ഷാരൂഖിന്‍റെ ആദ്യ സീരിയല്‍ വീണ്ടും സംപ്രേക്ഷണം ചെയ്യുന്നു

By Meera Balan

ഷാരൂഖ് ഖാനെ ചലച്ചിത്ര ലോകത്തിന് പരിചയപ്പെടുത്തിയ ഫൗജി എന്ന സീരിയല്‍ പുനസംപ്രേക്ഷണത്തിനൊരുങ്ങുന്നു. 1989 കളില്‍ ദൂരദര്‍ശനില്‍ ഹിറ്റായി മാറി ടിവി സീരിയല്‍ വീണ്ടും സംപ്രേക്ഷണം ചെയ്യുന്നത് സീ നെറ്റ്വര്‍ക്കിലെ ലംഹേ ചാനലാണ്. ഞായറാഴ്ച മുതല്‍ രാത്രി 7.30 നാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുക.

അന്‍പതിന്റെ നിറവിലേയ്ക്ക് കടന്ന ഷാരൂഖിന്റെ അഭിനയ ജീവിതത്തിന്റെ വഴിത്തിരിവായിരുന്നു ഫൗജി എന്ന സീരിയല്‍. സീരിയിലില്‍ ഷാരൂഖ് അവതരിപ്പിച്ച അഭിമന്യു റായ് എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. കുടുംബപ്രേക്ഷകര്‍ക്ക് അഭിമന്യുവിനെ ഏറെ ഇഷ്ടമായിരുന്നു.

Sharukh Khan

ഒരു കമാന്‍ഡോ സ്‌കൂളില്‍ പരീശാലനത്തിനെത്തുന്ന പട്ടാളക്കാരുടെ കഥയാണ് സാരിയല്‍ പറഞ്ഞത്. കഠിനമായ പരീശീലനവും ചിട്ടയായ ജീവിത ശൈലി, കുടബം ബന്ധങ്ങള്‍ എന്നിവയും സീരിയലില്‍ അവതരിപ്പിയ്ക്കപ്പെട്ടു. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരുടെ ജീവിത്തിലൂടെയാണ് കഥ മുന്നോട്ട് പോയത്. ഫൗജി സീരിയല്‍ വൈകാതെ വന്‍ ഹിറ്റായി മാറുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X