For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  റിയാലിറ്റി ഷോ അവതാരകയായി ലാറ ദത്ത

  |

  കൂടുതല്‍ നാടകീയവും ആവേശോജ്വലവുമായ നിമിഷങ്ങളുമായി യമഹ ഫാസിനോ മിസ് ദിവ യൂണിവേഴ്‌സ് 2014 ന്റെ ടി.വി. സീരീസ് ഒരുങ്ങുന്നു. ഡോക്യു സീരീസായിട്ടായിരിക്കും ഇത്തവണ പരിപാടി സംഘടിപ്പിക്കുന്നത്. ജനങ്ങളെ ഏറെ ആകര്‍ഷിക്കുന്ന തരത്തിലുളള 15 എപ്പിസോഡുകളുമായിട്ടായിരിക്കും പരിപാടി പ്രേക്ഷകര്‍ക്ക്  മുന്നിലെത്തുന്നത്. മത്സരത്തിന് ആവേശം നിറയ്ക്കാനായി മുന്‍ മിസ് യൂണിവേഴ്‌സും നടിയുമായ ലാറ ദത്ത അവതാരകയായെത്തും.

  സീ കഫേ ആയിരിക്കും പരിപാടി സംപ്രേക്ഷണം ചെയ്യുക. 15 മത്സരാര്‍ഥികളാണ് ഉണ്ടാകുക. ചൂടും ആവേശവും കൂട്ടാനും വിധി നിര്‍ണയിക്കാനുമായി നിരവധി സെലിബ്രിറ്റികള്‍ ഓരോ ദിവസവും ഷോയുടെ ഭാഗമായെത്തും. വിവിധ മേഖലക
  കളില്‍ മത്സരാര്‍ഥികളുടെ നൈപുണ്യം പരിശോധിക്കും. ആകാംക്ഷയുണര്‍ത്തുന്നതും രസകരങ്ങളുമായ നിരവധി പരീക്ഷണങ്ങളിലൂടെയായിരിക്കും പരിപാടി മുന്നോട്ടുപോകുക. എല്ലാ എപ്പിസോഡുകളിലും എലിമിനേഷന്‍ ഉണ്ടാകും. സൗന്ദര്യത്തിലുപരി മത്സരാര്‍ഥികളുടെ പ്രത്യേക കഴിവുകളും പരിശോധിക്കും. അങ്ങനെയുളള ഒരാളെയായിരിക്കും വിജയിയായി പ്രഖ്യാപിക്കുന്നത്.

  laradutta

  മിസ് ദിവയിലെ വിജയിക്ക് മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുളള അവസരമുണ്ടായിരിക്കും. മത്സരാര്‍ഥികള്‍ക്ക് ആവശ്യമായ പിന്തുണയും നിര്‍ദേശങ്ങളും നല്‍കാന്‍ ലാറ ദത്ത മുന്നിലുണ്ടാകും. '' വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ കടന്നുപോയ വഴിയിലൂടെ തിരിച്ചുനടക്കാനാകുന്നത് സന്തോഷം തരുന്ന കാര്യമാണ്. 2000ല്‍ പ്രിയങ്ക ചോപ്രയും ദിയ മിര്‍സയും ഞാനും വിജയികളായപ്പോള്‍ ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതെങ്ങനെയെന്ന് കാണിച്ചുകൊണ്ട് പുതിയൊരു മാറ്റത്തിന് ഇന്ത്യ വഴിയൊരുക്കുകയായിരുന്നു. പരിപാടിയ്ക്ക് അന്താരാഷ്ട്രതലത്തിലടക്കം ശ്രദ്ധ നേടിക്കൊടുക്കാനാണ് ലക്ഷ്യമിടുന്നത്. മുമ്പ് മിസ് യൂണിവേഴ്‌സ് ആയിരുന്നതിനാല്‍ മത്സരാര്‍ഥികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷ. എലിമിനേഷന്‍ റൗണ്ടുകള്‍ ദു:ഖകരമാണെങ്കിലും അവസാന വിജയിയെ കണ്ടെത്തിയേ തീരൂ.''- ലാറ പറയുന്നു.

  English summary
  Miss Diva Universe 2014 pageant gets more spectacular and competitive as it turns over a new leaf as a TV series. lara Dutta will make her TV debut as anchor.The pageant will now be held as a docu-series. Each episode will see the girls prove their mettle on tasks set by celebrity judges.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more