'സഹിക്കാനാവാത്ത വേദന, എന്തെങ്കിലും കഴിച്ച് മരിച്ചാലോയെന്ന് വരെ ചിന്തിച്ചു, ഇത്ര വേദന മുമ്പ് അനുഭവിച്ചിട്ടില്ല'
മിനിസ്ക്രീൻ സീരിയൽ പ്രേക്ഷകർക്ക് ലക്ഷ്മി പ്രമോദ് എന്ന താരത്തെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. സമൂഹ മാധ്യമത്തിലും ഏറെ സജീവമായ താരം പുതിയ വിശേഷങ്ങളെല്ലാം ഉടനടി ആരാധകരിലേക്ക് എത്തിക്കാറുണ്ട്. എൺപതിനായിരത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള ഒരു യുട്യൂബ് ചാനലും ലക്ഷ്മിക്കുണ്ട്. വോഗിങ് തുടങ്ങിയശേഷം നടിയുടെ ഭർത്താവും മക്കളും എല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.
ഇപ്പോഴിതാ കഴിഞ്ഞ ഒരു മാസം യുട്യൂബ് ചാനലിൽ നിന്നും വിട്ടുനിന്നതിന്റെ കാരണം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ലക്ഷ്മിയും കുടുംബവും. കഴിഞ്ഞ കുറച്ച് അധികം ദിവസങ്ങളായി ആശുപത്രി വാസം തന്നെയായിരുന്നുവെന്നും ലക്ഷ്മി പറയുന്നു. ഒരു മാസം എവിടെയായിരുന്നുവെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും.

എന്തുകൊണ്ട് ഒരു മാസം വീഡിയോ എടുത്തില്ലെന്നതിന്റെ കാരണമാണ് ഈ വീഡിയോയിൽ നിങ്ങളോട് പറയാൻ പോകുന്നത്. ഒന്നിനും സാഹചര്യം കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. കൂടാതെ ആശുപത്രിയിൽ തന്നെയായിരുന്നു. ഇപ്പോഴും അതേ അവസ്ഥ തന്നെയാണ്. കുഞ്ഞുങ്ങൾക്ക് വയ്യാതെയായിയെന്ന് പറഞ്ഞാൽ പോലും നെഗറ്റീവ് പറയുന്നവർ ഉള്ളതുകൊണ്ട് കൂടിയാണ് യുട്യൂബ് ചാനൽ വഴി അപ്ഡേറ്റ് ചെയ്യാനും മടിച്ചത്.
എന്തുകൊണ്ടാണ് ഹോസ്പിറ്റൽ കേസ് വന്നതെന്ന് പലരും ചോദിച്ചിരുന്നു. അതിനിടയിലും ചിലർ നിനക്ക് അത് കിട്ടണമെടീ എന്നൊക്കെ കമന്റ് ഇട്ട് കണ്ടു. ഇതൊന്നും ഇപ്പോൾ ഞാൻ മൈന്റ് ചെയ്യാറില്ല. കുട്ടികളുടെ വീഡിയോയ്ക്ക് നെഗറ്റീവ് പറയുന്നവരോട് എന്ത് പറയാനാണ്. മോളുടെ ചെവിയിൽ തുടങ്ങിയതാണ് പ്രശ്നം.
എന്തിന് ഇത്ര ചെറുപ്പത്തിൽ തന്നെ മോൾക്ക് സെക്കന്റ് സ്റ്റഡ് കുത്തിയെന്ന് പലരും ചോദിച്ച് കണ്ടിരുന്നു. അത് അവളുടെ ഇഷ്ടപ്രകാരം ചെയ്തതാണ്. നമ്മളോടല്ലേ അവർക്ക് ആഗ്രഹം പറയാൻ പറ്റു. അതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ വന്നപ്പോൾ അവൾ തന്നെ അത് അനുഭവിക്കുകയും ചെയ്തു. തുടക്കത്തിൽ സെക്കന്റ് സ്റ്റഡ് പഴുത്തിരുന്നില്ല. പിന്നീട് കളിക്കുന്നതിനിടയിൽ ഡോറിൽ കമ്മൽ കുരുങ്ങി ചെവിയിലെ മാംസം പുറത്ത് വന്നു. പിന്നീട് അത് പഴുത്തു.
തുടക്കത്തിൽ വേദനയൊന്നും മോള് ഞങ്ങളോട് പറഞ്ഞില്ല. പിന്നീട് ഞങ്ങൾ ആശുപത്രിയിൽ അവളെ കൊണ്ടുപോയി. ചികിത്സിച്ചു. മെഡിസിൻ വെച്ചപ്പോൾ കുറഞ്ഞു. ഇതിനുശേഷം എനിക്ക് വയറ് വേദന വന്നു. വയറിന് അല്ല ഇടത് വശത്തായി ഒരു വേദനയായിരുന്നു. സഹിക്കാന്‍ കഴിയാത്ത വയറു വേദന വന്നപ്പോഴാണ് ഡോക്ടറുടെ സഹായം തേടിയത്.

കല്ലായിരുന്നു പ്രശ്‌നം ഒന്നല്ല രണ്ടല്ല മൂന്ന് കല്ലുകള്‍ ഉണ്ടായിരുന്നു. വേദന പിടിച്ച് നിൽക്കുന്നയാളാണ് ഞാൻ. പക്ഷെ ഇത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. കുഴലിലുള്ള ആറ് എംഎം ഉള്ള കല്ലാണ് കൊല്ലുന്ന വേദന തന്നത്. വേദന സഹിക്കാന്‍ കഴിയാതെ എന്തേലും എടുത്ത് കഴിച്ച് മരിച്ചാലോ എന്ന് വരെ ആലോചിച്ചുപോയി. പ്രസവ വേദന പോലും ഇത്രയും ഇല്ലായിരുന്നു. ഒരുപാട് പെയിന്‍ കില്ലര്‍ ഒക്കെ കഴിച്ച് അതില്‍ നിന്ന് ഓകെയായി തിരിച്ചെത്തുമ്പോഴാണ് അടുത്തത് വന്നത്.
ഇത്തവണ മോണയില്‍ പഴുപ്പായിരുന്നു. വീണ്ടും പെയിന്‍ കില്ലര്‍ കഴിച്ചു. മോണ കീറി പല്ല് എടുത്തപ്പോഴാണ് ആ വിഷയത്തില്‍ ആശ്വാസം കിട്ടിയത്. എന്റെ ആരോഗ്യം ഒരുവിധം ശരിയായപ്പോൾ മകനെ ആശുപത്രിയിലാക്കേണ്ട അവസ്ഥയായി. ചെവിയില്‍ നിന്ന് രക്തം ഒലിക്കുന്നത് കണ്ട് വല്ലാതെ പേടിച്ചു. ഇയര്‍ കാനല്‍ കട്ടായ്ത് കാരണമായിരുന്നു ആ ബ്ലീഡിങ് വന്നത്.
അതിന്റെ ട്രീറ്റ്‌മെന്റുകളുമായിട്ടാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ഇതിനെയും ഞങ്ങള്‍ അതിജീവിക്കും. ഈ കാരണങ്ങള്‍ എല്ലാം ഉള്ളതിനാലാണ് വീഡിയോ എടുക്കാന്‍ സാധിക്കാതിരുന്നതെന്നും പുതിയ വീഡിയോയിൽ ലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications











