For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞ് കാണാന്‍ പോയത് 14-ാമത്തെ വയസില്‍; സിനിമയെ വെല്ലുന്ന ലക്ഷ്മിപ്രിയയുടെ കഥ

  |

  ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ പങ്കെടുക്കുകയാണ് നടി ലക്ഷ്മിപ്രിയ. തുടക്കം മുതല്‍ പ്രെഡിക്ഷന്‍ ലിസ്റ്റില്‍ നിറഞ്ഞ് നിന്ന ആളായിരുന്നു ലക്ഷ്മി. ജീവിതത്തില്‍ ഒത്തിരിയധികം ബുദ്ധിമുട്ടുകളിലൂടെ കടന്ന് വന്ന താരം തന്റെ ജീവിതം ഒരു സിനിമാക്കഥ പോലെയാണെന്ന് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസിലേക്ക് വന്നതിന് ശേഷവും സമാനമായ രീതിയിലുള്ള വെളിപ്പെടുത്തലുകള്‍ ലക്ഷ്മി നടത്തി. ഇപ്പോഴിതാ വനിത ഓണ്‍ലൈന് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്.

  മാതാപിതാക്കളുടെ വേര്‍പിരിയലിനെ കുറിച്ച് ലക്ഷ്മി പറഞ്ഞതിങ്ങനെ..

  'എന്റെ അമ്മയും അച്ഛനും വിവാഹബന്ധം വേര്‍പിരിഞ്ഞവരാണ്. ഒരിക്കലും അവരെന്റെ കൂടെ ഉണ്ടായിരുന്നില്ല. അമ്മ ജീവിച്ചിരിക്കുന്നുണ്ടെന്ന് താന്‍ അറിഞ്ഞത് പോലും പതിനാലാമത്തെ വയസിലാണ്. എന്നെ സംബന്ധിച്ച് അത് വലിയ ഷോക്ക് ആയിരുന്നുവെന്നാണ് ലക്ഷ്മി വെളിപ്പെടുത്തിയത്. ചെറുപ്പത്തിലെ അമ്മ മരിച്ച് പോയി എന്ന് കരുതി വളര്‍ന്ന കുട്ടിയാണ് ഞാന്‍. പക്ഷേ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞപ്പോള്‍ പതിനാലാമത്തെ വയസില്‍ അമ്മയെ കാണാന്‍ ഒറ്റയ്ക്ക് പോയി. ഇത്രയും കാലത്തെ സ്‌നേഹവും ലാളനയുമൊക്കെ പ്രതീക്ഷിച്ചെങ്കിലും യഥാര്‍ഥത്തില്‍ സംഭവിച്ചത് അങ്ങനെയല്ല. സിനിമയില്‍ കാണുന്നത് പോലെയല്ല ജീവിതമെന്ന് അന്ന് ഞാന്‍ പഠിച്ചു.

  അച്ഛനെ ആദ്യമായി കാണുന്നത് അഞ്ചാമത്തെ വയസിലാണ്

  തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളിലൊന്നും അച്ഛനില്ലായിരുന്നു. അഞ്ചാമത്തെ വയസില്‍ ആദ്യമായി അച്ഛനെ കണ്ടു. പിന്നെ കാണുന്നത് പതിമൂന്നാമത്തെ വയസിലാണ്. അപ്പോഴെക്കും അച്ഛന് മറ്റൊരു കുടുംബമായി. അമ്മ വേറെ വിവാഹം കഴിച്ചില്ല. താന്‍ വളര്‍ന്നത് ചിറ്റപ്പന്റെയും അപ്പച്ചിയുടെയും കൂടെയാണ്. അവരുടെ കൂടെ വളര്‍ന്നത് കൊണ്ടാണ് താനൊരു കലാകാരി ആയതെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

  അച്ഛന്‍, അമ്മ, രണ്ട് ചേച്ചിമാര്‍, അഞ്ച് അമ്മാവന്‍മാര്‍, എന്നിങ്ങനെ ഒത്തിരി ബന്ധുക്കള്‍ ഉണ്ടായിട്ടും ആരുമില്ലാത്ത ഒരു അനാഥയെ പോലെയാണ് ഞാന്‍ വളര്‍ന്ന് വന്നത്. ഞാനൊരു കലാകാരിയാവണം എന്നതും എന്നെ പഠിപ്പിച്ച് വലുതാക്കിയതുമൊക്കെ ചിറ്റപ്പന്‍ ആയിരുന്നു. തനിക്ക് അച്ഛന്റെ സ്ഥാനത്തുള്ളത് ചിറ്റപ്പനാണ്. അങ്ങനെ ചെറിയ പ്രായം മുതലുള്ള ഓര്‍മ്മകളെല്ലാം ചേര്‍ത്താണ് ലക്ഷ്മിപ്രിയ ഒരു പുസ്തകം എഴുതിയത്. മൂന്ന് വയസ് മുതലുള്ള ഓര്‍മ്മകളൊക്കെ അതിലുണ്ടെന്നാണ് നടി പറയുന്നത്.

  ഇതാണ് ദൈവം നല്‍കിയ അനുഗ്രഹം; മകളോടൊപ്പം ഗുരുവായൂര്‍ ദര്‍ശനം നടത്തി ലേഖ ശ്രീകുമാര്‍

  പതിനെട്ടാമത്തെ വയസിലാണ് ലക്ഷ്മിപ്രിയ വിവാഹം കഴിക്കുന്നത്. പിന്നീടിങ്ങോട്ട് ഭര്‍ത്താവ് നല്‍കിയ സ്‌നേഹവും പിന്തുണയുമാണ് തന്റെ ജീവിതം ഇതുവരെ എത്തിച്ചതെന്നും കുടുംബമാണ് തന്റെ ശക്തിയെന്നും ലക്ഷ്മി പറഞ്ഞു. ഭര്‍ത്താവ് ജയേഷുമായി പ്രണയിച്ച് വിവാഹം കഴിച്ചതാണ് ലക്ഷ്മി. ഭര്‍ത്താവ് ജീവിതത്തിലേക്ക് വന്നതോടെയാണ് ഇപ്പോഴുള്ള ലക്ഷ്മിപ്രിയ ഉണ്ടായതെന്നാണ് നടി സൂചിപ്പിച്ചത്. നിലവില്‍ ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായി തുടരുകയാണ് നടി.

  താന്‍ നോ പറഞ്ഞു; വര്‍ഷങ്ങള്‍ക്ക് ശേഷവും ആ മനുഷ്യന്‍ എന്നെ ഇഷ്ടപ്പെടുന്നു, പ്രണയകഥ പറഞ്ഞ് ദില്‍ഷ

  Recommended Video

  തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam

  അഭിമുഖത്തിൻ്റെ പൂർണരൂപം വായിക്കാം

  English summary
  Lakshmi Priya's Words About When She Met Her Mother At The First Time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X