ശബരീനാഥിന്‍റെ അവസാനയാത്രയില്‍ പൊട്ടിക്കരഞ്ഞ് സാജന്‍ സൂര്യ, വീഡിയോ വൈറലാവുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഒന്നടങ്കം വേദനയിലാഴ്ത്തിയ വിയോഗങ്ങളിലൊന്നായിരുന്നു ശബരീനാഥിന്റേത്. ഷട്ടില്‍ കളിക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു ശബരി യാത്രയായത്. യാതൊരുവിധ ദു:ശീലങ്ങളുമില്ലാതെ വ്യായാമവുമൊക്കെയായി നടന്നിരുന്ന ശബരിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം ദു:ഖം പ്രകടിപ്പിച്ചിരുന്നു. പ്രിയ സഹപ്രവര്‍ത്തകന്‍ ഇനിയില്ലെന്നറിഞ്ഞതിന്റെ വിഷമമായിരുന്നു പലരും പങ്കുവെച്ചത്.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പാടാത്ത പൈങ്കിളിയില്‍ അഭിനയിച്ച് വരികയായിരുന്നു ശബരീനാഥ്. അതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. സീരിയലിലെ രംഗങ്ങള്‍ കാണുമ്പോള്‍ അദ്ദേഹം ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ആരാധകരും പറഞ്ഞത്. സഹപ്രവര്‍ത്തകരെല്ലാമായി അടുത്ത സൗഹൃദമായിരുന്നു ശബരി സൂക്ഷിച്ചത്. ശബരിയുടെ അവസാനയാത്രയുടെ വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ് ആദിത്യന്‍ ജയന്‍. ഇതിനകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ശബരിയുടെ അവസാനയാത്ര

ശബരിയുടെ അവസാനയാത്ര

ഒരു ഇടവേളയിൽ ഭൂമി സന്ദർശിക്കാൻ വന്ന സഞ്ചാരിയെപ്പോലെ,
എത്തിപ്പെട്ട ഇടങ്ങളിൽ സ്വയം അടയാളപ്പെടുത്തിക്കൊണ്ട് പുഞ്ചിരിക്കുന്ന മുഖവുമായി ആരോടും യാത്ര പറയാൻ നിൽക്കാതെ ശബരി ചേട്ടൻ മടങ്ങി. തിരിച്ചുവരവില്ലാത്ത പ്രിയസുഹൃത്തിനു ഈ വീഡിയോ സമർപ്പിക്കുന്നതിന് ഒപ്പം ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നായിരുന്നു ആദിത്യന്‍ കുറിച്ചത്. ശബരിയെക്കുറിച്ചോര്‍ത്ത് വിങ്ങിപ്പൊട്ടുന്ന കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയുമാണ് വീഡിയോയില്‍ കാണുന്നത്.

വിശ്വസിക്കാനാവുന്നില്ല

വിശ്വസിക്കാനാവുന്നില്ല

കണ്ണ് നനയിപ്പിക്കുന്ന വീഡിയോയായിരുന്നു ആദിത്യന്‍ ജയന്‍ പോസ്റ്റ് ചെയ്തത്. ശബരീനാഥ് ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. എന്നും ചിരിച്ച മുഖത്തോടെയാണ് ശബരി എല്ലാവരോടും ഇടപഴകാറുള്ളത്. സീരിയലിന് പുറമെ മറ്റ് പരിപാടികളിലെല്ലാം സജീവമാണ് അദ്ദേഹം. സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയിലും സജീവമായിരുന്നു അദ്ദേഹം. ഭാര്യയെക്കുറിച്ചും മക്കളെക്കുറിച്ചുമെല്ലാം പറഞ്ഞ് വാചാലനാവുന്ന ശബരിയെക്കുറിച്ചായിരുന്നു സുഹൃത്തുക്കളും പറഞ്ഞത്.

സാജന്‍ സൂര്യയുടെ സങ്കടം

സാജന്‍ സൂര്യയുടെ സങ്കടം

സാജന്‍ സൂര്യയും ശബരീനാഥും ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്. ശബരിയുടെ അവസ്ഥയെക്കുറിച്ച് പറഞ്ഞപ്പോള്‍ സാജന്‍ പൊട്ടിക്കരയുകയായിരുന്നുവെന്നും, അങ്ങനെയാണ് അതേക്കുറിച്ച് മനസ്സിലാക്കിയതെന്നും താരങ്ങള്‍ പറഞ്ഞിരുന്നു. പിറന്നാള്‍ ദിനത്തില്‍ താനേറെ മിസ്സ് ചെയ്തത് ശബരിയുടെ ആശംസയാണണെന്നും താരം പറഞ്ഞിരുന്നു. ഭാര്യയും മക്കളും മാത്രമല്ല ശബരിയെ യാത്രയാക്കുമ്പോള്‍ സാജന്‍ സൂര്യയും പൊട്ടിക്കരയുകയായിരുന്നു.

Recommended Video

40,000 പാട്ടുകള്‍, ഒരു ദിവസം 21 വരെ, ഗിന്നസ് റെക്കോര്‍ഡും
 പാടാത്ത പൈങ്കിളി വരെ

പാടാത്ത പൈങ്കിളി വരെ

നിലവിളക്ക്, അമല, സ്വാമി അയ്യപ്പന്‍, പ്രണയം തുടങ്ങി പാടാത്ത പൈങ്കിളിയില്‍ എത്തി നില്‍ക്കുകയായിരുന്നു ശബരിയുടെ അഭിനയ ജീവിതം. സീരിയല്‍ ലോകത്തുനിന്നും മികച്ച സൗഹൃദമാണ് തനിക്ക് ലഭിച്ചതെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. ചിത്രീകരണ തിരക്കുകളില്ലാത്ത സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോവാനും ശബരി മുന്നിലുണ്ടാവാറുണ്ടായിരുന്നു. കടലും കായലുകളുമൊക്കെയായിരുന്നു ശബരിക്ക് പ്രിയപ്പെട്ട കാഴ്ചകള്‍.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X