»   » പരസ്പരത്തിലെ അമ്മായിയമ്മ ശരിക്കും സുന്ദരിയാണ്! രേഖയുടെ ഗ്ലാമറസ് ഫോട്ടോസ് കണ്ടിട്ടുണ്ടോ?

പരസ്പരത്തിലെ അമ്മായിയമ്മ ശരിക്കും സുന്ദരിയാണ്! രേഖയുടെ ഗ്ലാമറസ് ഫോട്ടോസ് കണ്ടിട്ടുണ്ടോ?

Posted By: Teresa John
Subscribe to Filmibeat Malayalam

ജീവിതശൈലി മാറി വരുന്നതോട് കൂടി ഇന്ന് മലയാളികളുടെ വൈകുന്നേരം ടെലിവിഷന് മുന്നിലാണ്. കാണാന്‍ ആളുകള്‍ കൂടി വരാന്‍ തുടങ്ങിയതോട് കൂടി സീരിയലുകളുടെ എണ്ണത്തിലും അതിവേഗം വര്‍ധനവുണ്ടായി. വൈകുന്നേരം ആറ് മണിക്ക് തുടങ്ങുന്ന ടെലിവിഷന്‍ സീരിയലുകള്‍ അര്‍ദ്ധ രാത്രിയിലും തുടരുന്നതിനാല്‍ സിനിമകള്‍ പോലെ തന്നെ സീരിയലുകളും ജനപ്രിയമായി മാറി.

സണ്ണി ലിയോണിനെക്കാള്‍ ആരാധകരുള്ള മലയാളത്തിലെ പ്രമുഖ താരം ആരാണെന്ന് അറിയാമോ?

സീരിയലില്‍ അഭിനയിക്കുന്ന താരങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. സിനിമാ താരങ്ങളെക്കാള്‍ അതിവേഗം സീരിയല്‍ താരങ്ങളാണ് ഇന്ന് സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടൊരു നടിയുണ്ട്. നടി രേഖ. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരസ്പരം എന്ന സീരിയലിലൂടെയാണ് രേഖ അറിയപ്പെടുന്ന നടിയായി വളര്‍ന്നത്.

രേഖ

പരസ്പരം എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രേഖ രതീഷ് മലയാള സീരിയലുകളിലെ ശ്രദ്ധിക്കപ്പെട്ട അമ്മായിഅമ്മയുടെ വേഷത്തിലാണ് രേഖ അഭിനയിക്കുന്നത്.

പത്മാവതി


ആരോട് ചോദിച്ചാലും പത്മാവതി അമ്മയെ അറിയാം. അത്രയധികം പ്രശസ്തമായി മാറിയിരിക്കുകയാണ് രേഖയും പരസ്പരം സീരിയലും. നാല് മക്കളുടെ അമ്മയായിട്ടാണ് രേഖ പരസ്പരത്തില്‍ അഭിനയിക്കുന്നത്.

അഭിനയം നിര്‍ത്തിയിരുന്നു


ജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ കാരണം രേഖ ഇടയ്ക്ക് അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നു. എന്നാല്‍ ഒരു റിയാലിറ്റി ഷോയിലൂടെ വീണ്ടും അഭിനയത്തിലേക്ക് രേഖ കടന്ന് വരികയായിരുന്നു.

വിവാഹ ജീവിതം

നടി രേഖയുടെ വിവാഹ ജീവിതം അത്ര ശുഭകരമായിരുന്നില്ല. അഞ്ച് വിവാഹം കഴിച്ചിരുന്നെങ്കിലും അഞ്ച് ബന്ധങ്ങളിലും വിള്ളല്‍ വീണിരുന്നു. ഇപ്പോള്‍ മകനൊപ്പം ഒറ്റയ്ക്കാണ് രേഖയുടെ ജീവിതം.

ചെറുപ്പത്തിലേ അഭിനയിത്തിലെത്തി

പരസ്പരത്തിലെ പത്മാവതിയായിട്ടാണ് രേഖ രതീഷ് അറിയപ്പെടുന്നതെങ്കിലും ചെറിയ പ്രായത്തില്‍ തന്നെ നടി അഭിനയ രംഗത്തെത്തിയിരുന്നു. നൃത്തവും അഭിനയവുമെല്ലാം ഒപ്പം കൊണ്ടു പോവുകയായിരുന്നു രേഖ.

മോനേ വളര്‍ത്തണം


കുടുംബ ബന്ധം തകര്‍ച്ചയിലായതോടെ മോനേ വളര്‍ത്താനും കൂടിയായിരുന്നു രേഖ രതീഷ് അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നത്.

അനുഭവം തുറന്ന് പറഞ്ഞിരുന്നു

തനിക്ക് പറ്റിയ അബദ്ധങ്ങള്‍ രേഖ മുമ്പ് ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു. പുതിയതായി അഭിനയ മേഖലിയിലേക്ക് കടന്ന് വരുന്ന കുട്ടികള്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് തന്നെ പോലെ എടുത്ത് ചാടി തീരുമാനം എടുക്കരുതെന്ന് രേഖ പറയുന്നത്.

English summary
Latest Photos off Serial Actress Rekha Ratheesh

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam