ആഘോഷങ്ങൾ അവസാനിക്കുന്നു, ഇതാണ് അവസാനത്തേത്, ഇനിയെല്ലാം ആ ഒരാൾ വന്നശേഷം മാത്രം; ദിയ കൃഷ്ണ

ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് ദിയ കൃഷ്ണ. വിവാഹം ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു. ഭർത്താവും കുഞ്ഞുങ്ങളുമൊത്തുള്ള ജീവിതം വർഷങ്ങളായി ദിയയുടെ ആ​ഗ്രഹമായിരുന്നു. അതുകൊണ്ട് തന്നെയാണ് പൊതുവെ നവദമ്പതികൾ ചെയ്യാറുള്ളതുപോലെ ഒരു വർഷത്തിനുശേഷം മാത്രം കുട്ടികളെന്ന നിബന്ധനയൊന്നും ഇരുവർക്കും ഇടയിൽ ഇല്ലാതിരുന്നത്.

ആദ്യത്തെ വിവാഹ വാർഷികം ആഘോഷിക്കുമ്പോൾ ഇരുവർക്കും ഇടയിൽ ഒരു കുഞ്ഞ് കൂടിയുണ്ടാകും. ​ പ്ര​ഗ്നൻസിയുടെ ആദ്യ ട്രൈമെസ്റ്റർ അവസാനിക്കാറായപ്പോഴാണ് താൻ​ ​ഗർഭിണിയാണെന്നും ജൂലൈയോടെ തനിക്ക് ഒരു കുഞ്ഞ് പിറക്കുമെന്നും ദിയ ആരാധകരെ അറിയിച്ചത്. ​​ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതൽ തുടങ്ങിയതാണ് ആഘോഷങ്ങൾ.

Diya Krishna
Photo Credit: Instagram

ഭർത്താവിന്റെ വീട്ടുകാരും സ്വന്തം വീട്ടുകാരുമെല്ലാം ദിയയെ സ്നേഹം കൊണ്ട് പൊതിയുകയാണ്. പ്ര​ഗ്നൻസി റിവീലിങ് വീഡിയോ ഇരുവരും ലണ്ടൻ യാത്രയ്ക്കിടെയാണ് ഷൂട്ട് ചെയ്തത്. തിരികെ എത്തി അഞ്ചാം മാസത്തിലേക്ക് കടന്നപ്പോഴായിരുന്നു ആദ്യത്തെ ചടങ്ങ്. അമ്മയുടേയും കുഞ്ഞിന്റേയും ആരോ​ഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടിയുള്ളതായിരുന്നു ചടങ്ങ്. നേതൃത്വം നൽകിയത് അശ്വിന്റെ കുടുംബമായിരുന്നു.

മൂന്ന് ദിവസത്തോളം നീണ്ടു നിന്ന ചടങ്ങ് ഒരു വിവാഹ​ത്തിന് സമമായിരുന്നു. ശേഷം ഇരുവരും ബേബി മൂൺ മാൽഡീവ്സിൽ ആഘോഷിച്ചു. അതിനിടയിൽ ​ഗർഭകാലം ആഘോഷിക്കുന്നതിനായി കേരളത്തിനകത്തും കൊച്ചു കൊച്ചു യാത്രകൾ നടത്തി. ശേഷം അടുത്തിടെ വളകാപ്പ് ചടങ്ങും ആർഭാട പൂർവം നടത്തി. വളകാപ്പും കെങ്കേമായിരുന്നുവെന്നത് ദിയ പങ്കുവെച്ച ഫോട്ടോകളിൽ നിന്നും വീഡിയോകളിൽ നിന്നും വ്യക്തമായിരുന്നു.

ദിയയാണ് വളകാപ്പ് ചടങ്ങിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തത്. വളകാപ്പ് ആ​ഘോഷമായിരുന്നതുകൊണ്ട് തന്നെ പാശ്ചാത്യശൈലിയിൽ ബേബി ഷവർ ഉണ്ടാവില്ലെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. എന്നാൽ ഇപ്പോഴിതാ ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദിയ. ഒരു ആഘോഷവും താരപുത്രി വിട്ടുകളഞ്ഞിട്ടില്ലെന്നത് ബേബി ഷവർ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.

ഒഫീഷ്യൽ ബേബി ഷവർ... കുഞ്ഞ് ജനിക്കുന്നതിന് മുമ്പുള്ള അവസാന ചടങ്ങ് എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ ദിയ പങ്കുവെച്ചത്. പേസ്റ്റൽ ക്രീം നിറത്തിലുള്ള ​ഗൗണിൽ നിറവയറിയിൽ മാലാഖയെപ്പോലെയാണ് ദിയ ബേബി ഷവറിൽ പ്രത്യക്ഷപ്പെട്ടത്. ബ്രൗൺ നിറത്തിലുള്ള സ്യൂട്ടായിരുന്നു അശ്വിന്റെ വേഷം. പിക്ചർ പെർഫെക്ട് എന്നാണ് ദിയയുടെ ബേബി ഷവർ ചിത്രങ്ങൾക്ക് പ്രത്യക്ഷപ്പെട്ട കമന്റുകൾ. ആരാധകരെല്ലാം ദിയയുടെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ്.

Diya Krishna
Photo Credit: Instagram

​ചെറിയൊരു ഇഞ്ചക്ഷൻ പോലും ഭയമുള്ളയാളാണ് ദിയ. അതുകൊണ്ട് തന്നെ പ്രസവ വേദന എങ്ങനെ സഹിക്കും എന്ന ആശങ്ക ദിയയ്ക്കും അമ്മ സിന്ധുവിനുമെല്ലാമുണ്ട്. ​ആദ്യ ട്രൈമെസ്റ്ററിൽ ബ്ലെഡ് ടെസ്റ്റിന് പോയ ദിയ ആശുപത്രിയിൽ വെച്ച് അലറി കരയുന്ന വീഡിയോ വൈറലായിരുന്നു. ​ആദ്യത്തെ മൂന്ന് മാസക്കാലം മാത്രമാണ് ദിയ വിശ്രമിച്ചത്. അതിനുശേഷം ബിസിനസും യാത്രകളുമെല്ലാമായി തിരക്കിലായിരുന്നു.

കൃഷ്ണകുമാറിന്റെ കുടുംബത്തിൽ ജനിക്കാൻ പോകുന്ന ആദ്യത്തെ പേരക്കുട്ടിയാണ്. അതുകൊണ്ട് തന്നെ എല്ലാവരും ദിയയുടെ കുഞ്ഞിനെ കാണാൻ കാത്തിരിക്കുകയാണ്. കുഞ്ഞിന് വേണ്ടിയുള്ള ഷോപ്പിങ്ങെല്ലാം ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ ദിയ തുടങ്ങിയിരുന്നു. അടുത്തിടെ സഹോദരിമാരായ അഹാനയും ഇഷാനിയും ​ഹൻസികയും ജപ്പാൻ യാത്ര നടത്തിയപ്പോഴും ദിയയുടെ കുഞ്ഞിന് വേണ്ടിയുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുമെല്ലാം വാങ്ങിയിരുന്നു.

ദിയയ്ക്ക് പിറക്കാൻ പോകുന്നത് ആൺകുഞ്ഞായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രവചനം. ദിയയ്ക്കും അങ്ങനൊരു ​ഗട്ട് ഫീലുണ്ട്. കുഞ്ഞിന്റെ ജെന്റർ അറിയാത്തതുകൊണ്ട് തന്നെ യൂനിസെക്സ് കുഞ്ഞുടുപ്പുകളാണ് ദിയ വാങ്ങിയതെല്ലാം. ജൂലൈയിലാണ് ദിയയുടെ ഡ്യു ഡേറ്റ്. ആൺകുഞ്ഞാണെങ്കിൽ ഭർത്താവിന്റെ മുഖച്ഛായ വേണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും ദിയ അടുത്തിടെ പറഞ്ഞിരുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X