിളിച്ചപ്പോഴും അങ്ങനെ ദേഷ്യപ്പെട്ട് സംസാരിച്ചു.

  ചേച്ചിയുടേത് ഒരു അത്ഭുത ഗര്‍ഭമാണ്; സീരിയൽ നടിമാരായ സഹോദരിമാർ ഒന്നിച്ച് ഗർഭിണിയായാൽ, വീഡിയോയുമായി പാര്‍വതി

  ഇതോടെ ഇനി നിങ്ങളെ വിളിക്കില്ലെന്ന് പറഞ്ഞ് ഞാന്‍ വിളി അവസാനിപ്പിച്ചതാണ്. അതിന് ശേഷം അമ്മ ഇല്ലാത്ത ഒരാളാണെന്ന് ഞാന്‍ അങ്ങ് ഉള്‍കൊണ്ടു എന്നുമാണ് ലക്ഷ്മി അമ്മയെ കുറിച്ച് പറയുന്നത്. ഇപ്പോള്‍ പ്രകൃതി മാതാവ് ചേര്‍ത്ത് പിടിക്കും എന്ന വിശ്വാസത്തില്‍ അങ്ങനെ അങ്ങ് ജീവിക്കുകയാണെന്നുമാണ് നടി പറയുന്നത്.

  തൊണ്ടിമുതലിൽ ഫഹദിനെ ആയിരുന്നില്ല ആദ്യം തീരുമാനിച്ചത്, മറ്റൊരു താരത്തെ, ദിലീഷ് പോത്തൻ പറയുന്നു

  Actress Lakshmi Priya against Monson Mavunkal | FilmiBeat Malayalam

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണം

  English summary
  Lakshmi Priya Opens Up About Her Mother And Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X