പുരുഷു എന്നെ അനുഗ്രഹിക്കണം! തിരക്കഥയിലില്ലാത്ത ആ സൂപ്പര്‍ഹിറ്റ് ഡയലോഗ് പിറന്നത് ഇങ്ങനെ! കാണാം!

താരങ്ങള്‍ പലപ്പോഴും സംവിധായകരെ അമ്പരപ്പെടുത്താറുണ്ട്. അസാമാന്യ അഭിനയമികവിന് മുന്നില്‍ കട്ട് പറയാന്‍ മറന്നുപോയതിനെക്കുറിച്ചൊക്കെ സംവിധായകര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. അഭിനയിക്കുമ്പോള്‍ തങ്ങളുടേതായ സംഭാവനകള്‍ പലപ്പോഴും ഇവര്‍ നല്‍കാറുണ്ട്. അത്തരത്തിലൊരു കാര്യമാണ് മീശമാധവന്റെ ചിത്രീകരണത്തിനിടയില്‍ നടന്നത്. നായികാനായകന്‍ റിയാലിറ്റി ഷോയ്ക്കിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. കാവ്യ മാധവന്‍, ദിലീപ്. ജ്യോതിര്‍മയി, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് തുടങ്ങി വന്‍താരനിര തന്നെ അണിനിരന്ന ചിത്രമായിരുന്നു മീശമാധവന്‍. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്.

പുരുഷു എന്നെ അനുഗ്രഹിക്കണമെന്ന ഡയലോഗ് ഇന്നും സൂപ്പര്‍ഹിറ്റാണ്. പല സന്ദര്‍ഭങ്ങളിലും നാം ഈ ഡയലോഗ് ആവര്‍ത്തിക്കാറുണ്ട്. തിരക്കഥയില്‍ അങ്ങനെയൊരു രംഗമോ ഡയലോഗോ ഉണ്ടായിരുന്നില്ല. ജഗതി ശ്രീകുമാര്‍ വീടിനുള്ളിലേക്ക് കയറുന്നു, പുരുഷുവിനെ കാണിച്ചുകൊചുക്കുന്നു, അയാള്‍ അടിക്കുന്നു ഇത്രയേ തിരക്കഥയില്‍ ഉണ്ടായിരുന്നുള്ളൂ. സ്ഥിരം വരുന്ന വഴിയിലൂടെ വേലി ചാടി എത്തുമ്പോള്‍ ദേ പട്ടി കുരക്കുന്നു എന്നൊരു ഡയലോഗ് പറയണമെന്നായിരുന്നു അദ്ദേഹത്തിനോട് പറഞ്ഞതെന്ന് ലാല്‍ ജോസ് ഓര്‍ത്തെടുക്കുന്നു. ഈ ഡയോഗ് പറഞ്ഞതിന് പിന്നാലെ തന്നെ നാല് കാലില്‍ വീണ് പോവുകയാണ് അദ്ദേഹം. ഈ രംഗത്തെ തമാശയായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. അങ്ങനെ വീണാല്‍ ആളെ കാണാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് ആ രംഗം വിപുലീകരിച്ചത്.

Meeshamadhavan

രണ്ടാള്‍ക്കും ഇടയിലേക്ക് പുരുഷു തോക്കെടുത്ത് എത്തുമ്പോള്‍ അടിക്കണം. ജഗതിച്ചേട്ടന്റെ നോട്ടം കണ്ടപ്പോഴാണ് അവിടെ ഡയലോഗിന് സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയത്. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തുണ്ടാക്കിയതാണ് ആ ഡയലോഗ്. പുരുഷു എന്നെ അനുഗ്രഹിക്കണമെന്ന് ഡയലോഗിന് പിന്നിലെ അനുഭവത്തെക്കുറിച്ച് സംവിധായകന്‍ പറയുമ്പോള്‍ മെന്റര്‍മാരും മത്സരാര്‍ത്ഥികളും ആകാംക്ഷയോടെ കേട്ടിരിക്കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X