ഇനി സബീന അബ്ദുള്‍ ലത്തീഫ് അല്ല ലക്ഷ്മിപ്രിയ ആണെന്ന് ആ നിമിഷം വരെ അറിയില്ലായിരുന്നു, വിവാഹത്തെ കുറിച്ച് നടി

സിനിമയിലും ടെലിവിഷനിലും ഒരുപോലെ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് ലക്ഷ്മിപ്രിയ. സ്റ്റാര്‍ മാജിക്ക് പോലെ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് ലക്ഷ്മി ശ്രദ്ധിക്കപ്പെട്ടിരുന്നു. കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ലക്ഷ്മി തന്റെ വിശേഷങ്ങള്‍ പറയാറുള്ളത്. അതേ സമയം ഇപ്പോള്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി ലക്ഷ്മി വന്നിരിക്കുകയാണ്.

അവതാരകന്റെ പല ചോദ്യങ്ങള്‍ക്കും മറുപടി പറയവേ തന്റെ വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചുമൊക്കെ ലക്ഷ്മി മനസ് തുറന്നിരിക്കുകയാണ്. അടുത്ത എപ്പിസോഡില്‍ ഭര്‍ത്താവ് കൂടി എത്തുമെന്ന് അവതാരകന്‍ പറയുന്നതും പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ കാണിച്ചിരുന്നു. വിശദമായി വായിക്കാം...

 പ്രകൃതി മാതാവ് നമ്മളെ ചേര്‍ത്തു പിടിക്കുമ്പോള്‍ എന്തിനാണ് ഒരു പെറ്റമ്മ

'ചില സമയത്തൊക്കെ എനിക്ക് അമ്മയെ വല്ലാതെ മിസ് ചെയ്യും. ഒന്ന് കണ്ടിരുന്നെങ്കില്‍ വര്‍ത്താനം പറഞ്ഞിരുന്നെങ്കില്‍ എന്നൊക്കെ ചിന്തിക്കാറുണ്ട്. അമ്മ ഭയങ്കരമായി എന്റെ അടുത്ത് ദേഷ്യപ്പെടുകയും ചീത്ത പറയുകയുമൊക്കെ ചെയ്യുമായിരുന്നു. ഇനി മേലില്‍ ഞാന്‍ നിങ്ങളെ വിളിക്കില്ലെന്ന് പറഞ്ഞിരുന്നു. പ്രകൃതി മാതാവ് നമ്മളെ ചേര്‍ത്തു പിടിക്കുമ്പോള്‍ എന്തിനാണ് ഒരു പെറ്റമ്മ എന്നുള്ള ഒരു വിചാരത്തില്‍ ഞാന്‍ അതിനെയങ്ങ് മറന്നു എന്നാണ് ലക്ഷ്മി പറഞ്ഞത്.

കല്യാണത്തിൻ്റെ അന്ന് വരെ ചിന്തിച്ചിരുന്നത് മാറി

കല്യാണം കഴിക്കുന്നതിന്റെ അന്ന്. കൊല്ലത്ത് ഒരു അമ്പലത്തില്‍ വെച്ചായിരുന്നു ഞങ്ങളുടെ കല്യാണം നടത്തിയത്. മുഷിഞ്ഞൊരു വസ്ത്രം മാറി കളഞ്ഞ് പുതിയൊരു വസ്ത്രം ധരിക്കുന്നത് പോലെ ഞാന്‍ ഈ നിമിഷം മുതല്‍ സബീന അബ്ദുള്‍ ലത്തീഫ് അല്ല ഞാന്‍ ഇനി മുതല്‍ ലക്ഷ്മിപ്രി ആണെന്ന് ആ നിമിഷം വരെ എനിക്ക് അറിയില്ലായിരുന്നു. ഏട്ടനെ കല്യാണത്തിന് കാണുന്നതിന് മുന്‍പ് ഫോണിലൂടെ എനിക്ക് പാട്ടുപാടി തന്നിട്ടുണ്ട്. 'അകലെ അകലെ നീലാകാശം' എന്ന പാട്ടാണ് അന്ന് പാടി തന്നത്. എന്നുമാണ് ലക്ഷ്മിപ്രിയ വിവാഹത്തെ കുറിച്ച് പറയുന്നത്.

ലക്ഷ്മിപ്രിയയുടെ യഥാര്‍ഥ പേര് സബീന അബ്ദുള്‍ ലത്തീഫ് എന്നാണ്

മുസ്ലീം കുടുംബത്തില്‍ ജനിച്ച ലക്ഷ്മിപ്രിയയുടെ യഥാര്‍ഥ പേര് സബീന അബ്ദുള്‍ ലത്തീഫ് എന്നായിരുന്നു. അടുത്തിടെ അത് ഗസറ്റില്‍ കൊടുത്ത് മാറ്റിയിരുന്നു എന്ന് വ്യക്തമാക്കി കൊണ്ട് നടി രംഗത്ത് വരികയും ചെയ്തിരുന്നു. പതിനെട്ടാമത്തെ വയസ്സിലാണ് ലക്ഷ്മിപ്രിയ വിവാഹിതയാവുന്നത്. 2005-2008 കാലഘട്ടത്തില്‍ ഒരു ചാനല്‍ ഓഫീസില്‍ വെച്ചാണ് ലക്ഷ്മിയും ഭര്‍ത്താവ് ജയേഷും തമ്മില്‍ കണ്ടുമുട്ടുന്നത്. അന്ന് ലക്ഷ്മി ഒരു ഫോണ്‍ ആന്‍ഡ് ഫണ്‍ പ്രോഗ്രാം നടത്തുകയാണ്. അങ്ങനെ തുടങ്ങിയ പരിചയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

Recommended Video

Actress Lakshmi Priya against Monson Mavunkal | FilmiBeat Malayalam
പതിനെട്ടാമത്തെ വയസിലാണ് ലക്ഷ്മി വിവാഹിതയാവുന്നത്

ഹിന്ദു മത ആചാരപ്രകാരമാണ് താരങ്ങള്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞതോട് കൂടി നടി പേരും മാറ്റി. ഇപ്പോള്‍ മകള്‍ മാതംഗിയുടെ കൂടെ സന്തോഷത്തോടെ കഴിഞ്ഞ് വരികയാണ്. ഭര്‍ത്താവിന്റെ പിന്തുണയാണ് തന്നെ ജീവിതത്തിന്റെ ഓരോ പടികളും കയറ്റിയതെന്ന് ലക്ഷ്മിപ്രിയ മുന്‍പ് പല അഭിമുഖങ്ങളിലൂടെയുമായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴും എല്ലാ സപ്പോര്‍ട്ടും അദ്ദേഹം തരുന്നുണ്ട്. ഇടക്കാലത്ത് തന്റെ പേരില്‍ ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങള്‍ക്കും വാര്‍ത്തകള്‍ക്കുമൊക്കെ ലക്ഷ്മി തന്നെയാണ് മറുപടി പറയാറുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X