For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിന് ദിവസവും 100 രൂപ വരെ കിട്ടും, 5000 രൂപയാണ് തന്റെ വാ‍ർഷിക വരുമാനം, പഴയ കഥ പറഞ്ഞ് ലാൽ ജോസ്

  |

  മലയാളി പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ് മമ്മൂട്ടി ചിത്രമായ ഒരു മറവത്തൂർ കനവിലൂടെ സംവിധായകന്റെ കുപ്പായം അണിഞ്ഞ ലാൽ ജോസ് ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ആദ്യ ചിത്രം തന്നെ മികച്ച വിജയം നേടിയിരുന്നു. പിന്നീട് പുറത്ത് ഇറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ, രണ്ടാംഭാവം, മീശമാധവൻ, പട്ടാളം,അയാളും ഞാനും തമ്മിൽ, എൽസമ്മ എന്നിങ്ങനെ സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും വൻ വിജയമായിരുന്നു.

  കാലിൽ ചെറിയ നീര് വന്നു, ക്ഷീണം തോന്നി, അമ്മയാകുന്നെന്ന് അറിഞ്ഞ നിമിഷത്തെ കുറിച്ച് മൃദുല

  മലയാള സിനിമയിൽ ചർച്ചയായ ഒരു കൂട്ട്കെട്ടായിരുന്നു ലാൽ ജോസ്- ദിലീപ്. സംവിധായകൻ- അഭിനേതാവ് എന്നതിൽ ഉപരി വളരെ അടുത്ത ബന്ധമാണ് ഇരുവരും തമ്മിലുള്ളത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടതാണ് ഇവരുടെ സൗഹൃദം. അസിസ്റ്റന്റായും അസോസിയേറ്റായും ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. പിന്നീടാണ് ദിലീപ് ജനപ്രിയനടനായി മാറുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രം ദിലീപിന്‌റെ കരിയർ മാറ്റിയ ചിത്രമായിരുന്നു. അതുപോലെ തന്നെ മീശമാധവനും നടന്റെ കരിയറിലെ പ്രധാന ചിത്രമാണ്. ഇപ്പോഴിത തുടക്കകാലത്തെ കുറിച്ച് ലാൽ ജോസ് പറഞ്ഞ വാക്കുകള്‍ വൈറൽ ആവുകയാണ്.

  താനും ആ നടിയെ പോലെ ആകുമായിരുന്നു, നാഗചൈതന്യ തന്റെ ഭാഗ്യം, സാമന്ത അന്ന് പറഞ്ഞത്

  ഇത് ദിലീപ്, കലാഭവനിൽ എനിക്ക് പകരം വന്നയാളാണ്, ഇന്നു മുതൽ കമൽസാറിന്‍റെ അസിസ്റ്റന്‍റായി ഉണ്ടാകും'. 1991-ൽ 'പൂക്കാലം വരവായ്' സിനിമയുടെ സെറ്റിൽ ജയറാം ഒരു ചെറുപ്പക്കാരനേയും കൂട്ടി വന്നിട്ട് പറഞ്ഞു. ഇത് കേട്ടതും ലാൽ ജോസ് ഞെട്ടി. കാരണം ലാലന്ന് കമൽസാറിന്‍റെ അസിസ്റ്റന്‍റാണ്. ഇതിനകം അഞ്ച് അസിസ്റ്റന്‍റുമാരുണ്ട് താനും. ആറാമൻ കൂടി വന്നാൽ തനിക്ക് പണിയാകുമോ എന്നായിരുന്നു ലാൽ ജോസ് അപ്പോള്‍ കരുതിയത്. പക്ഷേ ഒരിക്കലും പിരിയാത്തൊരു കൂട്ടുകെട്ടിന്‍റെ ആരംഭമായിരുന്നു അത്. മലയാള മനോരമയ്ക്ക് നൽകിയ ഒരഭിമുഖത്തിലാണ് ലാൽ ജോസ് ഇത് പറഞ്ഞിരിക്കുന്നത്.

  സഹസംവിധായകരുടെ ടീമിൽ പെട്ടെന്നാണ് ദിലീപ് ശ്രദ്ധേയനായത്. മിമിക്രി കൊണ്ട് എല്ലാവരേയും ദിലീപ് കൈയ്യിലെടുത്തു. നടൻ ഇന്നസെന്‍റിന്‍റെ ശബ്‍ദം ഗംഭീരമായി അനുകരിക്കുന്നയാള്‍ കൂടിയായിരുന്നു ദിലീപ്. അതിനിടയിൽ താനും ദിലീപും ചേർന്ന് മിമിക്സ് ഡ്രാമ എന്ന പേരിൽ ഒരു ഓഡിയോ വീഡിയോ കാസെറ്റും പുറത്തിറക്കുകയുണ്ടായെന്ന് ലാൽ ജോസ് പറയുന്നു.

  ഒരു വർഷം രണ്ടോ മൂന്നോ സിനിമകളിൽ സഹസംവിധായകനായി ജോലി ചെയ്താൽ ലഭിക്കുന്ന 5000 രൂപയാണ് അന്നെനിക്ക് വാർഷിക വരുമാനം. ദിലീപിന്‍റെ നില കുറച്ചുകൂടി മെച്ചമായിരുന്നു. മിമിക്രിക്ക് പോയാൽ ദിവസവും 100 രൂപയൊക്കെ കിട്ടുമായിരുന്നു. എറണാകുളം നോ‍ർത്തിലുള്ള മെന്‍റോര്‍ ഹോട്ടലിൽ അങ്ങനെ ഇരുവരും മുറിയെടുത്തു. 30 രൂപയായിരുന്നു വാടക. ദിലീപിനെ കണ്ടുകൊണ്ടാണ് ഈ സാഹസം.

  അങ്ങനെ ഒരുമിച്ച് തിരക്കഥയെഴുത്തും തുടങ്ങി. സിനിമയില്ലാത്ത സമയത്തിരുന്ന് കുറെ എഴുതും. നർ‍മ്മം പ്രമേയമാക്കിയുള്ളതായിരുന്നു എല്ലാം. സംവിധായകൻ തുളസീദാസിന് മുമ്പിലാണ് ആദ്യമായി തങ്ങളെഴുതിയ കഥ പറഞ്ഞത്, ഓരോ കഥാപാത്രത്തിന്‍റെ ശബ്‍ദവും മാനറിസങ്ങളുമൊക്കെ അനുകരിച്ചുള്ള ദിലീപിന്‍റെ കഥ പറച്ചിൽ തന്നെ രസമാണ്, ലാൽ ജോസ് ഓ‍ർത്തെടുക്കുന്നു.

  Recommended Video

  Omar lulu with explanation in the post about Dileep | FilmiBeat Malayalam

  ചില സിനിമകളിൽ ചെറിയ റോളുകളിലൊക്കെ കയറി അഭിനയിക്കാൻ സഹസംവിധായകർക്ക് അവസരം ലഭിക്കും. ദിലീപ് ഇതൊന്നും ഒരിക്കലും പാഴാക്കാറുമില്ല. ചമ്പക്കുളം തച്ചൻ സിനിമയിൽ വള്ളംകളിയുടെ ഇടയിൽ കൈയ്യടിക്കാൻ കമൽ സാർ തന്നെ ചുമുതലപ്പെടുത്തിയുരന്നെങ്കിലും ദിലീപ് ഇടിച്ചുകയറി. ഭയങ്കര അഭിനയമോഹമായിരുന്നു. ചില സിനിമകളിൽ ദിലീപ് അങ്ങനെ കയറി അഭിനയിച്ചിട്ടുണ്ടെന്ന് ലാൽ ജോസ് പറയുന്നു. രസികൻ, ചാന്ത്പൊട്ട്, മുല്ല, സ്പാനിഷ് മസാല. ഏഴ് സുന്ദര രാത്രികൾ എന്നിവയാണ് ലാൽ ജോസ് ദിലീപ് ചിത്രങ്ങൾ. 2013-ലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്

  Read more about: lal jose dileep
  English summary
  Lal Jose Opens Up About His Friendship With Dileep, Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X