പ്രണയ വിവാഹമായിരുന്നു എന്റേത്! ഭാര്യ ശാന്തിയെ കുറിച്ച് അന്ന് ശബരിനാഥ് പറഞ്ഞ വാക്കുകള്‍ വൈറലാവുന്നു

സീരിയല്‍-സിനിമാ നടന്‍ ശബരിനാഥിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തളര്‍ന്ന് നില്‍ക്കുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം. സെപ്റ്റംബര്‍ പതിനേഴിനായിരുന്നു തിരുവനന്തപുരത്ത് വെച്ച് ഹൃദയഘാതം മൂലം ശബരിനാഥ് വേര്‍പിരിയുന്നത്. ഷട്ടില്‍ ബാറ്റ് കളിക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം തോന്നിയ താരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും എല്ലാം അവസാനിച്ചിരുന്നു.

ശബരിയുടെ വേര്‍പാടില്‍ വിങ്ങുകയാണ് സഹപ്രവര്‍ത്തകര്‍. സീരിയലിലൂടെ കരിയര്‍ ആരംഭിച്ച ശബരി ആദ്യ കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിരുന്നു. പിന്നീട് നെഗറ്റീവ് റോളുകള്‍ ചെയ്‌തെങ്കിലും ശബരിയോടുള്ള പ്രേക്ഷകരുടെ ഇഷ്ടം മാറിയിരുന്നില്ല. അവസാന നിമിഷത്തിലും സീരിയലുകളില്‍ അഭിനയിച്ചിരുന്ന താരത്തിന്റെ ഒരു പഴയ അഭിമുഖമാണിപ്പോള്‍ വൈറലാവുന്നത്.

 sabarinath

'ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്നതിനിടെ ആണ് മിന്നുകെട്ട് എന്ന സീരിയലില്‍ ചെറിയ വേഷം ചെയ്യാന്‍ ശബരിക്ക് അവസരം ലഭിച്ചത്. ആദ്യ പരമ്പരയില്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ റോളിലായിരുന്നു ശബരിയുടെ എന്‍ട്രി. ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ഭാര്യ ശാന്തിയെ ശബരിനാഥ് ജീവിതസഖിയാക്കിയത്.

തന്റെ അഭിനയ മോഹങ്ങള്‍ക്ക് ഏറെ പിന്തുണ നല്‍കിയത് ഭാര്യ ശാന്തിയാണെന്നും യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശബരി പറയുന്നു. ഒരു പക്ഷേ സീരിയലില്‍ ആദ്യമായി എത്തിയപ്പോള്‍ ഒരു കോണ്‍ഫിഡന്‍സ് ഉണ്ടാകാനുള്ള കാരണം ഡോക്ടര്‍ കൂടിയായ തന്റെ ഭാര്യ ശാന്തി ആണ്. അഭിനയം അല്ലാതെ താന്‍ ട്രിവാന്‍ഡ്രത്തിന് അടുത്ത് ഒരു ആയുര്‍വേദ റിസോര്‍ട്ട് നടത്തുന്നുണ്ട് എന്നും ശബരി പറയുന്നു.

 sabarinath

രണ്ടു പെണ്‍കുട്ടികള്‍ ആണ് തനിക്ക് ഉള്ളതെന്നും മൂത്ത മകള്‍ സ്‌കൂളില്‍ പഠിക്കുന്നു. രണ്ടാമത്തേ മകള്‍ പൊടികുഞ്ഞാണെന്നായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അഭിമുഖത്തില്‍ ശബരി പറഞ്ഞത്. ഇപ്പോള്‍ മക്കള്‍ വലുതായെങ്കിലും സ്‌കൂളില്‍ പഠിക്കുകയാണ്. രണ്ട് പെണ്‍മക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട പിതാവിനെ നഷ്ടമായ സങ്കടം ശബരിയുടെ സഹപ്രവര്‍ത്തകരും പങ്കുവെച്ചിരുന്നു.

ഷട്ടില്‍ ബാറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ ശബരിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനുള്ളില്‍ താരം ഈ ലോകം വീട്ട് പോയിരുന്നു. ഹൃദയാഘാതത്തിന്റെ രൂപത്തില്‍ ശബരിയുടെ ജീവന്‍ കവര്‍ന്നെടുത്തപ്പോള്‍ നഷ്ടമായത് ഒരു കുടുംബത്തിന്റെ മുഴവന്‍ സന്തോഷം കൂടിയായിരുന്നു. താരത്തിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത അറിഞ്ഞവര്‍ക്കൊന്നും വിശ്വസിക്കാന്‍ സാഘിച്ചിരുന്നില്ല.

More from Filmibeat

Read more about: sabarinath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X