മോഹന്‍ലാല്‍ കാരണമാണ് മകളുടെ കല്യാണം നടന്നത്, നടിയുടെ തുറന്നുപറച്ചില്‍, വീഡിയോ കാണൂ!

By Nimisha

Recommended Video

'മോഹൻലാല്‍ കാരണമാണ് മകളുടെ വിവാഹം നടന്നത്' | filmibeat Malayalam

തന്റെ മകളുടെ വിവാഹം നടക്കാതെ പോവേണ്ടതായിരുന്നു. മോഹന്‍ലാല്‍ കാരണമാണ് വിവാഹം നടന്നതെന്ന് നടി ശാന്തകുമാരി. സഹനടിയെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശാന്തകുമാരി. അമൃത ടിവിയില്‍ പ്രേക്ഷേപണം ചെയ്യുന്ന ലാല്‍സലാം എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് അവര്‍ ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ പ്രധാനപ്പെട്ട സിനിമകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന പരിപാടിയാണ് ലാല്‍സലാം. അമൃത ടിവിയില്‍ പ്രേക്ഷേപണം ചെയ്യുന്ന ഈ പരിപാടിക്ക് ആരാധകരേറെയാണ്. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വിയറ്റ്‌നാം കോളനിയുടെ ഓര്‍മ്മകളുമായി അണിയറപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് അവര്‍ ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ലാല്‍സലാം പരിപാടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മകളുടെ കല്യാണം നടന്നത്

മകളുടെ കല്യാണം നടന്നത്

രണ്ടാമത്തെ മകളുടെ കല്യാണം ഭംഗിയായി നടന്നതിന് പിന്നില്‍ മോഹന്‍ലാലാണ്. നടക്കാതെ പോവുമെന്ന അവസ്ഥയില്‍ പിന്തുണയുമായി അദ്ദേഹം ഒപ്പം നില്‍ക്കുകയായിരുന്നു. വളരെ മനോഹരമായാണ് വിവാഹം നടത്തിയത്.

താമസിക്കുന്ന വീട്

താമസിക്കുന്ന വീട്

ഇപ്പോള്‍ താമസിക്കുന്ന വീട് ലാലിന്റെ സന്മനസ്സു കൊണ്ട് എല്ലാവരും കൂടിച്ചേര്‍ന്ന് നിര്‍മ്മിച്ച് തന്നതാണ്. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും നന്നായി വരണം. എല്ലാ നന്മകളും നേരുന്നുവെന്നും അവര്‍ പറയുന്നു.

 വിയറ്റ്‌നാം കോളനിയുടെ സെറ്റില്‍

വിയറ്റ്‌നാം കോളനിയുടെ സെറ്റില്‍

മോഹന്‍ലാലും കനകയും നായികാനായകന്‍മാരായെത്തിയ ചിത്രത്തില്‍ ശാന്തകുമാരിയും അഭിനയിച്ചിരുന്നു. ചിത്രത്തിലെ പ്രധാന വില്ലനെ അവതരിപ്പിച്ച വിജയ രംഗരാജു, ലാല്‍, ഭീമന്‍ രഘു തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ചിത്രീകരണത്തിനിടയില്‍

ചിത്രീകരണത്തിനിടയില്‍

വിയറ്റ്‌നാം കോളനിയുടെ ചിത്രീകരണത്തിനിടയില്‍ മോഹന്‍ലാലിനോട് ഏറെ ഇഷ്ടം തോന്നിയൊരു സംഭവം ഉണ്ടായി. ഫിലോമിന ചേച്ചിയുടെ കാല് മുറിഞ്ഞിട്ട് പഴുത്തിരിക്കുകയായിരുന്നു. കണ്ടാല്‍ അറപ്പുളവാക്കുന്ന തരത്തിലായിരുന്നു കാല്‍.

അറപ്പും വെറുപ്പുമില്ലാതെ ചെയ്തു

അറപ്പും വെറുപ്പുമില്ലാതെ ചെയ്തു

സിനിമയില്‍ ഫിമോമിനയെ മോഹന്‍ലാല്‍ പൊക്കിയെടുക്കുന്ന രംഗമുണ്ടായിരുന്നു. പഴുത്ത് അറപ്പുളവാക്കുന്ന തരത്തിലായിരുന്നിട്ടും യാതൊരു മടിയുമില്ലാതെ മോഹന്‍ലാല്‍ അവരെ പൊക്കിയെടുക്കുകയായിരുന്നു. അത് കണ്ടപ്പോള്‍ മോഹന്‍ലാലിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയെന്നും അവര്‍ പറയുന്നു.

വീഡിയോ കാണൂ

കംപ്ലീറ്റ് ആക്ടര്‍ ഫേസ്ബുക്ക് പേജിലൂടെ വൈറലാവുന്ന വീഡിയോ കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X