മല്ലിക സുകുമാരൻ വീണ്ടും മിനി സ്ക്രീനിലേക്ക്, വിനോദിനിയുടെ മരണമാസ്സ് എൻട്രി വൈറലാകുന്നു...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മല്ലിക സുകുമാരൻ. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായ താരത്തിന് മികച്ച ആരാധകരുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. അമ്മയുടേയും അച്ഛന്റേയും ചുവട് പിടിച്ച് മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയിൽ എത്തുകയായിരുന്നു. ചെറിയ സമയം കൊണ്ട് തന്നെ താരങ്ങൾ സിനിമയിൽ തങ്ങളുടെതായ സ്ഥാനം കണ്ടെത്തുകയും ചെയ്തു. ഇന്നത്തെ മലയാളത്തിലെ യുവതാരങ്ങളിൽ പ്രധാനിയാണ് താരങ്ങൾ.

ഇപ്പോഴിത ഒരു ഇടവേളയ്ക്ക് ശേഷം മല്ലിക സുകുമാരൻ വീണ്ടും മിനി സ്ക്രീനിൽ സജീവമാകുകയാണ്. ഫ്ലവേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന കൂടത്തായി പരമ്പരയിലാണ് താരം ആദ്യം പ്രത്യക്ഷപ്പെട്ടത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം പുനഃരാരംഭിച്ചപ്പോഴാണ് മല്ലിക സീരിയലിന്റെ ഭാഗമായത് . മികച്ച പ്രേക്ഷക സ്വീകാര്യതയുള്ള പരമ്പരയാണ് കൂടത്തായി. മികച്ച അഭിപ്രായമാണ് പരമ്പരയിൽ മല്ലികയുടെ കഥാപാത്രത്തിന് ലഭിക്കുന്നത്. കൂടത്തായി' എന്ന സീരിയലിൽ മല്ലികാ സുകുമാരനും ഭാഗമായിരുന്നു. സീരിയൽ ആണെങ്കിലും സിനിമപോലെ ത്രില്ലിങ്ങായിട്ടുള്ള സീരിയൽ ആണിതെന്ന് നടി തന്നെ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിത മറ്റൊരു പുതിയ പരമ്പരയുമായി എത്തുകയാണ് മല്ലിക സുകുമാരൻ. ഏഷ്യനെറ്റിൽ സംപ്രേക്ഷണം ആരംഭിക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2 എന്ന പരമ്പരയിലൂടെയാണ് എത്തുന്നത്. താരം തന്നെയാണ് വീഡിയോയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
Recommended Video
കഥാപാത്രത്തിനെ കുറിച്ചും വീഡിയോയിൽ പറയുന്നുണ്ട്. നമ്മുടെ സ്വീകരണമുറികളിലേക്ക് ഒരു 'ഒന്നൊന്നര' കഥാപാത്രമായി മല്ലിക സുകുമാരൻ വീണ്ടുമെത്തുന്നു!! പതിനെട്ടടവും പയറ്റി തെളിഞ്ഞ ഗോവിന്ദപ്പിള്ളയാശാന്റെ കൊച്ചുമകൾ വിനോദിനിയുടെ മരണമാസ്സ് എൻട്രി എന്ന് പറഞ്ഞുകൊണ്ടാണ് ചാനൽ മല്ലിക സുകുമാരന്റെ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ഇത് വരെയും തന്ന സ്നേഹവും പിന്തുണയും ഇനിയും ഉണ്ടാകണം എന്നാണ് മല്ലിക സുകുമാരൻ വീഡിയോയിലൂടെ പറയുന്നുണ്ട്. മികച്ച പ്രേക്ഷാഭിപ്രായമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ലൈഫ് ഈസ് ബ്യൂട്ടിറഫുള്ളിന്റെ രണ്ടാംഭാഗത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.


Click it and Unblock the Notifications