For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്യ വധുവിനെ കണ്ടെത്താന്‍ പരിപാടി നടത്തിയെങ്കില്‍ ലാല്‍ ജോസിന് നായികയും നായകനും വേണം!

  |

  പാട്ട് പാടാനും ഡാന്‍സ് കളിക്കനും കഴിവുള്ളവരെ കണ്ടെത്തിയ പല റിയാലിറ്റി ഷോ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. അടുത്തിടെ തമിഴ് താരം ആര്യ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന് നടത്തിയ റിയാലിറ്റി ഷോ കേരളത്തിലും തമിഴ്‌നാട്ടിലും തരംഗമായിരുന്നു. വധുവിനെ കണ്ടെത്താതെ പരിപാടി അവസാനിപ്പിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

  സൗന്ദര്യ റാണിയാവാന്‍ ഐശ്വര്യ റായിക്കും സുസ്മിത സെന്നിനും വെല്ലുവിളി ഉയര്‍ത്തിയത് മലയാളി സുന്ദരി!!

  ഇപ്പോള്‍ സംവിധായകന്‍ ലാല്‍ ജോസും ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോ നടത്തുകയാണ്. മഴവില്‍ മനോരമയില്‍ ആരംഭിക്കാന്‍ പോവുന്ന പരിപാടിയ്ക്ക് വലിയൊരു ലക്ഷ്യം കൂടിയുണ്ട്. ഈ മാസം അവസാനത്തോട് കൂടി ആരംഭിക്കാന്‍ പോവുന്ന പരിപാടിയിലേക്ക് നടി സംവൃത സുനിലുമുണ്ട് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.. പരിപാടിയുടെ ലക്ഷ്യം എന്താണെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കാം...

  മമ്മൂക്കയുടെ അസുഖം ലാലേട്ടനനെയും ബാധിച്ചു! മോഹന്‍ലാലിന്റെ പ്രായം 57, ഇപ്പോള്‍ കണ്ടാല്‍ 35!

   ലാല്‍ ജോസിന്റെ റിയാലിറ്റി ഷോ

  ലാല്‍ ജോസിന്റെ റിയാലിറ്റി ഷോ

  മാറ്റത്തിന്റെ പുതിയ മുഖങ്ങളെ തേടി ലാല്‍ ജോസ് എത്തുകുയാണ്. 'നായികാ നായകന്‍' എന്ന് പേരിട്ടിരിക്കുന്ന പരിപാടി മേയ് 28 മുതല്‍ തിങ്കള്‍ ബുധന്‍ വരെ രാത്രി 9 മണിക്ക് മഴവില്‍ മനോരമയിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇപ്പോള്‍ പരിപാടിയെ കുറിച്ചും തന്റെ ആവശ്യം എന്താണെന്നുള്ളതിനെ കുറിച്ചും ലാല്‍ ജോസ് തന്നെ തുറന്ന് സംസാരിച്ചിരിക്കുകയാണ്.

  ലാല്‍ ജോസ് പറയുന്നതിങ്ങനെ...

  ഒരു സംവിധായകന്റെ വിജയം പൂര്‍ണമാവുന്നത് അയാളുടെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ ഏകുന്നവരിലൂടെയാണ്. രു സിനിമയെ സംബന്ധിച്ചിടത്തോളം കാസ്റ്റിംഗ് വളരെ പ്രധാനമാണ്. പുതുമുഖങ്ങളെ മലയാളിയും മലയാള സിനിമയും എന്നും സ്വീകരിച്ചിട്ടേ ഉള്ളു. ഞാന്‍ തേടുന്നത് ഒരു പുതിയ നായകനെയും നായികയെയുമാണ്. അവരെ കണ്ടെത്തുന്നത് മഴവില്‍ മനോരമയിലെ ഒരു പുതുമയാര്‍ന്ന അഭിനയ വേദിയിലൂടെയാാണ്. ഇത് മാറ്റത്തിന്റെ മികവിന്റെ പുതിയ ദൃശ്യാനുഭവം എന്നുമാണ് ലാല്‍ ജോസ് പരിപാടിയെ കുറിച്ചുള്ള പ്രോമോ വീഡിയോയില്‍ പറയുന്നത്.

  സംവൃതയുടെ തിരിച്ച് വരവ്

  സംവൃതയുടെ തിരിച്ച് വരവ്

  മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു സംവൃത സുനില്‍. വിവാഹശേഷം വിദേശത്ത് സ്ഥിര തമാസമാക്കിയ നടി സംവൃത സുനില്‍ സിനിമയിലേക്ക് തിരിച്ച് വരുന്നതും കാത്തിരിക്കുന്ന ആരാധകരുണ്ട്. നല്ല കഥ കിട്ടുകയാണെങ്കില്‍ സിനിമയിലേക്ക് വരുമെന്ന തീരുമാനമായിരുന്നു സംവൃത എടുത്തിരുന്നത്. എന്നാല്‍ മിനിസ്‌ക്രീനിലേക്ക് നടി തിരിച്ച് വരികയാണ്. എന്നാല്‍ ലാല്‍ ജോസിന്റെ ഈ പരിപാടിയിലൂടെ മലയാളത്തില്‍ വീണ്ടും സജീവമാകാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടി നടത്തിയിരിക്കുകയാണ്.

  അവതാരക

  നായിക നായകനില്‍ അവതാരകയായിട്ടാണ് സംവൃത എത്തുന്നത്. ഇക്കാര്യം പ്രോമോ വീഡിയോയില്‍ സംവൃത തന്നെ പറഞ്ഞിരുന്നു. സംവൃത സുനില്‍ എന്ന പേര് മലയാള സിനിമയില്‍ ചേര്‍ക്കപ്പെട്ടത് ലാല്‍ ജോസ് എന്ന സംവിധായകനിലൂടെയാണ്. ഏറ്റവുമൊടുവില്‍ ഞാന്‍ ക്യാമറയ്ക്ക് മുന്നില്‍ എത്തിയതും അദ്ദേഹത്തിന്റെ സിനിമയിലൂടെയാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഞാന്‍ നിങ്ങള്‍ക്ക് മുന്‍പില്‍ വീണ്ടും എത്തുകയാണ്. മഴവില്‍ മനോരമയിലൂടെ എന്റെ ഗുരുസ്ഥാനിയനായ ലാല്‍ ജോസ് സാറിനൊപ്പം അദ്ദേഹത്തിന്റെ പുതിയ നായികയെയും നായകനെയും കണ്ടെത്താന്‍.. എന്നുമായിരുന്നു നടി പറഞ്ഞത്.

  കുഞ്ചാക്കോ ബോബനും

  ക്യാമറക്ക് മുന്‍പില്‍ ഉള്ള എല്ലാ പുതിയ തുടക്കങ്ങളും എനിക്ക് എന്നും പുതുമ നിറഞ്ഞതാണ്. എന്റെ നായക പരിവേഷങ്ങള്‍ക്ക് തിളക്കം കൂട്ടിയ സംവിധായകന്മാരില്‍ ഒരാളാണ് ലാല്‍ ജോസ്. പക്ഷെ ഇവിടെ ഞാനല്ല നായകന്‍. ലാല്‍ ജോസിന്റെ പുതിയ നായകനെയും നായികയെയും കണ്ടെത്തുന്നതിന് പുതുമുയാര്‍ന്ന അഭിനയ മികവിന്റെ വേദിയില്‍ ഞാനുമുണ്ടാവുമെന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. പരിപാടി ആകാംഷയുണര്‍ത്തുന്നതാണെന്ന് കാണിക്കുന്ന ദൃശ്യങ്ങളെല്ലാം പ്രോമോ വീഡിയോസില്‍ കാണിച്ചിരുന്നു.

  English summary
  Lal Jose host Nayika Nayakan, a new talent hunt show on Mazhavil Manorama
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X