രഹസ്യങ്ങൾ മറ്റൊരാളോട് ഷെയർ ചെയ്യുന്നത് മണ്ടത്തരം, വിശ്വസ്തരെന്ന ഒരു വിഭാഗം ഈ ലോകത്തുണ്ടോ?; ജയ​​ദേവ്!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ മാധ്യമങ്ങളിൽ വാർത്തയാവുകയും ചർച്ചയാവുകയും ചെയ്ത ഒന്നാണ് താര സംഘടനയായ എഎംഎംഎയിൽ ചേരി തിരിഞ്ഞ് നടക്കുന്ന പ്രശ്നങ്ങൾ. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്ന അൻസിബ ​ഹസന്റെ രാജിയോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മാത്രമല്ല എക്സ്ക്യൂട്ടീവ് കമ്മിറ്റി അം​​ഗമായ ലക്ഷ്മി പ്രിയയുമായും ബന്ധപ്പെട്ട് അൻസിബയ്ക്ക് പ്രശ്നങ്ങളുണ്ട്.

ആർഎസ് വിമലുമായും സജ്നയ്ക്ക് പ്രണയം, ലക്ഷ്മി ലഹരി ഉപയോ​ഗിക്കും; 'ഒന്നും കാണാതെ തെളിവ് ഇല്ലാതെ പറയാറില്ല'
ആർഎസ് വിമലുമായും സജ്നയ്ക്ക് പ്രണയം, ലക്ഷ്മി ലഹരി ഉപയോ​ഗിക്കും; 'ഒന്നും കാണാതെ തെളിവ് ഇല്ലാതെ പറയാറില്ല'

അൻസിബയ്ക്ക് എതിരെ ലക്ഷ്മിപ്രിയ പോലീസിൽ പരാതി നൽകിയിരുന്നു. അൻസിബ അയച്ച ഒരു മെസേജ് തന്റെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കിയെന്നും എന്നാൽ എന്തിന് അങ്ങനൊരു മെസേജ് അയച്ചുവെന്ന് വിശ​ദീകരിക്കാൻ അൻസിബ തയ്യാറാവാതിരുന്നതോടെയുമാണ് താൻ പോലീസിൽ പരാതിപ്പെട്ടത് എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ വിശദീകരണം. ‍‍

Lakshmi Priya

ലക്ഷ്മിപ്രിയയുടെ ഭർത്താവ് ജയദേവ് ലക്ഷ്മിപ്രിയയുടെ കുറ്റങ്ങൾ തന്നോട് പറഞ്ഞിരുന്നതായും അൻസിബ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇത്തരം വിവാദങ്ങളെല്ലാം നടക്കുന്ന സാഹചര്യത്തിൽ ജയദേവ് ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. രഹസ്യങ്ങൾ മറ്റൊരാളോട് ഷെയർ ചെയ്യുന്നത് മണ്ടത്തരമാണെന്നും എല്ലാം ഷെയർ ചെയ്യാൻ കഴിയുന്ന ചായാൻ ഒരു തോളാകുന്ന ഒരേയൊരാൾ ഈശ്വരനാണെന്നുമാണ് ജയദേവ് കുറിച്ചത്.

കുറിപ്പിലൂടെ തുടർന്ന് വായിക്കാം... നമുക്ക് ഒരു വിഷമം വന്നാൽ നമ്മൾ അത് ആരോടാവും ആദ്യം പറയുക... അച്ഛൻ? അമ്മ? സഹോദരങ്ങൾ? സുഹൃത്ത്? ഭാര്യ? ഭർത്താവ്? ഇവരിൽ നമുക്ക് നമ്മുടെ ഏറ്റവും വലിയ വിശ്വസ്തരായി തോന്നുന്നത് ആരെയാണോ അവരോടാവും പറയുക അല്ലേ..?. വിശ്വസ്തർ എന്നാൽ അങ്ങനെ ഒരു വിഭാഗം ഈ ലോകത്തുണ്ടോ?.

'റസൂലിനെ നന്നായി പറ്റിച്ചു, പെർമനന്റ് എടിഎമ്മായി കണ്ടു, അയാളുടെ ഭാര്യയുമായി സൗഹൃദം സൃഷ്ടിച്ചശേഷം സജ്ന ചെയ്തത്'
'റസൂലിനെ നന്നായി പറ്റിച്ചു, പെർമനന്റ് എടിഎമ്മായി കണ്ടു, അയാളുടെ ഭാര്യയുമായി സൗഹൃദം സൃഷ്ടിച്ചശേഷം സജ്ന ചെയ്തത്'

രഹസ്യങ്ങൾ അത് ആരുടേതാണെങ്കിലും മനസിലെ ബി നിലവറകൾക്കുള്ളിൽ അവർ അത് ഭദ്രമായി സൂക്ഷിക്കുമോ..? അതിൽ നമുക്ക് എന്തെങ്കിലും ഉറപ്പുണ്ടോ? എന്തായാലും ഒരു കാര്യം നമ്മൾ എപ്പോഴും ഓർമിക്കണം... നമ്മുടെ രഹസ്യങ്ങൾ ഒരിക്കലും എന്തിന് നമുക്ക് പോലും അധിക നാൾ സൂക്ഷിക്കാൻ കഴിയില്ല. അതുകൊണ്ടാണല്ലോ മറ്റൊരാൾക്ക് നമ്മൾ അത് ഷെയർ ചെയ്യുന്നത്.

അതുകൊണ്ട് എപ്പോഴും അതൊരു മണ്ടത്തരമായെ എനിക്ക് തോന്നാറുള്ളു. പക്ഷെ ഒരാളുണ്ട്... ഒരാൾ മാത്രമുണ്ട്..?. അയാളോട് നമുക്ക് എന്തും പറയാം. എങ്ങനെയും പറയാം. അയാളുടെ മുന്നിൽ നമുക്ക് നെഞ്ചിൽ അടിച്ച് ഹൃദയം പൊട്ടിക്കരയാം. കാരണം പറയാം... വിധിയേയും അതിലേക്ക് നമ്മളെ നയിച്ചവരെയും പഴിക്കാം. അവിടെ നമ്മുടെ എല്ലാ തെറ്റുകളും പങ്കുവെച്ച് സമാശ്വസിക്കാം... ആരാണയാൾ? ദൈവം...

Lakshmi Priya

കാര്യത്തെയും കാരണങ്ങളെയും ഞാനാണ് തീരുമാനിക്കുന്നതെന്ന് പണ്ടെ നമ്മളെ പറഞ്ഞ് പഠിപ്പിച്ച നമ്മുടെ സ്വന്തം ഈശ്വരൻ. ചായാൻ ഒരു ചുമലും ഏറ്റുപറയാൻ ഒരിടവും ഉണ്ടെന്ന ഒറ്റ വിശ്വാസത്തിൽ തെറ്റുകൾ ചെയ്യാൻ മത്സരിക്കുന്ന മനുഷ്യന് എന്നും തന്നെക്കാൾ വിശ്വാസമുള്ള ഒരേ ഒരു ആശ്രയ സ്ഥാനം... ദൈവം.

അവരോടൊപ്പം അവരിൽ ഒരു മനുഷ്യൻ മാത്രമായി ഞാനും എന്നായിരുന്നു ജയദേവിന്റെ കുറിപ്പ്. അതേസമയം അൻസിബയ്ക്ക് എതിരെ മാനനഷ്ടക്കേസ് നൽകാൻ ഒരുങ്ങുകയാണ് ലക്ഷ്മി പ്രിയ. പത്ത് കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് അന്‍സിബയ്‌ക്കെതിരെ അഡ്വ. കൃഷ്ണരാജ് മുഖേന കേസ് ഫയല്‍ ചെയ്യുമെന്ന് ലക്ഷ്മിപ്രിയ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അന്‍സിബ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിട്ടില്ല.

തിയേറ്റർ ആവേശം ഇനി വീട്ടിലും; ഷെയ്ൻ നിഗത്തിന്റെ 'ദൃഢം' ഒടിടി റിലീസ് തീയതി ഇതാ!
തിയേറ്റർ ആവേശം ഇനി വീട്ടിലും; ഷെയ്ൻ നിഗത്തിന്റെ 'ദൃഢം' ഒടിടി റിലീസ് തീയതി ഇതാ!

എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അന്‍സിബ സംസാരിച്ചു. 10 വയസുള്ള മകളെ അപമാനിക്കുന്ന തരത്തില്‍ അധിക്ഷേപിച്ചു. എന്റെ ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചെന്നുമാണ് ലക്ഷ്മിപ്രിയ പറഞ്ഞത്. അൻസിബയ്ക്കെതിരെ ഗുരുതര പരാമർശങ്ങളാണ് ലക്ഷ്മിപ്രിയ നടത്തിയത്.

Read more about: lakshmi priya ansiba hassan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X