നിഷ്കളങ്കത വാരി വിതറുന്ന ആളല്ല ശരിക്കും അനുമോൾ, നന്നായിട്ടറിയാം, പ്ലാച്ചിയെ അടുപ്പിലിട്ട് കത്തിച്ചേനെ: ലക്ഷ്മി

ബി​ഗ് ബോസ് മലയാളം ഏഴാം സീസണിൽ വലിയ ജനപ്രീതി നേടി മുന്നേറുകയാണ് അനുമോൾ. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനുമോൾ. സ്വന്തം വീട്ടിലെ കുട്ടിയെ പോലെ പല ആരാധകരും അനുമോളെ കാണുന്നു. നേരത്തെ സ്റ്റാർ മാജിക് എന്ന ഷോയിലൂടെ അനുമോൾ വലിയ ജനശ്രദ്ധ നേടിയിരുന്നു. അനുമോളെക്കുറിച്ച് സംസാരിക്കുകയാണ് നടിയും മുൻ ബി​ഗ് ബോസ് താരവുമായ ലക്ഷ്മി പ്രിയ. അനുമോൾ വളരെ പക്വതയുള്ള പെൺകുട്ടിയാണെന്ന് ലക്ഷ്മി പ്രിയ പറയുന്നു. മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

ബി​ഗ് ബോസ് കാണാറില്ല. അനുമോൾ എന്റെ പ്രിയപ്പെട്ട ആളാണെന്ന് പറയാൻ പറ്റില്ല. സ്റ്റാർ മാജിക്കിൽ ഒരുമിച്ചുണ്ടായിരുന്നു. അത്രയേ ഉള്ളൂ. അല്ലാതെ എന്റെ പ്രിയപ്പെട്ട ആളൊന്നുമല്ല. അനു വളരെ സ്മാർട്ടായ, ബുദ്ധിമതിയായ കുട്ടിയാണ്. ജീവിക്കാനറിയാം അത് വേണം. അല്ലാതെ സ്റ്റാർ മാജിക്കിൽ നിഷ്കളങ്കത വാരി വിതറിയ ക്യാരക്ടർ അല്ല ശരിക്കും. വളരെ സ്ടോങായ മത്സരാർത്ഥിയാണ് എന്നാണ് എന്റെ വിശ്വാസം. എങ്ങനെ പ്ലേ ചെയ്തിരിക്കുന്നു എന്നെനിക്കറിയില്ല. ബി​ഗ് ബോസ് ക്ലിപ്പിം​ഗുകളേ കാണുന്നുള്ളൂ.

Lakshmi Priya  Anumol

ഉപ്പുമാവ് ഇളക്കാൻ അനു മുകളിൽ കയറിയിരുന്നത് കണ്ടു. വെെറലാകാൻ വേണ്ടി അനു എന്തും ചെയ്യുമെന്ന് അപ്പോഴേ ഞാൻ പറഞ്ഞു. അനുവിനെ മെന്റലി ഞാൻ സപ്പോർട്ട് ചെയ്യുന്നുണ്ട്. നന്നായിട്ട് വരണം എന്നാ​ഗ്രഹിക്കുന്നു. ഷോയിൽ നിൽക്കും എന്നെനിക്ക് അറിയാം. അനുവിന്റെ കാര്യത്തിൽ എനിക്കങ്ങനെ പേടിയൊന്നുമില്ല. എങ്ങനെ സർവെെവ് ചെയ്യണമെന്നും സ്ക്രീൻ എങ്ങനെ കവർ ചെയ്യണമെന്നും സ്ക്രീൻ സ്പേസ് എങ്ങനെ ഉണ്ടാക്കണമെന്നും അറിയാം. എനിക്ക് സ്റ്റാർ മാജിക്കിൽ നിന്നേ അതിൽ അനുവിന്റെ കഴിവിനെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. ഞാൻ ബി​ഗ് ബോസ് ചെയ്യുമ്പോൾ ഒരു എപ്പിസോഡും കണ്ടിരുന്നില്ല.

മുഴുവനിരുന്ന് കാണുന്ന ആളായിരുന്നെങ്കിൽ ഞാൻ ബി​ഗ് ബോസിൽ പോകില്ലായിരുന്നു. എന്തൊക്കെ പറഞ്ഞാലും ഇനിയുമാെരു അവസരം വന്നാലും ബി​ഗ് ബോസിലേക്ക് വിളിച്ചാൽ ഞാൻ പോകും. നമ്മുടെ ഇന്നർ സോളുമായി സമാധാനപരമായി സംവദിച്ചിരിക്കാൻ പറ്റും. അടിയും വഴക്കുമൊക്കെ ഷോയുടെ ഭാ​ഗമാണ്. വ്യക്തി വെെരാ​ഗ്യവും തല്ലിപ്പൊട്ടിക്കലും ഇറങ്ങിപ്പോക്കും അക്രമവുമൊക്കെയുണ്ട്. അതൊന്നും ക്രിയേറ്റഡ് അല്ല.

Lakshmi Priya  Anumol

പക്ഷെ അതെല്ലാം മാറ്റി വെച്ചാൽ നമ്മളെ തിരിച്ചറിയാൻ പറ്റുന്ന ഇടമാണ് ബി​ഗ് ബോസ് ഹൗസെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി. ഷോയിൽ നാലാം സ്ഥാനത്ത് എത്തിയതിൽ സന്തോഷമായിരുന്നെന്നും ലക്ഷ്മി പ്രിയ ഓർത്തു. അനുമോളുടെ പ്ലാച്ചി എന്ന പാവക്കുട്ടിയെ താൻ ഷോയിലുണ്ടായിരുന്നെങ്കിൽ അടുപ്പിൽ വെച്ച് കത്തിച്ചേനെ എന്നും ലക്ഷ്മി പ്രിയ പറഞ്ഞു. വളരെ പക്വതയുള്ള പെൺകുട്ടിയാണ് അനുമോളെന്നും ലക്ഷ്മി പ്രിയ ആവർത്തിച്ചു.

ബി​ഗ് ബോസ് നാലാം സീസണിലാണ് ലക്ഷ്മി പ്രിയ മത്സരാർത്ഥിയായെത്തിയത്. ഷോയിൽ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർത്ഥികളിൽ ഒരാൾ. വൻ ജനശ്രദ്ധയാണ് ലക്ഷ്മി പ്രിയക്ക് ബി​ഗ് ബോസിലൂടെ ലഭിച്ചത്. ബി​ഗ് ബോസ് മലയാളത്തിൽ ഇതുവരെയുള്ള സീസണുകളിൽ ഏറ്റവും മികച്ചത് നാലം സീസണായിരുന്നെന്ന് അഭിപ്രായമുണ്ട്. ഡാൻസറും നടിയുമായ ദിൽഷ പ്രസന്നൻ ആണ് നാലാം സീസണിൽ വിന്നറായത്. അഞ്ചാം സീസണിൽ അഖിൽ മാരാറും ആറാം സീസണിൽ ജിന്റോയും.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X