ഉപ്പും മുളകിലും ലെച്ചുവിന് മാനസിക പ്രശ്‌നമുണ്ടോ? ഡോക്ടറെ കാണിക്കാനുള്ള ശ്രമം പരാജയപ്പെട്ടു!
ജനമനസുകള്‍ കീഴടക്കി ഉപ്പും മുളകും വിജയകരമായി മുന്നേറുകയാണ്. രസകരമായ ഒരോ സംഭവങ്ങളുമായി ഓരോ ദിവസവും പ്രേക്ഷകരെ ത്രസിപ്പിച്ച് കൊണ്ടിരിക്കുകയാണ് ഷോ. ഇന്നത്തെ എപ്പിസോഡില്‍ ലെച്ചുവിന്റെ കവിത എഴുത്താണ് വിഷയം. ഉപ്പുംമുളകും കുടുംബത്തില്‍ ലേശം കലാവാസന കിട്ടിയിട്ടുള്ളത് തനിക്കാണെന്ന് അവകാശപ്പെടുന്ന ലച്ചു പലപ്പോഴായി കവിതയും കഥകളും എഴുതുന്നത് പതിവാണ്. ദിവസങ്ങളായി ഈ കവിതകളുടെ പിന്നാലെയായിരുന്നു ലെച്ചു.

കവിത തലയ്ക്ക് കേറിയാല്‍ പിന്നെ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന കാര്യം വരെ മറന്ന് പോവും. ലെച്ചുവിന്റെ കാര്യത്തില്‍ സംഭവിച്ചതും ഇതാണ്. രണ്ട് മൂന്ന് ദിവസമായി ചേച്ചി ചെയ്യുന്നതും പറയുന്നതും എന്താണെന്ന് ചേച്ചിക്ക് തന്നെ അറിയില്ലെന്നാണ് ശിവാനി പറയുന്നത്. താളം തെറ്റിയ മനസുകള്‍ എന്നാണ് ലെച്ചുവിന്റെ പുതിയ കവിതയുടെ വിഷയം. കത്തി ജ്വലിച്ച് നില്‍ക്കുന്ന അഗ്നിപര്‍വ്വതമാണ് ഞാന്‍. എപ്പോഴാണ് പൊട്ടിത്തെറിക്കുക എന്ന് എനിക്ക് തന്നെ പറയാന്‍ പറ്റില്ലെന്ന് പറഞ്ഞ് മുടിയനെ പേടിപ്പിക്കുകയാണ് ലെച്ചു.
ലെച്ചു ഇതുപോലൊരു അവസ്ഥയിലൂടെ മുന്‍പ് കടന്ന് പോയതായി അമ്മയ്ക്ക് ഓര്‍മ്മയുണ്ടോ എന്ന് മുടിയന്‍ ഉറപ്പ് വരുത്തുന്നുണ്ട്. എന്നാല്‍ ലെച്ചുവിന്റെ ഈ പ്രവര്‍ത്തികള്‍ അഭിനയമാണോ എന്ന സംശയമാണ് നീലുവിനുള്ളത്. നിങ്ങള്‍ കൊച്ചിന്റെ ഭാവി വെച്ചാണ് കളിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം വീട്ടിലേക്ക് വന്ന ഭാസിയ്ക്ക് പറയാനുള്ളത്. ഇങ്ങനെ ലെച്ചുവിനോടുള്ള സ്‌നേഹം കാരണം ഒരു ഡോക്ടറെ കാണിക്കാന്‍ മുന്‍കൈ എടുത്ത ഭാസിയ്ക്കും ലെച്ചുവിന്റെ വക കണക്കിന് കിട്ടിയിരിക്കുകയാണ്. പുറത്ത് വന്ന പ്രമോയിലാണ് ഇത്രയും കാണിച്ചിരിക്കുന്നത്. ഇന്നത്തെ എപ്പിസോഡ് കഴിയുമ്പോള്‍ അറിയാം ലെച്ചുവിന്റെ അഭിനയമാണോ അതോ സത്യമാണോ എന്ന കാര്യം.


Click it and Unblock the Notifications