തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ലൂസിഫര്‍ ഇനി ടെലിവിഷനില്‍! എന്നാണ് സംപ്രേഷണം? ഏത് ചാനലിലാണ്? അറിയുമോ?
ബോക്‌സോഫീസില്‍ നിറഞ്ഞോടുന്ന ലൂസിഫര്‍ ഇനി ടെലിവിഷനിലും എത്തുകയാണെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. റിലീസിന് മുന്‍പ് വന്‍തുക മുടക്കിയാണ് ചാനലുകള്‍ ഓരോ സിനിമയേയും സ്വന്തമാക്കാറുള്ളത്. ഏഷ്യാനെറ്റാണ് ലൂസിഫറിന്റെ ടെലിവിഷന്‍ പ്രീമിയര്‍ അവകാശം സ്വന്തമാക്കിയത്. മലയാള സിനിമയിലെ ആദ്യ 200 കോടി ചിത്രം അടുത്ത് തന്നെ ടെലിവിഷനിലേക്കെത്തുമെന്നുള്ള വിവരം പങ്കുവെച്ചതും ചാനലാണ്. നേരത്തെ പുലിമുരുകന്‍ സംപ്രേഷണം ചെയ്തതും ഏഷ്യാനെറ്റിലായിരുന്നു. ബോക്‌സോഫീസില്‍ നിന്നും 200 കോടി നേട്ടവും സ്വന്തമാക്കി കുതിക്കുന്നതിനിടയിലാണ് ലൂസിഫര്‍ ടെലിവിഷനിലേക്കെത്താനൊരുങ്ങുന്നത്. മാര്‍ച്ച് 28നായിരുന്നു സിനിമ റിലീസ് ചെയ്തത്. രണ്ട് മാസം പിന്നിടാനിരിക്കുന്നതിനിടയിലാണ് ആരാധകരെത്തേടി പുതിയ സന്തോഷവാര്‍ത്ത എത്തിയിട്ടുള്ളത്.
അടുത്തിടെയായിരുന്നു ലൂസിഫര്‍ ആമസോണ്‍ പ്രൈമിലെത്തിയത്. മേയ് 6നായിരുന്നു സിനിമ സ്ട്രീം ചെയ്ത് തുടങ്ങിയത്. മലയാളത്തിന് പുറമെ തമിവ്, തെലുങ്ക് പതിപ്പുകളും ആമസോണിലുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും സര്‍വ്വകാല റെക്കോര്‍ഡ് സ്വന്തമാക്കിയായിരുന്നു സിനിമ കുതിച്ചത്. ഇതിന് പിന്നാലെയായാണ് സിനിമയുടെ തമിഴ് ഡബ്ബിംഗ് വേര്‍ഷനെത്തിയത്. പൃഥ്വിരാജ് തന്നെയായിരുന്നു ഈ സന്തോഷം പങ്കുവെച്ചത്. ഒരേ സമയം തമിഴ്, മലയാളം പതിപ്പുകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന അപൂര്‍വ്വ നേട്ടവും ചിത്രത്തിന് ലഭിച്ചിരുന്നു.

മുരളി ഗോപി തിരക്കഥയൊരുക്കിയ സിനിമ നിര്‍മ്മിച്ചത് ആന്റണി പെരുമ്പാവൂരാണ്. ബോളിവുഡ് താരമായ വിവേക് ഒബ്‌റോയ് ഈ സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറിയിരിക്കുകയാണ്. ബോബിയെന്ന വില്ലനായുള്ള വരവിനും മികച്ച സ്വീകരണമാണ് ലഭിച്ചത്. സിനിമയിലെ കാസ്റ്റിങ്ങിനെ അഭിനന്ദിച്ചും ആരാധകരെത്തിയിരുന്നു. നവാഗത സംവിധായകനെന്ന നിലയില്‍ ഇത് പൃഥ്വിരാജിന്‍റെ മിടുക്ക് തന്നെയാണെന്നായിരുന്നു ആരാധകരും പറഞ്ഞത്. അനാവശ്യ പ്രതീക്ഷകളൊന്നും നല്‍കാതിരിക്കാനായും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതിനാല്‍ത്തന്നെ പ്രതീക്ഷകളുടെ അമിതഭാരമില്ലാതെയാണ് പ്രേക്ഷകര്‍ തിയേറ്ററുകളിലേക്കെത്തിയത്. ലൂസിഫര്‍ ടെലിവിഷന്‍ പ്രീമിയറുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് പുറത്തുവിട്ട വീഡിയോ കാണാം.


Click it and Unblock the Notifications