ഉപ്പും മുളകിലേക്കും ലെച്ചു തിരിച്ച് വരികയാണോ? വൈറല്‍ വീഡിയോ കണ്ടതോടെ ആരാധകര്‍ ചോദിക്കുന്നു
മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഉപ്പും മുളകിനും ലഭിച്ചത് പോലുള്ള പിന്തുണ മറ്റൊരു പരിപാടിയ്ക്കും ലഭിച്ചിട്ടില്ലെന്ന് വേണം പറയാന്‍. അഞ്ച് വര്‍ഷത്തോളമായി വിജയം മാത്രം സ്വന്തമാക്കി സംപ്രേക്ഷണം തുടരുകയാണ് ഉപ്പും മുളകും. കഴിഞ്ഞ ദിവസങ്ങളില്‍ പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കഥകളായിരുന്നു പരമ്പര പറഞ്ഞിരുന്നത്.
അതുപോലെ ഓരോ താരങ്ങള്‍ക്കും വലിയ പ്രേക്ഷക പ്രശംസയായിരുന്നു ലഭിച്ചിരുന്നത്. അതേ സമയം ലെച്ചുവും പാറുക്കുട്ടിയും പരമ്പരയില്‍ ഇല്ലെന്നുള്ളതാണ് പ്രധാന പ്രശ്‌നമായി ആരാധകര്‍ ചൂണ്ടി കാണിച്ചിരിക്കുന്നത്. കൊറോണ കാരണം ലോക്ഡൗണ്‍ വന്നതോടെ വീട്ടില്‍ പോയ പാറുക്കുട്ടി തിരിച്ച് വരാത്തതാണ് കാരണം. ഇപ്പോള്‍ അനിയന്‍ കൂടി ജനിച്ചതിനാല്‍ ഉടനൊന്നും പാറു വരുമോന്ന് അറിയില്ല.

അതേ സമയം ലെച്ചുവിനോട് തിരിച്ച് വരാന്‍ പറയുകയാണ് ആരാധകര്‍. കഴിഞ്ഞ ആഴ്ച പരമ്പരയിലേക്ക് എത്തിയ പൂജ ജയറാം ശ്രദ്ധിക്കപ്പെട്ടതോടെ ആണ് ലെച്ചുവിനെ കുറിച്ച് വീണ്ടും ചര്‍ച്ചയായത്. ലെച്ചുവിനെ അവതരിപ്പിച്ചിരുന്ന ജൂഹി റുസ്തഗിയുടെ മുഖഛായ തോന്നയിതാണ് പൂജയ്ക്ക് വേഗം ആരാധകരെ കൊടുത്തത്. ലെച്ചുവിന്റെ കുറവ് പരിഹരിക്കാന്‍ പൂജയ്ക്ക് സാധിക്കുമെന്നാണ് ചില ആരാധകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ലെച്ചുവിന് പകരം ലെച്ചു മാത്രമേ ഉള്ളുവെന്ന നിലപാടിലാണ് ഒരു വിഭാഗം ആളുകൾ.

ഉപ്പും മുളകിൻ്റെയും ആയിരം എപ്പിസോഡ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ ലെച്ചുവിന്റെ വിവാഹം നടത്തുകയായിരുന്നു. സിദ്ധാര്‍ഥ് സുകുമാരന്‍ എന്നൊരു കഥാപാത്രം കൂടി പരമ്പരയിലേക്ക് എത്തി. വലിയ ആഘോഷമായിട്ടായിരുന്നു ലെച്ചുവിന്റെ വിവാഹം. ഇത് വാര്‍ത്ത ആയതോടെ ജൂഹിയുടെ ജീവിതത്തിലും പ്രശ്‌നങ്ങള്‍ തുടങ്ങി. യഥാർഥ ജീവിതവുമായി താരതമ്യം ചെയ്ത് റിപ്പോർട്ടുകൾ വന്നതോടെ നടി തന്നെ മാറി നിൽക്കുകയായിരുന്നു. പഠനാവശ്യങ്ങള്‍ക്ക് വേണ്ടി തല്‍കാലം താന്‍ മാറി നില്‍ക്കുകയാണെന്നായിരുന്നു പിന്മാറ്റത്തെ കുറിച്ച് ജൂഹി പറഞ്ഞത്.

ഒപ്പം വിവാഹമുണ്ടാവുമെന്ന കാര്യം കൂടി സൂചിപ്പിച്ചിരുന്നു. ഒരു പൊതുപരിപാടിയിൽ വെച്ച് ജൂഹിയുടെ ഭാവി വരനായ ഡോക്ടർ റോവിനെ പരിചയപ്പെടുത്തിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള നിരവധി ഫോട്ടോസും പുറത്ത് വിട്ടിരുന്നു. വിവാഹത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലൊന്നും ഇല്ലെങ്കിലും കൊറോണ പ്രശ്‌നങ്ങളെല്ലാം കഴിഞ്ഞ് അടുത്ത വര്‍ഷത്തോടെയായിരിക്കും ജൂഹിയുടെ വിവാഹമെന്നാണ് അറിയുന്നത്. ഇപ്പോഴിതാ ലെച്ചുവായി അഭിനയിച്ചിരുന്ന സമയത്തെ ജൂഹിയുടെ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ചാനല്‍.

ഉപ്പും മുളകിന്റെയും വൈറല്‍ കട്ട്‌സ് എന്ന പേരില്‍ പലപ്പോഴായി വൈറലായ ചില എപ്പിസോഡുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത് പതിവാണ്. അത്തരത്തിൽ പുതിയൊരു പോസ്റ്റില്‍ ലെച്ചു അഭിനയിച്ചിരുന്ന സമയത്തെ ഒരു എപ്പിസോഡ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ജൂഹിയുടെ തിരിച്ച് വരവാണോ ഇത് സൂചിപ്പിക്കുന്നതെന്ന സംശയവും ഉയരുന്നുണ്ട്. ഫാൻസ് പേജുകളിൽ നിറയെ ലെച്ചുവിന് വേണ്ടിയുള്ള മുറവിളിയാണ്.
വീഡിയോ കാണാം


Click it and Unblock the Notifications