For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിധിയെ തോൽപ്പിച്ച് നേടിയ വിജയം!! അറിയണം ഡെയ്നിന്റെ ഭൂതകാലം; ഇതൊന്നു കണ്ടു നോക്കൂ

  |

  ലാൽ ജോസ് പുതിയ അഭിനേതാക്കളെ കണ്ടെത്തുന്നതിനു വേണ്ടി നടത്തുന്ന റിയാലിറ്റി ഷോയാണ് നായിക നായകൻ. മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന ഷോ അവതരിപ്പിക്കുന്നത് പേളിമാണിയാണ്. പേളിയെ കുറിച്ച് മലയാളി പ്രേക്ഷകർക്ക് കുടുതൽ പറയേണ്ട ആവശ്യമില്ല. എന്നാൽ പേളി മാണിയ്ക്കൊപ്പം ഷോ ചെയ്യാൻ എത്തിയ ആ ചെറുപ്പക്കാരൻ ആരാണെന്ന് അറിയാമോ. പേളിയോടൊപ്പം കട്ടയ്ക്ക് പിടിച്ചു നിൽക്കുന്ന ചെറുപ്പക്കാരനെ അധികം മലയാളി പ്രേക്ഷകർക്ക് പരിചയം കാണാൻ സാധ്യതയില്ല.

  പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് ഖുഷി! അനിയത്തിയെ ചേർത്ത് പിടിച്ച് ജാൻവി, ധടക് ട്രെയിലർ ലോഞ്ചിൽ നടന്നത്

  എന്നാൽ ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് ഈ യുവാവിനെ കുറിച്ചാണ്. ഡെയ്ൻ ഡേവിസ് എന്ന ഈ ചെറുപ്പക്കാരൻ ഒരു നിസാര സംഭവമല്ല.ഡെയ്നെ സ്റ്റാറാക്കിയത് ആ ഒറ്റ ഡയലോഗാണ്. ആ ഡയലോഗ് സോഷ്യൽ മീഡിയയിൽ കത്തി കയറുകയായിരുന്നു. അതോടെ ഡെയ്ന്റെ ഭാവി തെളിഞ്ഞുവെന്ന് തന്നെ പറയാം.വേദിയിൽ എല്ലാവരേയും ‌ ചിരിപ്പിക്കുന്ന ഡിഡിയുടെ ജീവിതം ഒരു ഫൈറ്റിങ്ങിന്റെ വിജയമാണ്. എന്താണെന്ന് അറിയേണ്ടേ.

  ശ്രീദേവിയെപ്പോലെ സണ്ണിയേയും ബഹുമാനിക്കണം, നാടിന്റെ പുരോഗതിക്ക് ഉത്തമം, സണ്ണിയെ പിന്തുണച്ച് നേതാവ്

  സംസാരിക്കാൻ ബുദ്ധിമുട്ട്

  സംസാരിക്കാൻ ബുദ്ധിമുട്ട്

  ഡെയ്ൻ ചെറുപ്പത്തിൽ സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആളായിരുന്നു. നാക്കിന് അൽപം കെട്ടുണ്ടായിരുന്നു. അതിനാൽ തന്നെ സംസാരം ശരിയ്ക്കും വന്നിരുന്നില്ല. അച്ഛൻ ഒരു കലാ സ്നേഹിയായിരുന്നു. നടൻ ആകാണമെന്നായിരുന്നു അഗ്രഹം. എന്നാൽ ജീവിത പ്രശ്നങ്ങൾ കൊണ്ട് കഴിഞ്ഞിരുന്നില്ല. എന്നാൽ തന്റെ ആഗ്രഹം മക്കളിലൂടെ നടക്കന്നു കാണണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹിച്ചിരുന്നു.

  ചേട്ടന്റെ സമ്മാനങ്ങൾ

  ചേട്ടന്റെ സമ്മാനങ്ങൾ

  ഡിഡിയ്ക്ക് ഒരു ചോട്ടനാണുള്ളത്. അച്ഛന്റെ ആഗ്രഹം ചേട്ടനിലൂട സഫലമാക്കുന്നതിനു വേണ്ടി സഹോദരനെ മിമിക്രിയും , മോണോ ആക്ടും, അഭിനയുമൊക്കെ പഠിപ്പിച്ചു കൊടുത്തു. സംസാരിക്കാൻ അല്പം പ്രശ്നം ഉള്ളതു കൊണ്ട് സംഭാഷണമില്ലാത്ത കാര്യങ്ങൾ മാത്രമാണ് ഡിഡിയ്ക്ക് കാണിച്ചു കൊടുത്തിരുന്നത്. ചേട്ടൻ മത്സരങ്ങളിലൊക്കെ പങ്കെടുത്തു വീട്ടിൽ സമ്മാനങ്ങളുമായി എത്തുമായിരുന്നു.

   അസൂയയിൽ നിന്ന് നടനായി

  അസൂയയിൽ നിന്ന് നടനായി

  ചേട്ടൻ സ്ഥിരമായി കപ്പുകളും ഷീൽഡും ഒക്കെ കൊണ്ടുവരുന്നത് കണ്ടിട്ട് കുശുമ്പ് സഹിക്കാൻ വയ്യാഞ്ഞിട്ട് നടനാകാൻ ഇറങ്ങി പുറപ്പെട്ടത്. ഹാസ്യ രൂപത്തിൽ ലാൽ ജോസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇങ്ങനെയൊരു ഭൂതകാലം ഡിഡിയ്ക്ക് ഉണ്ടാകുമെന്ന് ആരും തന്നെ വിചാരിച്ചിരുന്നില്ല. പിന്നീടുള്ള നാളുകൾ നടനാകാനുളള കഠിന പരിശ്രമമായിരുന്നു.

   മോണോ ആക്ടിറ്റിൽ സ്റ്റേറ്റ് ഫസ്റ്റ്

  മോണോ ആക്ടിറ്റിൽ സ്റ്റേറ്റ് ഫസ്റ്റ്

  തനിയ്ക്കുണ്ടായ പോരായ്മയെ മറി കടന്നുള്ള വിജയമായിരുന്നു ഡിഡിയുടേയത്. നടനാകണമെന്നുള്ള ആഗ്രഹമാണ് ഈ ചെറുപ്പക്കാരനെ ഒരു പോരാളിയാക്കിയത്. ഒരു വർഷം മുഴുവൻ സമയം എടുത്ത് ഒരു മോണോആക്ട് പഠിച്ചു. അത് പിന്നീട് സ്കൂൾ കലോത്സവത്തിൽ അവതരിപ്പിക്കുകയും ഫസ്റ്റ് വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് സ്റ്റേറ്റ് ലെവലിലും മോണോ ആക്ടിൽ ഫസ്റ്റ് വാങ്ങുകയും ചെയ്തു. ഇന്നു ഡെയ്ൻ നേടിയെടുത്ത സൗഭാഗ്യങ്ങളെല്ലാം ആ ചെറുപ്പക്കാരന്റെ കഠിന പ്രയത്നം കൊണ്ട് മാത്രമാണ്.

  ഒറ്റ ഡയലോഗ്

  ഒറ്റ ഡയലോഗ്

  ഡെയ്ൻ ഡേവിസിനെ ഡിഡിയാക്കിയത് ആ ഒറ്റ ഡയലോഗാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഡബ്സ്മാഷ് ചെയ്യുന്നതു ഡിഡിയുടെ ആ ഡയലോഗാണ്. മഴവില്ല് മനോരമ തന്നെ സംപ്രേക്ഷണം ചെയ്ത കോമഡി സർക്കസിൽ ഡെയ്ൻ അവതരിപ്പിച്ച് സ്കിറ്റിന്റെ ഡയലോഗാണ് ഇപ്പോൾ സൂപ്പർ ഹിറ്റായിരിക്കുന്നത്. നിങ്ങൾ എന്റെ വിഡിയോ എടുക്കുകയാണോ, ചോദിച്ചിട്ട് ഒക്കെ എടുക്കണ്ടേ, ഞാൻ ഫിലിം സ്റ്റാറല്ലേ, ചോദിക്കണം കേട്ടോ ,അനുവാദം ചോദിച്ചിട്ട് എടുക്കണം, ഓക്കെ എന്ന ഡയലോഗാണ് പ്രേക്ഷകർക്കിടയിൽ തംരഗമായി മാറിയിരിക്കുകയാണ്. ജയസൂര്യയുടെ മകൻ, നിവേദ തുടങ്ങി സിനിമാരംഗത്തെ പലരും ഇത് അനുഗരിച്ചിരുന്നു

  വീഡിയോ കാണാം

  English summary
  lal jose reveles dain davis unknown story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X