രണ്ട് സിസേറിയൻ കഴിഞ്ഞതാണ്! തടി കൂടിയല്ലോ, വയർ ചാടിയല്ലോ! പ്രതികരണവുമായി ലക്ഷ്മി പ്രമോദ്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായ അഭിനേത്രികളിലൊരാളാണ് ലക്ഷ്മി പ്രമോദ്. വില്ലത്തരവും, സ്വഭാവിക കഥാപാത്രങ്ങളും ഒരുപോലെ വഴങ്ങുമെന്ന് ലക്ഷ്മി തെളിയിച്ചിരുന്നു. അമ്മയ്ക്ക് പിന്നാലെയായി മകളും അഭിനയ മേഖലയിലുണ്ട്. ബാലതാരമായി ഇതിനകം തന്നെ ദുഅയും ശ്രദ്ധേയമായിക്കഴിഞ്ഞതാണ്. കരിയറിലെ മാത്രമല്ല ജീവിത വിശേഷങ്ങളും ലക്ഷ്മി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ബോഡി ഷെയ്മിംഗ് അനുഭവത്തെക്കുറിച്ചും, അതിനുള്ള പരിഹാരത്തെക്കുറിച്ചും പറഞ്ഞുള്ള ലക്ഷ്മിയുടെ പോസ്റ്റ് ചര്‍ച്ചയായി മാറിയിരിക്കുകയാണിപ്പോള്‍.

അമ്മയായതിന് ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. പ്രയോറിറ്റീസ് മാറി. ഷെല്‍ഫൊക്കെ അടുക്കി പെറുക്കുമ്പോഴാണ് പണ്ട് ഫ്രീക്കായി ഡ്രസ് ചെയ്തിരുന്നത് ഓര്‍മ്മ വരുന്നത്. കണ്ണാടിയുടെ മുന്നില്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ അമ്മയായ ശേഷമുള്ള മാറ്റം വിസിബിളായി അറിയാം. പഴയ പോലെ ആവാന്‍ പറ്റാഞ്ഞിട്ടല്ല. പക്ഷേ, അതിനായി സമയം കിട്ടുന്നില്ല. മക്കള്‍ക്ക് വേണ്ടിയാണ് മുഴുവന്‍ സമയവും. ആഗ്രഹത്തോടെ ഒരു ഡ്രസ് എടുത്തിടുമ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് പറയും. അതിന് താന്‍ കണ്ടെത്തിയ പരിഹാരം എന്താണെന്നും ലക്ഷ്മി കാണിച്ചിരുന്നു. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.

Lekshmi Pramod mass reply
Photo Credit: Lekshmi Pramod / Instagram

ഒരു പോസ്റ്റ് ഇട്ടാൽ അതിൽ കുറഞ്ഞത് രണ്ട് കമന്റ് എങ്കിലും വരും, തടി കൂടിയല്ലോ, വയർ ചാടിയല്ലോ എന്നൊക്കെ പറഞ്ഞു. ഓരോ കമന്റിലും ചെന്ന് പറയാൻ തോന്നും ഞാൻ 2 കുട്ടികളുടെ അമ്മയാണെന്നും, രണ്ട് സിസേറിയൻ കഴിഞ്ഞതാണെന്നും. എന്റെ ഇപ്പോഴത്തെ ആരോ​ഗ്യാവസ്ഥയെ പറ്റിയും ഒക്കെ. എന്നാൽ അതൊന്നും പോസിബിൾ അല്ലല്ലോ. ഹാ ഇതുപോലെ ബോഡി ഷെയ്മിം​ഗ് അനുഭവിക്കുന്നവരാണ് നിങ്ങളെങ്കിൽ ഉറപ്പായും ഇത് നിങ്ങൾക്ക് ഉപകാരപ്രദമാകും.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X