മല്‍സരാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവെച്ച് ലാല്‍ജോസ്! ഒപ്പം കൂടി ചാക്കോച്ചനും സംവൃതയും! വീഡീയോ വൈറല്‍

By Midhun

ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ പ്രേക്ഷകരുടെ ഇഷ്ട പ്രോഗ്രാമുകളിലൊന്നാണ് മഴവില്‍ മനോരമയിലെ നായികാ നായകന്‍. പതിവ് ടെലിവിഷന്‍ പരിപാടികളില്‍ നിന്നും വ്യത്യസ്ഥമായി തുടങ്ങിയ പരിപാടിയിരുന്നു ഈ റിയാലിറ്റി ഷോ. മലയാള സിനിമയിലേക്കുളള പുതിയ നായകനെയും നായികയെയും കണ്ടെത്തുന്നതിന്റെ ഭാഗമായി തുടങ്ങിയ ഈ പരിപാടിക്ക് തുടക്കം മുതലേ മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്.

നായികാ നായകന്റെ ഓരോ എപ്പിസോഡുകള്‍ക്കും മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കാറുളളത്. പരിപാടിയുടെതായി ഈ ആഴ്ച സംപ്രേക്ഷണം ചെയ്‌തൊരു എപ്പിസോഡ് വൈറലായിരിക്കുകയാണ്. സംവിധായകന്‍ ലാല്‍ജോസിന്റെയും ചാക്കോച്ചന്റെയും ശ്രദ്ധേയ പ്രകടനങ്ങളായിരുന്നു ഈ ആഴ്ചത്തെ എപ്പിസോഡില്‍ മികച്ചുനിന്നത്.

റേറ്റിങ്ങില്‍ മുന്‍പിലുളള പരിപാടി

റേറ്റിങ്ങില്‍ മുന്‍പിലുളള പരിപാടി

നായികാ നായകന്‍ തുടങ്ങിയ ആദ്യ ആഴ്ചയില്‍ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ഈ പരിപാടിക്ക് ലഭിച്ചിരുന്നത്. മറ്റു റിയാലിറ്റി ഷോകളില്‍ നിന്നും വ്യത്യസ്ഥമായുളള അവതരണവും പുതുമയുമായിരുന്നു റിയാലിറ്റി ഷോയ്ക്ക് ഇത്രത്തോളം സ്വീകാര്യത ലഭിക്കുവാന്‍ കാരണമായിരുന്നത്. ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിക്ക് ശേഷം വലിയ ഹിറ്റുകളിലൊന്നായി മാറാന് പോവുന്ന റിയാലിറ്റി ഷോയാണ് ഇതെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ലാല്‍ജോസ്, കുഞ്ചാക്കോ ബോബന്‍,സംവൃതാ തുടങ്ങിയവരുടെ സാന്നിദ്ധ്യം തന്നെയാണ് ഈ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി എല്ലാവരും പറയുന്നത്.

വ്യത്യസ്ഥമാര്‍ന്ന റൗണ്ടുകള്‍

വ്യത്യസ്ഥമാര്‍ന്ന റൗണ്ടുകള്‍

നാല് വ്യത്യസ്ഥ റൗണ്ടുകളാണ് നായിക നായകന്‍ റിയാലിറ്റി ഷോയിലുളളത്. പതിനാറ് പുതിയ പ്രതിഭകളാണ് ഈ നാലു റൗണ്ടുകളിലായി മാറ്റുരയ്ക്കുന്നത്. മുഖം,അപരന്‍,മൃഗയ, ഇരുവര്‍ തുടങ്ങിയ പേരുകളാണ് ഈ റൗണ്ടുകള്‍ക്കുളളത്. പരിപാടിയില്‍ ലാല്‍ജോസ് പ്രധാന വിധികര്‍ത്താവായി എത്തുമ്പോള്‍ മെന്റെഴ്‌സ് ആയാണ് ചാക്കോച്ചനും സംവൃതയുമെത്തുന്നത്. തിങ്കള്‍ മുതന്‍ ബുധന്‍ വരെ രാത്രി ഒന്‍പത് മണിക്കാണ് നായികാ നായകന്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്യാറുളളത്.

പുതിയ എപ്പിസോഡ്

പുതിയ എപ്പിസോഡ്

ശ്രദ്ധേയമായൊരു എപ്പിസോഡായിരുന്നു നായികാ നായകന്റെതായി ഈ ആഴ്ച സംപ്രേക്ഷണം ചെയ്തിരുന്നത്. ചാക്കോച്ചന്റെയും ലാല്‍ജോസിന്റെയും പ്രകടനങ്ങളായിരുന്നു ഈ ആഴ്ചയിലെ എപ്പിസോഡില്‍ ശ്രദ്ധേയമായിരുന്നത്. അവതാരകര്‍ക്കൊപ്പം ഡാന്‍സ് കളിച്ച് ചാക്കോച്ചന്‍ തിളങ്ങിയപ്പോള്‍ പരിപാടിയുടെ അവസാനമായിരുന്നു പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച ലാല്‍ജോസിന്റെ പ്രകടനം ഉണ്ടായത്.

നിറത്തിലെ പാട്ടിന് ചുവടുവെച്ച് ചാക്കോച്ചന്‍

നിറത്തിലെ പാട്ടിന് ചുവടുവെച്ച് ചാക്കോച്ചന്‍

നിറം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ മിന്നിത്തെന്നും നക്ഷത്രങ്ങള്‍ എന്ന പാട്ടിനൊപ്പം ചുവടുവെച്ചായിരുന്നു ചാക്കോച്ചന്‍ വീണ്ടും ഡാന്‍സുമായി എത്തിയിരുന്നത്. അവതാരകരായ പേളി മാണിക്കും ഡെയ്‌നിനുമൊപ്പമായിരുന്നു ചാക്കോച്ചന്റെ പ്രകടനമുണ്ടായത്. റിഹേഴ്‌സല്‍ ഒന്നും തന്നെയില്ലാതെ ആയിരുന്നു ചാക്കോച്ചന്‍ തന്റെ പഴയ ചിത്രത്തിലെ പാട്ടിനൊപ്പം ചുവടുവെച്ചത്. ചാക്കോച്ചനൊപ്പം തന്നെ മികച്ച പെര്‍ഫോമന്‍സായിരുന്നു പേളിയും ഡെയ്‌നും നടത്തിയത്.

ലാല്‍ ജോസിന്റെ പ്രകടനം

ലാല്‍ ജോസിന്റെ പ്രകടനം

പ്രേക്ഷകരെയും മല്‍സരാര്‍ത്ഥികളെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ലാല്‍ജോസിന്റെ പ്രകടനമുണ്ടായത്. എപ്പിസോഡിന്റെ അവസാനമായിരുന്നു പേളി മാണിയുടെ ആവശ്യ പ്രകാരം മടികൂടാതെ ലാല്‍ജോസ് ഡാന്‍സ് കളിച്ചത്. പിന്നാലെ ചാക്കോച്ചനും സംവൃതയും മറ്റു മല്‍സരാര്‍ത്ഥികളുമെല്ലാം എത്തിയതോടെ എപ്പിസോഡ് ഇവര് ആഘോഷമാക്കി മാറ്റിയിരുന്നു.

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X