റേറ്റിംഗില്‍ വീണ്ടും മുന്നിലായി കുടുംബവിളക്ക്, തൊട്ടുപിന്നാലെ സാന്ത്വനം, ആദ്യ അഞ്ചില്‍ എത്താനാകാതെ ബിഗ് ബോസ്‌

By Midhun Raj

ടിആര്‍പി റേറ്റിംഗില്‍ വീണ്ടും മുന്നിലായി എഷ്യാനെറ്റിലെ കുടുംബവിളക്ക്. മാസങ്ങളായി കേരളത്തിലെ പ്രേക്ഷകരില്‍ എറ്റവും കൂടുതല്‍ പേര്‍ കാണുന്ന പരമ്പരയാണ് കുടുംബവിളക്ക്. കഴിഞ്ഞ വര്‍ഷം സംപ്രേക്ഷണം ആരംഭിച്ച കുടുംബവിളക്കില്‍ തന്മാത്രയിലെ മോഹന്‍ലാലിന്‌റെ നായിക മീരാ വാസുദേവാണ് മുഖ്യവേഷത്തില്‍ എത്തുന്നത്. മീരയുടെ സുമിത്ര എന്ന കഥാപാത്രം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. മീരാ വാസുദേവിനൊപ്പം കെ കെ മേനോനും കുടുംബവിളക്കില്‍ പ്രധാന വേഷത്തിലെത്തുന്നു.

trprating-

അതേസമയം കുടുംബവിളക്കിന് പിന്നാലെ ടിആര്‍പി റേറ്റിംഗില്‍ സാന്ത്വനമാണ് രണ്ടാമത് എത്തിയിരിക്കുന്നത്. ശിവന്റെയും അഞ്ജലിയുടെയും പ്രണയവും സാന്ത്വനം വീട്ടിലെ പിണക്കവും ഇണക്കവുമെല്ലാം ആണ് പരമ്പരയില്‍ മുഖ്യ ആകര്‍ഷണമായത്. തമിഴിലെ ജനപ്രിയ സീരിയലായ പാണ്ഡ്യന്‍ സ്റ്റോര്‍സിന്‌റെ മലയാളം റീമേക്കായാണ് സാന്ത്വനം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. സാന്ത്വനത്തിന് പിന്നാലെ പാടാത്ത പൈങ്കിളി, മൗനരാഗം എന്നീ സീരിയലുകളും ടിആര്‍പി റേറ്റിംഗില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

ഈ നാല് സീരിയലുകള്‍ക്ക് പിന്നാലെയാണ് ബിഗ് ബോസ് സീസണ്‍ 3 എത്തിയിരിക്കുന്നത്. സംപ്രേക്ഷണം ആരംഭിച്ച് രണ്ട് ആഴ്ച കഴിഞ്ഞിട്ടും ഇതുവരെയും റേറ്റിംഗില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്താന്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോയ്ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം ഇനി വരുന്ന ആഴ്ചകളില്‍ ബിഗ് ബോസ് റേറ്റിങ്ങില്‍ മുന്നിലെത്തുമെന്നാണ് സൂചനകള്‍. ബിഗ് ബോസിന്‌റെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംപ്രേക്ഷണം ചെയ്ത എപ്പിസോഡുകള്‍ കൂടുതല്‍ പേര്‍ കണ്ടിരുന്നു. അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് ബിഗ് ബോസ് മൂന്നാം സീസണിലും നടക്കുന്നത്. ഷോ തുടങ്ങി ദിവസങ്ങള്‍ക്കുളളില്‍ തന്നെ മല്‍സരാര്‍ത്ഥികള്‍ തമ്മില്‍ വഴക്കും കൈയ്യാങ്കളിയുമെല്ലാം ഉണ്ടായിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X