'ഷൈനിന്റെ മുൻ കാമുകിയെ കാണാൻ മ​ദ്യപിച്ച് ലെക്കുകെട്ട ചെക്കന്മാർക്കൊപ്പം അവൾ പോയി, പലപ്പോഴും ഭീഷണിപ്പെടുത്തി'

By Desk

സമൂഹ മാധ്യമങ്ങളിലെ വീഡിയോകളിലൂടെയും വിവാദങ്ങളിലൂടെയും മലയാളികൾക്ക് ഏറെ പരിചിതനാണ് തൊപ്പിയെന്ന നിഹാദ്. പലപ്പോഴും വിവാ​ദങ്ങളും മോശം പരാമർശങ്ങളും കാരണം പല തരത്തിലുള്ള വിമർശനങ്ങളും തൊപ്പി നേരിട്ടിട്ടുണ്ട്. തെപ്പിയുടെ മുൻ കാമുകി എന്ന പേരിൽ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ഫസ്മിന സാക്കിറും ഏവർക്കും സുപരിചിതയാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി ഫസ്മിനയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ച വിഷയം. തന്നെ ഭർത്താവ് ചതിച്ചു എന്നാണ് ഫസ്മിന അവകാശപ്പെടുന്നത്. അതുമായി ബന്ധപ്പെട്ട സ്ക്രീൻഷോട്ടുകളും വോയ്സുമെല്ലാം ഫസ്മിന പുറത്തുവിട്ടിരുന്നു. എന്നാൽ സത്യം അതല്ലെന്നും ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് താൻ ഫസ്മിനയെ നിക്കാഹ് ചെയ്തതുപോലുമെന്നും പറയുകയാണിപ്പോൾ ഭർത്താവ് ലല്ലു.

Thoppi Fazmina Zakir
Photo Credit: Thoppi / Fazmina Zakir (Instagram)

ഫസ്മിനയുമായുള്ള നിക്കാഹിനോട് എനിക്ക് ഇന്ററസ്റ്റുണ്ടായിരുന്നില്ല. ഒരു താൽപര്യവും ഇല്ലാതെയാണ് കല്യാണം കഴിച്ചതെന്ന് ഓരോ വീ‍ഡിയോയിലും ഞാൻ പറയുന്നുണ്ട്. ടൈം പാസ് പോലെയുള്ള റിലേഷൻഷിപ്പായിരുന്നു. തൊപ്പിയുമായി തെറ്റിയ സമയത്ത് ഫസി ജോയിന്റൊക്കെ വലിച്ച് നടക്കുകയായിരുന്നു. ആ സമയത്താണ് ഞാൻ നാട്ടിൽ വന്നത്. അതും അഞ്ച് വർഷത്തിനുശേഷം. എനിക്ക് ഇവരുടെ വിഷയങ്ങളൊന്നും അന്ന് അറിയില്ലായിരുന്നു.

ക്യൂൻസ് വെയിൽ വെച്ചാണ് ഞാൻ ഇവളെ ആദ്യമായി കാണുന്നതും ഇവൾ തന്നെയാണ് എല്ലാ വിവരങ്ങളും പറഞ്ഞ് തന്നതും. തുടക്കം അങ്ങനെയായിരുന്നു. തൊപ്പിയെ കുറിച്ചും ഇവൾ പലതും പറയുമായിരുന്നു. അങ്ങനെ ഞങ്ങൾ കറങ്ങാൻ പോകാനെല്ലാം തുടങ്ങി. ഒരു ദിവസം ഫസി ചോദിച്ചു ഒരു വീഡിയോ എടുക്കാമോയെന്ന്. ഞാനും അത് സമ്മതിച്ചു.

വീഡിയോ എടുത്തശേഷമാണ് ഇവൾ പറഞ്ഞത് നമ്മൾ തമ്മിലുള്ള റിലേഷൻ റിവീൽ ചെയ്തുവെന്ന്. എന്ത് റിലേഷനാണ് നമ്മൾ തമ്മിലുള്ളതെന്ന് ഞാൻ അവളോട് ചോദിച്ചു. അന്ന് റിലേഷനില്ല. ഇവൾ അതിലേക്ക് എന്നെ തള്ളിയിടുകയായിരുന്നു. കെട്ടിയില്ലെങ്കിൽ കേസ് കൊടുക്കുമെന്നും പറഞ്ഞു. ഇവൾക്കൊരു ലോക്കൽ ബോയ്സ് ​ഗ്യാങ്ങുണ്ട്. എന്തെങ്കിലും പ്രശ്നം വന്നാൽ അവരെ വെച്ച് ഇവൾ തല്ലിക്കും. റൂമിൽ കൊണ്ടുപോയി ഒരുപാട് തവണ അടിയായി.

മുമ്പ് എനിക്ക് ഒരു റിലേഷൻഷിപ്പുണ്ടായിരുന്നു. അന്ന് എന്റെ ഉമ്മയും ഉപ്പയും ഒരുപാട് ബുദ്ധിമുട്ടി. അങ്ങനെയാണ് എന്നെ ​ഗൾഫിലേക്ക് അയച്ചത്. അതുകൊണ്ട് തന്നെ ഇത്തരം റിലേഷൻഷിപ്പ് കേസുകൾ എടുത്ത് തലയിൽ വെക്കാൻ എനിക്ക് താൽപര്യമില്ലായിരുന്നു. നിക്കാഹിന്റെ തലേദിവസവും എന്റെ താൽപര്യക്കുറവ് ഞാൻ പറഞ്ഞിരുന്നു.

Thoppi Fazmina Zakir
Photo Credit: Thoppi / Fazmina Zakir / Lallu (Instagram)

പക്ഷെ ഇവൾ എന്റെ വീട്ടിൽ വിളിച്ച് വീഡിയോ ചെയ്യുമെന്നെല്ലാം പറഞ്ഞ് പ്രശ്നമുണ്ടാക്കി. ആ ഭീഷണി കാരണം വഴങ്ങി. അന്ന് രാത്രിയാണ് ഞാൻ പോയി നിക്കാഹിനുള്ള ഡ്രസ് പോലും എടുത്തത്. എനിക്ക് ഒരു താൽപര്യവും ഇല്ലാതിരുന്ന ബന്ധമായിരുന്നു. ഫസ്മിനയുടെ സുഹൃത്ത് കഴുത്തിൽ കത്തിവെച്ചും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. നിക്കാഹിനുശേഷം മൂന്ന് മാസം നല്ല അടിപൊളിയായി പോയിരുന്നു.

അതിനിടയിൽ ഷൈൻ ടോം ചാക്കോയുടെ മുൻ കാമുകി തനൂജയുമായി ഇവൾ കോൺടാക്ട് വെച്ചു. അത് പറ്റില്ലെന്ന് ഞാൻ ഫസിയോട് പറഞ്ഞിരുന്നു. തലയിൽ തട്ടമിടണമെന്നും എല്ലാം ഞാൻ പറഞ്ഞിരുന്നു. അതെല്ലാം ഫസി ആദ്യം അനുസരിച്ചു. പിന്നീട് ഒരു ദിവസം ഇവൾ തനൂജയെ കാണാൻ പോകണമെന്ന് പറഞ്ഞ് വാശിപിടിച്ചു. അതും രാത്രി 11 മണിക്ക്. ഞാൻ വിലക്കി. അപ്പോഴേക്കും ഇവൾ പോലീസിൽ വിളിച്ച് ഭർത്താവ് വീട്ട് തടങ്കലിലാക്കിയെന്ന് പരാതി പറഞ്ഞു.

11 മണിക്ക് വീട്ടിൽ നിന്നും ഒരു പെൺകുട്ടി ഒറ്റയ്ക്ക് പുറത്ത് പോകാൻ എന്റെ മാതാപിതാക്കളൊന്നും സമ്മതിക്കില്ല. പക്ഷെ എല്ലാം എതിർത്ത് ഫുൾ ഫിറ്റായ രണ്ട് ചെക്കന്മാരുടെ കൂടെ കാറിൽ കയറി ഇവൾ പോയി. രണ്ട് ദിവസം കഴിഞ്ഞിട്ട് പോലും ഫസി വന്നില്ലെന്നും മുൻ ഭർത്താവ് ലല്ലു സായ് ക‍ൃഷ്ണയോട് പറഞ്ഞു.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X