ഇമ്യൂണിറ്റി തീരെ കുറവാണ്! എല്ലാം പെട്ടെന്ന് ബാധിക്കും! അന്ന് സംഭവിച്ചതിനെക്കുറിച്ച് ലക്ഷ്മി പ്രമോദ്
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ലക്ഷ്മി പ്രമോദ്. താന്‍ നേരിട്ട ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞുള്ള ലക്ഷ്മിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്റെ ഹെല്‍ത്ത് കണ്ടീഷനെക്കുറിച്ച് ഞാന്‍ റീല്‍സിലൊക്കെയായി പറഞ്ഞിരുന്നു. ഒരാഴ്ച ഒടുക്കത്തെ സ്ട്രഗിളായിരുന്നു ഞങ്ങള്‍. ഞാന്‍ ഒരു ഷവര്‍മ്മ കഴിച്ചിരുന്നു. അതില്‍ വലിയ പ്രശ്‌നമൊന്നുമില്ലായിരുന്നു. പകുതിയില്‍ കൂടുതലും കഴിച്ചത് ആദുവായിരുന്നു. അസറിനും ഒരു കുഴപ്പവുമില്ല. കട ഏതാണെന്നൊന്നും ഞാന്‍ പറയുന്നില്ല. കാരണം കഴിച്ച ഫുഡിന്റെ പ്രശ്‌നമല്ലായിരുന്നു. എന്റെ പ്രശ്‌നമായിരുന്നു. അത് കഴിച്ച് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എനിക്ക് ഭയങ്കരമായ ശ്വാസംമുട്ടല്‍ വന്നു. നേരത്തെ തന്നെ ആസ്തമയുള്ളതിനാല്‍ എപ്പോള്‍ വേണമെങ്കിലും ശ്വാസംമുട്ടലും തുമ്മലുമൊക്കെ വരാം. മിക്കവാറും പ്രശ്‌നങ്ങളാണ്. ആശുപത്രിയില്‍ പോവുന്നത് പുതുമയുള്ള കാര്യമല്ല. സ്‌കൂളിംഗ് മുതലേ എനിക്ക് അലര്‍ജി ഇഷ്യൂസ് ഉള്ളതാണ്. ഇന്‍ഫക്ഷന്‍സൊക്കെ പെട്ടെന്ന് വരാറുണ്ട്. ഇമ്യൂണിറ്റി പവര്‍ വളരെ കുറവായിട്ടുള്ളൊരാളാണ്. അതുകൊണ്ടാണ് എനിക്ക് ഇടയ്ക്ക് ഇഷ്യൂസ് വരുന്നത്.
ഇങ്ങനെയൊരു അലര്‍ജി എനിക്ക് ഇതുവരെ വന്നിട്ടില്ല. ശ്വാസംമുട്ടലും, തുമ്മലുമൊക്കെയാണ് വരാറുള്ളത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചുമ്മാതെയങ്ങ് തുമ്മും. ചില സമയത്ത് രാത്രിയിലാവും. അങ്ങനെ ട്രിഗറിംഗ് ഫാക്ടറൊന്നും വേണ്ട. അലര്‍ജി ടെസ്റ്റൊക്കെ ചെയ്തതാണ്. ഒരുമാതിരി പെട്ടതെല്ലാം എനിക്ക് അലര്‍ജിയാണ്. റൂമിലേക്ക് നടന്ന് വന്നതിന്റെയാണെന്നായിരുന്നു കരുതിയത്. ഇത് അതികഠിനമായ ശ്വാസംമുട്ടലായിരുന്നു. രണ്ട് പഫില്‍ നോര്‍മലാവുന്നതാണ്. ഇത് രണ്ടിലൊന്നും നിന്നില്ല. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കൈയ്യിലൊക്കെ എന്തൊക്കെയോ കുരുക്കള്‍ പോലെ കണ്ടു. പിന്നെ മുഖത്തും കാലിലുമൊക്കെ വന്നു. ഇടയ്ക്ക് അലര്‍ജി ഗുളിക കഴിച്ചെങ്കിലും ഓക്കെയായിരുന്നില്ല ഞാന്‍. അങ്ങനെയാണ് ആശുപത്രിയിലേക്ക് പോവുന്നത്.

രണ്ടുമൂന്ന് ഇഞ്ചക്ഷനൊക്കെ തന്നിരുന്നു. അലര്‍ജിയും കൂടെ വന്നതുകൊണ്ട് അഡ്മിറ്റ് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞിരുന്നു. ഇത് വന്ന് കഴിഞ്ഞാല്‍ വീണ്ടും വരുമെന്നായിരുന്നു പറഞ്ഞത്. മോള്‍ക്ക് ഷൂട്ടുള്ളതിനാലും, ആദുവിന്റെ കാര്യമൊക്കെ നോക്കേണ്ടതിനാലും അഡ്മിറ്റ് വേണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. പിറ്റേദിവസം രാവിലെ നോക്കുമ്പോള്‍ നോര്‍മലായിരുന്നു. കുഴപ്പമൊന്നുമില്ലായിരുന്നു. അങ്ങനെയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് പോയത്. അവിടെ കറങ്ങി നടന്ന് വീഡിയോയും ഫോട്ടോസുമൊക്കെ എടുത്തിരുന്നു. വൈകുന്നേരമായപ്പോള്‍ ശ്വാസംമുട്ടല്‍ വന്നു. പിന്നെ ചൊറിച്ചിലും, അലര്‍ജിയുമായി. മൂന്നാമത്തെ ദിവസം നമ്മള്‍ ഷൂട്ട് കഴിഞ്ഞ് തിരിച്ച് പോരികയായിരുന്നു. തിരിച്ച് വരുന്ന വഴിയിലും അസ്വസ്ഥതകളായിരുന്നു. സഹിക്കാന്‍ വയ്യാത്ത ചൊറിച്ചിലായിരുന്നു. എങ്ങനെയൊക്കെയോ കൊല്ലം എത്തി ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
സ്ഥിരം കാണുന്ന ഡോക്ടറെ കണ്ടപ്പോഴാണ് ബ്ലഡ് ടെസ്റ്റിന് പറയുന്നത്. തലകറക്കവും, ക്ഷീണവുമൊക്കെയായി ബുദ്ധിമുട്ടുകളായിരുന്നു. ഇപ്പോഴും മെഡിസിന്‍സ് എടുത്തോണ്ടിരിക്കുകയാണ്. ഇപ്പോള്‍ കുറച്ച് ഓക്കെയാണ്. പിന്നീട് എനിക്ക് ശ്വാസംമുട്ടല്‍ വന്നിട്ടില്ല. സ്റ്റിറോയ്ഡ്‌സും, ഇഞ്ചക്ഷന്‍സുമൊക്കെയായി തടി കുറച്ചുകൂടി. വൈകാതെ പഴയത് പോലെയാവുമെന്ന് കരുതുന്നു. ഇത് ആര്‍ക്കും വരാവുന്ന പ്രശ്‌നമായാണ് ഞാന്‍ കാണുന്നത്. സ്റ്റോറിയൊക്കെ കണ്ടപ്പോള്‍ ഇതേക്കുറിച്ച് വിശദമായി പറയാമോ എന്ന് ചോദിച്ചിരുന്നു. എന്റെ ആരോഗ്യം എങ്ങനെയുണ്ടെന്ന് ചോദിച്ച് കുറേ മെസേജുകള്‍ വന്നിരുന്നു. അതേക്കുറിച്ച് തിരക്കിയവരോടെല്ലാം നന്ദി പറയുന്നു. നേരത്തെ വന്നുകൊണ്ടിരുന്ന കാര്യം വീണ്ടും വന്നു എന്നേയുള്ളൂ. അല്ലാതെ മാരക അസുഖമൊന്നുമല്ല എന്നുമായിരുന്നു ലക്ഷ്മി പറഞ്ഞത്.


Click it and Unblock the Notifications











