»   » അതിന്‍റെ പരിഭവം മമ്മൂട്ടിക്ക് ഇപ്പോഴുമുണ്ട്.. ലാല്‍സലാം വേദിയിലെ തുറന്നുപറച്ചില്‍.. വീഡിയോ കാണൂ!

അതിന്‍റെ പരിഭവം മമ്മൂട്ടിക്ക് ഇപ്പോഴുമുണ്ട്.. ലാല്‍സലാം വേദിയിലെ തുറന്നുപറച്ചില്‍.. വീഡിയോ കാണൂ!

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായി മാറിയ സൂപ്പര്‍ സ്്റ്റാര്‍ മോഹന്‍ലാല്‍ ബിഗ് സ്‌ക്രീനിന് പുറമെ മിനിസക്രീനിലും എത്തിയിരുന്നു. അമൃത ടിവിയിലെ ലാല്‍ സാലം പരിപാടി വിജയകരമായാണ് മുന്നേറുന്നത്. താരത്തിന്റെ സിനിമകളുടെ സംവിധായകരും താരങ്ങളുമാണ് പരിപാടിയില്‍ അവതാരകരായി എത്തുന്നത്.

മമ്മൂട്ടിയും പൃഥ്വിയും ശ്രമിച്ചിട്ട് നടന്നില്ല.. ഒടുവില്‍ മോഹന്‍ലാല്‍ തന്നെ വേണ്ടിവന്നു!

ദീലിപിനൊപ്പമുള്ള ആ 25 ദിവസം ശരിക്കും ആഘോഷിച്ചു.. താരജാഡയില്ലാത്ത സെലിബ്രിറ്റി!

ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു.. കിടപ്പറ പങ്കിടാന്‍ ക്ഷണിച്ചു.. ബോളിവുഡിനെ നടുക്കിയ വെളിപ്പെടുത്തല്‍

മീര നന്ദനാണ് പരിപാടി അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേര്‍ പരിപാടിയില്‍ അതിഥിയായി എത്തിയിരുന്നു. മികച്ച പ്രതികരണം നേടി പരിപാടി മുന്നേറുകയാണ്. മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് പുതിയൊരു അനുഭവം കൂടിയാണ് ഈ പരിപാടി.

ലാല്‍സലാം ശ്രദ്ധിക്കപ്പെടാന്‍ കാരണം

നിരവധി അഭിമുഖങ്ങളിലൂടെ മോഹന്‍ലാല്‍ പങ്കുവെച്ച കാര്യങ്ങളാണെങ്കില്‍ക്കൂടിയും ഇതുവരെയുള്ള പ്രധാന സംഭവങ്ങളെല്ലാം അതത് താരങ്ങളും അണിറപ്രവര്‍ത്തകരും നേരിട്ടെത്തി പങ്കുവെക്കുകയാണ് പരിപാടിയില്‍. അതുകൊണ്ട് തന്നെയാണ് പരിപാടി കൂടുതല്‍ ശ്രദ്ധേയമാകുന്നത്.

അവതാരകയായി മീരനന്ദന്‍

അഭിനേത്രി കൂടിയായ മീര നന്ദനാണ് പരിപാടി അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ ജീവിതത്തിലെ നാഴികക്കല്ലുകളായ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ എപ്പിസോഡുകളാണ് പരിപാടിയില്‍ കാണിക്കുന്നത്.

അനുഭവം പങ്കുവെച്ച് പ്രമുഖര്‍

അതത് ചിത്രങ്ങളിലെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമൊക്കെ നേരിട്ടെത്തിയാണ് അനുഭവങ്ങള്‍ പങ്കുവെക്കുന്നത്. ലാല്‍സാലം എന്ന ചിത്രത്തെക്കുറിച്ചാണ് ശനിയാഴ്ചത്തെ എപ്പിസോഡില്‍ പ്രതിപാദിക്കുന്നത്.

ശ്രീകുമാരന്‍ തമ്പിയുടെ തുറന്നുപറച്ചില്‍

പരിപാടിയില്‍ അതിഥിയായി എത്തുന്നത് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയുമാണ്. മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്.

തിരക്കുള്ള താരമായി മാറുമെന്ന് അന്ന് പ്രവചിച്ചിരുന്നു

മലയാള സിനിമയിലെ തിരക്കുള്ള താരമായി മോഹന്‍ലാല്‍ മാറുമെന്ന് തുടക്കത്തില്‍ തന്നെ ശ്രീകുമാരന്‍ തമ്പി പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവചനം സത്യമായ കാഴ്ചയാണ് പിന്നീട് കണ്ടത്.

പാട്ട് പാടിത്തുടങ്ങാം

പരിപാടി ഒരു പാട്ടോടെ ആരംഭിക്കാമെന്ന് അവതാരക പറയുമ്പോള്‍ പാടാം എന്ന് മോഹന്‍ലാല്‍ പറയുന്നു. യുവജനോത്സവത്തിലെ പാടാം നമുക്ക് പാടാം എന്ന ഗാനം സ്‌ക്രീനില്‍ കാണിക്കുകയും ചെയ്യുന്നു.

ഉര്‍വശിയും എത്തുന്നു

പരിപാടിയില്‍ അതിഥിയായി ഉര്‍വശി, കൃഷ്ണചന്ദ്രന്‍, ശ്രീകുമാരന്‍ തമ്പി തുടങ്ങിയവരും പരിപാടിയില്‍ അതിഥിയായി എത്തുന്നുണ്ട്. പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പ്രമോ വീഡിയോ വൈറലാവുന്നു

അടുത്ത ആഴ്ച പ്രക്ഷേപണം ചെയ്യുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രമോ വീഡിയോ കാണൂ.

English summary
Lalsalam Promo video getting viral in socila media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam