പേളിയ്ക്ക് ഇത്രയും ജാടയോ!! പേളിയുടെ ജാട കഥ പറഞ്ഞ് ലാൽ ജോസ്

അൽപം പോലും ജാഡയില്ലാത്ത കുട്ടിയായിരുന്നു പേളിയെന്നും ലാൽജോസ് നർമ്മ രൂപേണേ പറഞ്ഞു.

പ്രേക്ഷരുടെ ഇഷ്ടപ്പെട്ട അവതാരകമാരിൽ ഒരാളാണ് പേളിമാണി. പേളിയുടെ ഷോകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതായാണ് ലഭിക്കുന്നത്. അതിനു കാരണം പേളിയുടെ അവതരണ ശൈലിയാണ്. ഇപ്പോൾ ടെലിവിഷൻ ചാനൽ റിയാലിറ്റി ഷോകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ച റിയാലിറ്റി ഷോയാണ് നായിക നായകൻ. മികച്ച നായികനേയും നായകയേയും കണ്ടെത്തുന്നതിനു വേണ്ടി സംവിധായകൻ ലാൽ ജോസിന്റെ റിയാലിറ്റിന ഷോയാണിത്. കുഞ്ചാക്കോ ബോബനും സംവൃത സുനിലും ഇതിൽ മെന്റേഴ്സായി എത്തുന്നുമുണ്ട്. ഈ ഷോയുടെ അവതാരക പേളിമാണിയും ഡിഡിയുമാണ്.

pearly

കേവലം ഒരു റിയാലിറ്റി ഷോ മാത്രമല്ല നായിക നായകൻ. ചിരിപടർത്തുന്ന ഒരുപാട് രസകരമായ മുഹൂർത്തങ്ങളും ഷോയിൽ അരങ്ങേറുന്നുണ്ട്. ഷോയിൽ പേളിയെ കുറിച്ചുള്ള രസകരമായ സംഭവം പങ്കുവെയ്ക്കുകയാണ് ലാൽ ജോസ്. ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത് ചിത്രമായിരുന്നു ഏഴ് സുന്ദര രാത്രികൾ. റിമയും പാർവതിയുമായിരുന്നു ചിത്രത്തിലെ നായികമാർ. എന്നാൽ ഇവരിൽ ഒരാളായി ലാൽ ജോസ് ആദ്യം പരിഗണിച്ചത് പേളിയെയായിരുന്നു.

ഇതിനായി പേളിയെ സമീപിക്കുകയും ചെയ്തിരുന്നു. സിനിമയെ കുറിച്ച് ചർച്ച ചെയ്യാൻ പേളിയെ തന്റെ ഓഫീസിൽ എത്തിയിരുന്നു. സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും പറഞ്ഞു ഉടൻ തന്നെ പേളിയുടെ പ്രതികരണം ഇങ്ങനെയായിരുന്നത്രേ. അത് സാർ ഞാൻ വേറൊരു പടം കമ്മിറ്റ് ചെയ്തു. ഫോറസ്റ്റിൽ ചിൽ ചെയ്യുന്ന സിനിമയാണ്. സാറിന്റെ പടത്തിന്റെ ഡേറ്റ് മാറ്റുകയാണെങ്കിൽ ഇത് ചെയ്യാം അല്ലെങ്കിൽ പറ്റില്ല.' ഇങ്ങനെയാണ് പേളി പറഞ്ഞത്. അൽപം പോലും ജാഡയില്ലാത്ത കുട്ടിയായിരുന്നു പേളിയെന്നും ലാൽജോസ് നർമ്മ രൂപേണേ പറഞ്ഞു. അന്ന് തന്നെ ഞാൻ നമസ്തെ പറഞ്ഞ് വിട്ടിരുന്നു ലാൽ ജോസ് പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X