ബോയ് ഫ്രണ്ടിനെ തേടി ലക്ഷ്മി നക്ഷത്ര, ഒടുവിൽ ട്വിസ്റ്റോട് ആളെ കണ്ടെത്തി, വീഡിയോ വൈറൽ

പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. താരങ്ങൾ മത്സരാർഥികളായി എത്തുന്ന ഗെയിം ഷോയായ സ്റ്റാർ മാജിക്, ഠമാർ പഠാർ എന്നീ റിയാലിറ്റി ഷോകളിലൂടെ ലക്ഷ്മി പ്രേക്ഷകരുടെ പ്രിയങ്കരിയായത്. സാധരണ കണ്ടുവരുന്ന അവതാരകരിൽ നിന്ന് വ്യത്യസ്തമായ സംസാര ശൈലിയാണ് ആദ്യം ലക്ഷ്മിയെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയാക്കിയത്. രസകരമായ അവതരണ ശൈലിയും ലക്ഷ്മി നക്ഷത്രയുടെ ആരാധകരെ വർധിപ്പിച്ചിട്ടുണ്ട്.

lakshmi naksthra

മിനിസ്ക്രീനിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ലക്ഷ്മി സജീവമാണ്. ചിത്രങ്ങളും രസകരമായ വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് ലക്ഷ്മി പ്രേക്ഷകരുടെ മുന്നിൽ എത്താറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതായണ് ലക്ഷ്മിയുടെ സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 1.1 മില്യൺ ഫോളോവോഴ്സുണ്ട് താരത്തിന്. കൂടാതെ ലക്ഷ്മി നക്ഷത്ര എന്ന പേരിൽ ഒരു യൂട്യൂബ് ചാനലുമുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലക്ഷ്മിയുടെ ബോയ് ഫ്രണ്ടിനെ കുറിച്ചാണ്. ലക്ഷ്മി തന്നെയാണ് ബോയി ഫ്രണ്ടിനെ ആദ്യമായി കണ്ടതിനെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ക്ലൈമാക്സിലാണ് രസകരമായ ആ ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നത്. ലക്ഷ്മിയുടെ വളർത്ത് നായ പ്പപുവിന് ബോയ് ഫ്രണ്ടിനെ കണ്ടെത്താൻ വേണ്ടിയാണ് ലക്ഷ്മി പോയത്. ആളുകളെ സസ്പെൻസിൽ നിർത്തിയതിന് ശേഷമാണ് ആ ട്വിസ്റ്റ് താരം പൊളിച്ചിരിക്കുന്നത്. എന്തായാലും പാപ്പവിന്റെ ബ്രേയ് ഫ്രണ്ടിനെ തേടിയുളള യാത്ര ട്രെന്റിങ്ങിൽ ആദ്യ സ്ഥാനത്ത് തന്നെയുണ്ട്.

രസകരമായ കമന്റുകളാണ് ലക്ഷ്മിയുടെ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. പാപ്പുവിന്റെ പുതിയ കൂട്ടുകാരന് പേരും പ്രേക്ഷകർ നിർദ്ദേശിച്ചിട്ടുണ്ട്. പാച്ചു എന്നാണ് പേര് നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ പാപ്പുവിന്റെ പിറന്നാൾ ദിനത്തിലാകും പുതിയ അതിഥിയെ വീട്ടിൽ അവതരിപ്പിക്കുന്നത്. പാപ്പുവിന്റെ പിറന്നാളിനായി കാത്തിരിക്കുകയാണെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.

Recommended Video

കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് മരക്കാര്‍ എത്തുന്നു | FIlmiBeat Malayalam

ലക്ഷ്മി നക്ഷത്ര വീഡിയോ കാണാം

Read more about: serial tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X