ആ നഷ്ടം ഓർത്ത് ഞാൻ വേദനിക്കുന്നു, അരികിൽ ഉണ്ടായിട്ടും ലഭിച്ചില്ല, മരണം വരെ കാത്തിരിക്കും; ലക്ഷ്മിപ്രിയ

സിനിമകളിലൂടെയും സീരിയലുകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ലക്ഷ്മിപ്രിയ‌. ബി​ഗ് ബോസിനുശേഷമാണ് ലക്ഷ്മിപ്രിയ മലയാളികൾ‌ക്ക് എൽപിയായി മാറിയത്. സോഷ്യൽമീഡിയയിൽ സജീവമായ താരം പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പിമായി എത്തിയിരിക്കുന്നു. നാൽപ്പത്തിയൊന്ന് വർഷത്തെ ജീവിതത്തിന് ഇടയിലുണ്ടായ അനുഭവങ്ങളെ കുറിച്ചും തിരിച്ചറിവുകളെ കുറിച്ചും തനിക്ക് ഉണ്ടായ ചില നഷ്ടങ്ങളെ കുറിച്ചുമെല്ലാം ലക്ഷ്മിപ്രിയ കുറിപ്പിൽ വിവരിച്ചിരിക്കുന്നു.

ഇന്നും അമ്മയുടെ സ്നേഹത്തിനായി കാത്തിരിക്കുന്ന ഒരു മകളാണ് താനെന്ന് ലക്ഷ്മിപ്രിയ കുറിച്ചു. ഈ ഭൂമിയിൽ ഞാൻ 41 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. 41 എന്നത് ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഒരു സംഖ്യയാണ്. ആത്മീയ, ഭൗതിക, ജ്യോതിശാസ്ത്ര, വൈദ്യ ശാസ്ത്ര, മനശാസ്ത്ര എന്ന് വേണ്ട അയ്യപ്പ സ്വാമി മഹിഷി നിഗ്രഹത്തിന് തെരഞ്ഞെടുത്ത ദിവസങ്ങളിൽ പോലും 41ന്റെ കണക്ക് കാണാം.

Lakshmi Priya

എല്ലാം 41 ദിവസത്തിന്റെ അഥവാ ഒരു മണ്ഡല കാല കണക്കാണ്. അപ്പോൾ ആവർത്തിച്ചനുഭവിച്ച എത്രയോ മണ്ഡല കാലങ്ങൾ കടന്നുപോയി. എത്ര എത്ര പ്രിയപ്പെട്ടവരുടെ വേർപാട്, സ്നേഹം, സ്നേഹ രാഹിത്യം, ചേർത്ത് നിർത്തൽ, നീരസങ്ങൾ, പറ്റിയ്ക്കപ്പെടലുകൾ, ഒറ്റപ്പെടുത്തലുകൾ, കൂടെ നിന്ന് ചതിക്കൽ, മനസ് കല്ലായിപ്പോകുന്ന ഇടത്ത് നിന്നും മുന്നോട്ട് നയിക്കുന്നവർ എന്റെ കുടുംബമാണ്.

ഒരുപാട് പേരുടെ സ്നേഹവും മനസിലാക്കലും ഒന്നും ഒരു മനുഷ്യന് ആവശ്യമില്ല. ചേർത്ത് നിർത്തുന്ന മനസിലാക്കുന്ന വളരെ കുറച്ചുപേർ മതി. അത് ആത്മാർത്ഥവും സംശുദ്ധവും ആണെങ്കിൽ എന്തിനാണ് ഒരുപാട് പേർ?. ചുറ്റിലും വെളിച്ചത്തെക്കാൾ കൂടുതൽ ഇരുട്ടാണ് എന്ന് മനസിലാക്കിയത് 16 വയസിലാണ്. കഥയും കഥാപാത്രങ്ങളും സാങ്കൽപികമല്ല എന്നതിൽ എഴുതിയത് പോലെ... അപ്പച്ചിയെ ചികിത്സിക്കാൻ റ്റാറ്റാ ഉണ്ടാക്കിയ കടം മുഴുവൻ നാടകത്തിൽ അഭിനയിച്ച് ചിട്ടി കൂടി മറ്റൊരു നാട്ടിൽ നിന്നും വന്ന് തീർത്തു.

അതുവരെ താമസിച്ച വാടക വീട് ഒഴിഞ്ഞു. ലോറിയിൽ സാധനങ്ങൾ കയറ്റി. ചില്ലറ തുട്ടുകൾ മാത്രം അവശേഷിച്ച പേഴ്സിൽ നിന്നും അവസാനം എത്തിയ പാലുകാരന്റെ 20 രൂപയും കടം തീർത്തു. അതാണ്‌ എന്റെ ആത്മാഭിമാനം. ഓരോ പിറന്നാൾ ദിനത്തിലും ഞാൻ ഇങ്ങനെ എണ്ണിപ്പെറുക്കി ഇമോഷണൽ ആകാറുണ്ട്. ജീവിതത്തിൽ നഷ്ടപ്പെട്ട എന്തിനെയെങ്കിലും കുറിച്ചോർത്ത് വേദനിക്കുന്നുണ്ടോ?. ഉണ്ട്... അത് അരികിൽ ഉണ്ടായിട്ടും ലഭിക്കാതെ പോയ മാതൃസ്നേഹമാണ്.

ഇന്നും അമ്മയുടെ സ്നേഹത്തിനായി കാത്തിരിക്കുന്ന ഒരു മകളാണ് ഞാൻ. ഒരിക്കലും ലഭിക്കില്ലെങ്കിലും... കാത്തിരിക്കാമല്ലോ? മരണം വരെ... ജയേഷട്ടനും മാതുവിനും പ്രിയപ്പെട്ട നിങ്ങൾ ഓരോരുത്തരോടും നന്ദി എന്നായിരുന്നു കുറിപ്പ്. പതിനെട്ട് വയസ് വരെ മുസ്ലീം മത വിശ്വാസിയായിരുന്നു ലക്ഷ്മിപ്രിയ.

Lakshmi Priya

പിന്നീടാണ് സ്വന്തം തീരുമാനപ്രകാരം മതംമാറി ഹിന്ദുവായതും ലക്ഷ്മിപ്രിയ എന്ന പേര് സ്വീകരിച്ചതും. വിരളമായി മാത്രമെ മാതാപിതാക്കൾക്കൊപ്പം ജീവിക്കാനും അവരുടെ സ്നേഹം അനുഭവിക്കാനും ലക്ഷ്മിക്ക് കഴിഞ്ഞിട്ടുള്ളു. ഒറ്റപ്പെടലിന്റെ ഭയങ്കരമായ വേദന അനുഭവിച്ചിട്ടുള്ള ബാല്യമാണ് എന്റേത്‌. അച്ഛന്റേയും അമ്മയുടേയും സ്നേഹം കിട്ടാതെ അമ്മ ഒപ്പമില്ലാതെ വളർന്ന പെൺകുട്ടിയാണ് ഞാൻ.

എന്റെ അച്ഛനും അമ്മയും വിവാഹമോചിതരാണ്. അവർ ഒരിക്കലും എന്റെ കൂടെ ഉണ്ടായിരുന്നില്ല. അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് ഞാനറിയുന്നത് പോലും പതിനാലാമത്തെ വയസിലാണ്. അത് എന്നെ സംബന്ധിച്ച് വലിയ ഷോക്ക് ആയിരുന്നു. അമ്മ മരിച്ചുപോയി എന്ന് കരുതി വളർന്ന കുട്ടിയാണ് ഞാൻ. 14ആം വയസിൽ ആ കുട്ടി ഒറ്റയ്ക്ക് അമ്മയെ കാണാൻ പോയി. ഒരു വൈകുന്നേരം.

അങ്ങനെ പോകുമ്പോൾ പ്രതീക്ഷിക്കുന്നതെന്താണ്... ഇത്രയും വർഷത്തെ സ്നേഹവും ലാളനയും അമ്മ ഒരു നിമിഷം കൊണ്ടുതരും എന്നല്ലേ. യഥാർത്ഥത്തിൽ അതൊന്നുമല്ല സംഭവിച്ചത്. അതൊക്കെ സിനിമയിൽ മാത്രമേയുള്ളൂവെന്ന് ഞാൻ അന്ന് തിരിച്ചറിഞ്ഞു. ജീവിതം അങ്ങനെയല്ലെന്ന് ഞാൻ പഠിച്ചു എന്നാണ് ഒരിക്കൽ ബാല്യകാലത്തെ കുറിച്ച് വെളിപ്പെടുത്തി ലക്ഷ്മിപ്രിയ പറഞ്ഞത്.

Read more about: lakshmi priya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X