twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് ദിലീപിനെ രക്ഷിച്ചത് മീശ പിരിപ്പ്, ആ കഥ വെളിപ്പെടുത്തി ലാൽ ജോസ്

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാൽ ജോസ്. സഹസംവിധായകനായി കരിയർ തുടങ്ങിയ ലാൽ ജോസ് മമ്മൂട്ടി ചിത്രമായ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. ആദ്യ ചിത്രം തന്നെ വലിയ വിജയമായിരുന്നു. ഇതിന് ശേഷം പുറത്ത് ഇറങ്ങിയ രണ്ടാം ഭാവം, മീശമാധവൻ,അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ് തുടങ്ങിയ ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ വൻ വിജയം സൃഷ്ടിച്ചിരുന്നു. ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ലാൽ ജോസ് സിനിമകൾക്ക് മികച്ച കാഴ്ചക്കാരുണ്ട്.

    സ്റ്റൈലൻ ലുക്കിൽ നടിയുടെ ഫോട്ടോഷൂട്ട്, ചിത്രം കാണൂ

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലാൽ ജോസിന്റ ഒരു പഴയ അഭിമുഖമാണ്. നടൻ ദിലീപിനെ കൊണ്ട് ഒരു വ്യത്യസ്ത പരീക്ഷണം ചെയ്തതിന് കുറിച്ചാണ് ലാൽ ജോസ് പറയുന്നത്. സൂപ്പർ താരങ്ങൾ മീശ പിരിക്കുന്നത് പ്രേക്ഷകരുടെ ഇടയിൽ വലിയ ഹിറ്റാണ്. മീശമാധവൻ എന്ന ചിത്രത്തിൽ ദിലീപിനെ കൊണ്ടും ലാൽ ജോസ് മീശപിരിച്ചിരുന്നു. ഇപ്പോഴിത ഇതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ. തനിക്ക് കിട്ടിയതിൽ വെച്ച് ഏറ്റവും വലിയ സൂപ്പർസ്റ്റാർ ആണ് ദിലീപ് എന്നാണ് ലാൽ ജോസ് പറയുന്നത്.

     ദിലീപിന് ബ്രേക്ക് നൽകിയ സിനിമ

    അന്നുവരെ നിസ്സഹായ വേഷങ്ങളായിരുന്നു ദിലീപ് അധികവും ചെയ്തത്. അല്ലെങ്കിൽ അയലത്തെ വീട്ടിലെ പയ്യൻ എന്നിങ്ങനെയുള്ളതിൽ നിന്ന് മാറി ഒരു ഗ്രാമത്തിലെ മോഷണമൊക്കെ നടത്തുന്ന മോഷ്ടാവ് എന്നാൽ എല്ലാവർക്കും അവനെ ഇഷ്ടമാണ്. ഒരു കായികാഭ്യാസിയാണ് അങ്ങനെയുളള രീതിയിലേയ്ക്ക് ദിലീപിനെ മീശമാധവനിലൂടെ സ്വിച്ച് ഓവർ ചെയ്യാൻ പറ്റി.

    വേറിട്ട ഗെറ്റപ്പ്

    ദിലീപിനെ ഒരു വേറിട്ട ഗെറ്റപ്പിൽ അവതരിപ്പിച്ചത് മീശമാധവനിലൂടെയാണ്. മോഹന്‍ലാലും മമ്മൂട്ടിയും ഒക്കെ പിരിച്ചത് പോലെ ദിലീപ് ഒന്ന് പിരിച്ചാല്‍ എന്താ എന്ന് തോന്നി. പക്ഷെ അതിനൊരു കാരണം വേണമായിരുന്നു. അങ്ങനെയാണ് മീശ പിരിച്ചാല്‍ മോഷ്ടിക്കാന്‍ കയറും എന്ന കാരണവും ആയത്. അത് ക്ലിക്കാകുകയും ചെയ്തു- ലാല്‍ ജോസ് പറഞ്ഞു. നടൻ ദിലീപിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലെന്നാണിത്. ഇന്നും കള്ളൻ മാധവൻ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

    സലിം കുമാറിന്റെ വേഷം

    ദിലീപിനെ പോലെ തന്നെ സലിം കുമാറിനും ഒരു ബ്രേക്ക് നൽകിയ സംവിധായകനാണ് ലാൽ ജോസ്. അതുവരെ സിനിമയിൽ എല്ലാവരേയും ചിരിപ്പിച്ച സലിംകുമാറിന്റെ മറ്റൊരു മുഖമാണ് അച്ഛൻ ഉറങ്ങാത് വീട് എന്ന ചിത്രത്തിൽ കണ്ടത്. പൊതുവെ കോമഡി വേഷങ്ങളാണ് സലിം കുമാര്‍ ചെയ്തിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ എപ്പോഴും തീക്ഷ്ണമായ ഒരു വേദനയും വിങ്ങലും ഉള്ളതായി എനിക്ക് അനുഭവപ്പെട്ടിരുന്നു. അതേ സമയം അദ്ദേഹം സംസാരിച്ച് തുടങ്ങുമ്പോൾ ഒരിക്കലും അത് തോന്നുകയുമില്ല. അത് ഉപയോഗിക്കണമെന്ന് എനിക്ക് തോന്നി.

    Recommended Video

    ദിലീപിനെക്കുറിച്ച് തുറന്നടിച്ച് വിനയൻ..അന്ന് സംഭവിച്ചതൊക്കെ | FilmiBeat Malayalam
     മനസിൽ ആദ്യം  കണ്ട മുഖം

    അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയുടെ കഥ പറയുമ്പോള്‍ തന്നെ എന്റെ മനസ്സില്‍ സലിം കുമാറിന്റെ മുഖം മായിരുന്നു. പെട്ടന്ന് സലിം കുമാര്‍ തന്റെ അഭിനയ രീതി മാറ്റിയപ്പോള്‍ അതൊരു പുതിയ അവതരണമായി കാഴ്ചക്കാര്‍ക്കും അനുഭവപ്പെട്ടു. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം സലിം കുമാറിന് കിട്ടി. ആ സിനിമയാണ് ആദാമിന്റെ മകന്‍ എന്ന ചിത്രം സലിം കുമാറിലേക്ക് വരാനുള്ള കാരണവും. ആദാമിന്റെ മകന്‍ എന്ന ചിത്രത്തിലൂടെ സലിം കുമാര്‍ ദേശീയ പുരസ്‌കാരവും നേടിയെന്നും ലാല്‍ ജോസ് പറഞ്ഞു.

    Read more about: lal jose dileep
    English summary
    Lal Jose About Dileep'sMeesa Madhavan character
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X