എന്തോ കാര്യമുണ്ടെന്ന് തോന്നി! ആത്മീയതയാണ് ഞങ്ങളെ ഒന്നിപ്പിച്ചത്! പ്രശാന്ത് ലെനയെ വിവാഹം ചെയ്തതിന് കാരണം?

രണ്ട് വര്‍ഷം മുന്നെയായിരുന്നു ലെനയും പ്രശാന്ത് ബാലകൃഷ്ണനും വിവാഹിതായത്. ആത്മീയതയായിരുന്നു ഇവരെ അടുപ്പിച്ചത്. അഭിമുഖങ്ങളിലെല്ലാം ഇരുവരും വിവാഹത്തെക്കുറിച്ചും, വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചും വാചാലരാവാറുണ്ട്. സുജിത്ത് ഭക്തന് നല്‍കിയ അഭിമുഖത്തിലും പ്രശാന്തിനെ പരിചയപ്പെട്ടതും, ഒന്നായതും, ഇപ്പോഴത്തെ ലൈഫിനെക്കുറിച്ചുമൊക്കെ ലെന വാചാലയായിരുന്നു. അദ്ദേഹത്തിന് ഇപ്പോള്‍ മാധ്യമങ്ങളിലൊന്നും പ്രത്യക്ഷപ്പെടാന്‍ പറ്റില്ല. കുറച്ച് നിയന്ത്രണങ്ങളുണ്ട്. അതാണ് വരാതിരുന്നതെന്നും ലെന പറഞ്ഞിരുന്നു.

2024 ന് മുന്‍പും, പിന്‍പും എന്ന തരത്തില്‍ തന്നെ പറയാം. പ്രശാന്തിന്റെ വരവോടെ ജീവിതം മൊത്തത്തില്‍ മാറി. 2024 ജനുവരി 17 നായിരുന്നു കല്യാണം. പിന്നെ ഞങ്ങളുടെ ലൈഫില്‍ വച്ചടി വച്ചടി കയറ്റമായിരുന്നു. ഒരുപോലെയുള്ള രണ്ട് എനര്‍ജികള്‍ ഒന്നിച്ചത് കൊണ്ടാണെന്ന് തോന്നുന്നു. രണ്ടുപേര്‍ക്കും ഭയങ്കരമായിട്ട് ലക്ക് ആയിരുന്നു. സെലിബ്രിറ്റിയായിട്ടല്ല അദ്ദേഹം എന്നിലേക്ക് വരുന്നത്. അഭിനയത്തെക്കുറിച്ചും, സിനിമയെക്കുറിച്ചുമൊക്കെ പറയുന്ന അഭിമുഖങ്ങള്‍ കാണുന്ന വ്യക്തിയല്ല അദ്ദേഹം. സ്പിരിച്വാലിറ്റിയെക്കുറിച്ച് പറഞ്ഞുള്ള അഭിമുഖത്തില്‍ എന്തോ കാര്യമായി പറയുന്നുണ്ടെന്ന് അദ്ദേഹത്തിന് തോന്നിയിരുന്നു. അങ്ങനെയാണ് അത് കാണുന്നത്. ഞങ്ങളുടെ സ്പിരിച്വല്‍ കണ്‍സപ്റ്റ് ഒരുപോലെയാണ്. ഇത് ഞാന്‍ പ്രതീക്ഷിച്ചില്ല ഇവരില്‍ നിന്നും. അതിന് ശേഷം എന്റെ ബുക്കും വാങ്ങി വായിച്ചതിന് ശേഷമാണ് എന്നെ കോണ്ടാക്റ്റ് ചെയ്തത്.

Lena about her wedding
Photo Credit: Lena Kumar / Facebook

പുള്ളിയുടെ ഫ്രണ്ടിലൂടെയായിരുന്നു എന്റെ നമ്പര്‍ കിട്ടുന്നത്. ആദ്യം മെസേജ് അയയ്ക്കുകയാണ് ചെയ്തത്. ആ ടൈമില്‍ കുറേ മെസേജുകള്‍ വരുന്നുണ്ടായിരുന്നു. എന്തോ ഭാഗ്യത്തിന് ഞാന്‍ ഈ മെസേജ് കണ്ടു, അതിന് റിപ്ലേ കൊടുക്കുകയും ചെയ്തു. അങ്ങനെ സംസാരിച്ചു. പെട്ടെന്ന് തന്നെ കണക്റ്റായി. പിന്നെ വീട്ടുകാരോട് പറഞ്ഞു. വളരെ പെട്ടെന്ന് കല്യാണവും കഴിഞ്ഞു. അദ്ദേഹത്തിന് കീര്‍ത്തിചക്ര ലഭിച്ചിരുന്നു. പ്രമോഷന്‍ കിട്ടിയതും ഈ അടുത്താണ്. 2024 ഓഗസ്റ്റില്‍ യുഎസിലേക്ക് പോയതാണ്. നാസയുടെ ട്രെയിനിംഗുണ്ടായിരുന്നു പുള്ളിക്ക്. ഒരു വര്‍ഷത്തോളം അവിടെയായിരുന്നു. അപ്പോഴാണ് ഞാന്‍ ആ ബുക്ക് എഴുതിയത്. ഒരു വര്‍ഷം തികച്ചും ഞാന്‍ അവിടെയില്ലായിരുന്നു.

ഇടയ്ക്ക് വന്നാണ് വലതുവശത്തെ കള്ളനില്‍ അഭിനയിക്കുന്നത്. ഞാന്‍ യുഎസില്‍ സെറ്റിലായി, ഇനി അഭിനയിക്കുന്നില്ല എന്ന തരത്തിലുള്ള വാര്‍ത്തകളൊക്കെ പ്രചരിച്ചത് ആ സമയത്തായിരുന്നു. അത് തിരുത്താന്‍ വേണ്ടി കുറേ അഭിമുഖങ്ങള്‍ കൊടുത്തു. ജീവിതം തന്നെ അഭിനയമാണ്. ആര്‍ടിസ്റ്റിക് സാറ്റിസ്ഫാക്ഷനാണ് ആക്ടിംഗ് തരുന്നത്. എഴുത്ത് തുടങ്ങിയെന്ന് വെച്ച് അഭിനയം ഉപേക്ഷിച്ചിട്ടില്ല. സിനിമയും, അഭിനയവുമൊക്കെ എന്റെ ജീവിതത്തിലുള്ളതാണ്. പ്രശാന്തേട്ടന്‍ ഭയങ്കര കുട്ടിത്തമുള്ളൊരു വ്യക്തിയാണ്. ഡൗണ്‍ റ്റു എര്‍ത്താണ്, സിംപിള്‍ ആന്‍ഡ് ഹംപിളാണ്. പരുക്കനും, സീരിയസുമായിട്ടുള്ളൊരാളെയാണ് നമ്മള്‍ പ്രതീക്ഷിക്കുക. അദ്ദേഹം അങ്ങനെയേ അല്ല. ചിരിച്ച് കളിച്ചാണ് എപ്പോഴും സംസാരിക്കാറുള്ളത്.

അത്രയും റിസ്‌ക്കുള്ള ജോലിയാണ് ചെയ്യുന്നത്. എന്നാല്‍ അതിന്റെ ടെന്‍ഷനൊന്നും അദ്ദേഹം കാണിക്കില്ല. ബഹിരാകാശത്തേക്ക് നമ്മള്‍ യാത്രികരെ വിടുമ്പോള്‍ വിളിക്കുന്നതാണ് ഗഗന്‍യാത്രി എന്നാണ് ഇപ്പോള്‍ പറയുന്നത്. നമ്മുടെ ഓണ്‍ മിഷനുണ്ടെങ്കിലേ ആ പേര് നമുക്ക് കിട്ടുകയുള്ളൂ. നാലാമത്തെ രാജ്മാണ് നമ്മളുടേത്. റിസ്‌ക്ക് ഫാക്ടര്‍ കൂടുതലാണ്. ടെന്‍ഷനുള്ള സാഹചര്യങ്ങളില്‍ പാനിക്കാവാതെ തീരുമാനമെടുക്കാനും, പെരുമാറാനുമുള്ള കഴിവ് അവര്‍ക്കുണ്ട്. എന്തൊക്കെയാണ് സാഹചര്യങ്ങള്‍ എന്നറിയില്ലല്ലോ. അവിടെ പോവുമ്പോള്‍ സപ്പോര്‍ട്ട് സിസ്റ്റമൊന്നുമില്ല. മെഡിക്കല്‍ എമര്‍ജന്‍സി വന്നാല്‍ അത് നോക്കണം. മറ്റ് കാര്യങ്ങളും ചെയ്യണം. ഒത്തിരി കാര്യങ്ങള്‍ നോക്കാനുണ്ട്.

Read more about: lena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X