വിവാഹശേഷം പ്രതീക്ഷിക്കാത്ത മാറ്റം, മൊബൈൽ വാങ്ങിത്തരട്ടേയെന്ന് ഞാൻ ചോ​ദിച്ചിട്ടുണ്ട്; മക്കളെ കുറിച്ച് ലക്ഷ്മി!

വളരെ അധികം വർഷങ്ങളായി മിനിസ്ക്രീനിൽ നിറഞ്ഞ് നിൽക്കുന്ന വ്യക്തിയാണ് ലക്ഷ്മി നായർ. മാജിക്ക് ഓവൻ എന്ന കുക്കറി ഷോയിലൂടെയാണ് ലക്ഷ്മി വീട്ടമ്മമാർക്ക് സുപരിചിതയായത്. സോഷ്യൽമീഡിയയിലും യുട്യൂബ് ചാനലുമായും താരം സജീവമാണ്. ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ പാരന്റിങ് എത്തരത്തിലായിരുന്നുവെന്ന് ലക്ഷ്മി മനസ് തുറന്നു. രണ്ട് മക്കളാണ് ലക്ഷ്മിക്ക്. മൂത്തമകൾ പാർവതി വിവാ​ഹത്തോടെ യുകെയിൽ സെറ്റിൽഡാണ്.

എല്ലാം അതിജീവിച്ച സ്ത്രീ! അസുഖമുള്ള ആളുകളുടെ മുന്നിൽ നിന്ന് ഇങ്ങനെ സഹതപിക്കരുത്! രഞ്ജു ര‍ഞ്ജിമാറിന് വിമർശനം!
എല്ലാം അതിജീവിച്ച സ്ത്രീ! അസുഖമുള്ള ആളുകളുടെ മുന്നിൽ നിന്ന് ഇങ്ങനെ സഹതപിക്കരുത്! രഞ്ജു ര‍ഞ്ജിമാറിന് വിമർശനം!

മകൻ വിഷ്ണുവും വിവാഹിതനാണ്. മകനാണ് ലക്ഷ്മിയുടെ വ്ലോ​ഗുകളിൽ ആക്ടീവായി പ്രത്യക്ഷപ്പെടാറുള്ളത്. മകളുടെ ഫോട്ടോകൾ സോഷ്യൽമീ‍ഡിയയിൽ പോലും വിരളമായി മാത്രമെ പങ്കിടാറുള്ളു. മകളെ ഒരു കാലത്തും വഴക്ക് പറയേണ്ട ആവശ്യം തനിക്ക് വന്നിട്ടില്ലെന്നും അത്ര നല്ല കുട്ടിയാണെന്നും ലക്ഷ്മി പറയുന്നു.

Lekshmi Nair

എന്റെ ഭർത്താവ് കുറച്ച് പാവമാണ്. ഞാനാണ് മക്കളോട് കുറച്ച് സ്ട്രിക്ടായി പെരുമാറുന്നയാൾ. അവർ ചെറിയ കുട്ടികളായിരുന്നപ്പോൾ‌ ഞാൻ വളരെ ലവിങ് ആയിരുന്നു. അവർ പറയുന്നത് എല്ലാം സാധിച്ച് കൊടുക്കുമായിരുന്നു. ടീനേജായപ്പോൾ അൽപ്പം സ്ട്രിക്ടായി. എനിക്ക് രണ്ട് മക്കളാണ്. അതിൽ മോളുടെ കാര്യത്തിൽ സ്ട്രിക്ടാവേണ്ട ആവശ്യം വന്നിട്ടില്ല. വളരെ നല്ല കുട്ടിയായിരുന്നു.

ഒരു മൊബൈൽ ഫോൺ വാങ്ങിത്തരട്ടേയെന്ന് ഞാൻ അവളോട് അങ്ങോട്ട് പോയി ചോദിക്കുകയാണ് ചെയ്തത്. അപ്പോഴും വേണ്ടെന്നായിരുന്നു മറുപടി. കല്യാണം ഉറപ്പിക്കുന്നത് വരെ അവൾ മൊബൈൽ ഉപയോ​ഗിച്ചിട്ടില്ല. വ്യത്യസ്തയായ പെൺകുട്ടിയായിരുന്നു. എന്തെങ്കിലും വിളിച്ച് പറയാനോ അറിയിക്കാനോ ഉണ്ടെങ്കിൽ കോയിൻ ഇട്ട് വിളിക്കും അല്ലെങ്കിൽ കൂട്ടുകാരുടെ ഫോണിൽ നിന്നും വിളിക്കും.

അഭിനയം നിർത്തി തനി മുസൽമാനായി മാറി, ഇന്നത്തെ ജീവിതം; ഷാജിന്റെ മാറ്റത്തെക്കുറിച്ച് ശാന്തിവിള ദിനേശ്
അഭിനയം നിർത്തി തനി മുസൽമാനായി മാറി, ഇന്നത്തെ ജീവിതം; ഷാജിന്റെ മാറ്റത്തെക്കുറിച്ച് ശാന്തിവിള ദിനേശ്

ഞാൻ വളരെ പ്രൊട്ടക്ടീവായ അമ്മ തന്നെയായിരുന്നു. വഴക്ക് പറയേണ്ട ആവശ്യം മോളുടെ കാര്യത്തിൽ വന്നിട്ടില്ല. എഞ്ചിനീയറിങിനുശേഷം അവൾ ലോയും പഠിച്ചിരുന്നു. ഞങ്ങളുടെ കോളേജിൽ തന്നെയാണ് പഠിച്ചത്. പക്ഷെ എന്റെ മകളാണെന്ന് അവിടെ ആർക്കും അറിയില്ലായിരുന്നു. ഞാനായിരുന്നു പ്രിൻസിപ്പൽ. പാർവതി ആരാണെന്ന് അന്വേഷിച്ച് നടക്കുകയായിരുന്നു കുട്ടികൾ എല്ലാവരും.

അവളുടെ കെട്ടും മട്ടും കണ്ടാൽ പ്രിൻസിപ്പലിന്റെ മകളാണെന്ന് പറയില്ല. ഒരു ജാഡയുമില്ല. ഒട്ടും മോഡേണായി നടക്കാറില്ലായിരുന്നു. ഷാളൊക്കെ ഡബിൾ സൈഡ് ഇട്ട് പിൻ ചെയ്ത് വെക്കുമായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം അവൾ ചെയ്തതാണ്. ഞാൻ‌ ഒന്നിനും നിർബന്ധിച്ചിട്ടില്ല. കോളേജിൽ പഠിക്കുമ്പോഴും മുടി കെട്ടി കൊടുത്തിരുന്നത് ഞാനാണ്. കല്യാണശേഷം ഞങ്ങൾ ആരും പ്രതീക്ഷിക്കാത്ത രീതിയിലേക്ക് അവൾ മാറി.

Lekshmi Nair

ഇപ്പോൾ കുക്കിങ് അടക്കം എല്ലാം അവൾ ഒറ്റയ്ക്കാണ് ചെയ്യുന്നത്. ഹെൽപ്പിങിന് അവിടെ ആളെ കിട്ടില്ലല്ലോ. നാല് മക്കളുണ്ട്. അവരേയും അവൾ ഭം​ഗിയായി നോക്കുന്നുണ്ട്. നന്നായി വീട് കൊണ്ടുപോകുന്നു ഒപ്പം ജോലിക്കും പോകുന്നുണ്ട്. എനിക്ക് അവളെ കുറിച്ച് ഓർത്ത് അഭിമാനം മാത്രം. ലൈം ലൈറ്റിൽ വരാൻ പാർവതിക്ക് താൽപര്യമില്ല. പഠിക്കാൻ മിടുക്കിയായിരുന്നു. എൽഎൽഎം യുകെയിൽ വെച്ചാണ് അവൾ ചെയ്തത്. മോൻ‌ എക്സ്ട്രോവേർട്ടാണ്.

മോള് എന്റെ ഭർത്താവിനെപ്പോലെയും ലക്ഷ്മി പറഞ്ഞു. വർഷത്തിൽ ഒന്ന് രണ്ട് തവണ മകളേയും കുടുംബത്തേയും കാണാൻ ലക്ഷ്മി യുകെയിൽ പോകും. പാർവതിക്ക് ഒറ്റ പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങൾ പിറന്നപ്പോൾ അതിന്റെ വിശേഷങ്ങളും ട്രിപ്ലേറ്റ്സിന്റെ പുതിയ വിശേഷങ്ങളുമെല്ലാം ലക്ഷ്മി ഇടയ്ക്കിടെ വ്ലോ​ഗിലൂടെ പങ്കിടാറുണ്ട്. യുവാൻ, വിഹാൻ, ലയ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേര്.

ഉള്ളിലെ വിഷമങ്ങളെല്ലാം പറഞ്ഞ് തീര്‍ത്തു! ഈ യാത്ര പ്രിയയ്ക്ക് വേണ്ടി! ബാലിയിലേക്ക് പോയതിനെക്കുറിച്ച് നിഹാല്‍
ഉള്ളിലെ വിഷമങ്ങളെല്ലാം പറഞ്ഞ് തീര്‍ത്തു! ഈ യാത്ര പ്രിയയ്ക്ക് വേണ്ടി! ബാലിയിലേക്ക് പോയതിനെക്കുറിച്ച് നിഹാല്‍

ഇവരെ കൂടാതെ നാല് വയസുകാരനായ ആയുഷ് എന്ന ഒരു മകനും പാർവ്വതിക്കുണ്ട്. ലക്ഷ്മിയുടെ മകൻ വിഷ്ണുവിന് ഒരു പെൺകുഞ്ഞുണ്ട്. സരസ്വതി എന്നാണ് കുഞ്ഞിന്റെ പേര്. ലക്ഷ്മിയുടെ വ്ലോ​ഗുകളിലെ സ്ഥിരം സാന്നിധ്യമാണ് സരസ്വതി.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X